സഊദി അറേബ്യ; മദീനയിലെ റൗള ഇനി വ്യവസ്ഥകളോടെ വര്‍ഷത്തില്‍ ഒന്നിലധികം തവണ സന്ദര്‍ശിക്കാം
മദീന: സഊദി അറേബ്യയിലെ മദീനയിലെ പ്രവാചക പള്ളിയിലെ റൗള ഷെരീഫ് ഇനിമുതല്‍ വിശ്വാസികള്‍ക്ക് വര്‍ഷത്തില്‍ ഒന്നിലധികം തവണ സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കും. അടുത്തിടെ നുസുക്ക് ആപ്ലിക്കേഷനിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഒന്നിലധികം തവണ റൗള സന്ദര്‍ശിക്കാമെങ്കിലും ഇത് നുസുക്കിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമാണ്.
നുസുക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്യുക
ബുക്കിംഗ് സമയത്ത് നുസുക്കില്‍ GPS ലൊക്കേഷന്‍ ഫീച്ചര്‍ ഓണാക്കുക
ഇന്‍സ്റ്റന്റ് ട്രാക്ക് വഴി ബുക്ക് ചെയ്യുക.
എന്നിവയാണ് വ്യവസ്ഥകള്‍.
2023 ഡിസംബറില്‍ സഊദി ഹജ്ജ്, ഉംറ മന്ത്രാലയം റൗള സന്ദര്‍ശിക്കുന്നതിന് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് പെര്‍മിറ്റ് ലഭ്യത പ്രഖ്യാപിച്ചിരുന്നത്. 2024 ഒക്‌ടോബറില്‍ ജനറല്‍ അതോറിറ്റി ഫോര്‍ കെയര്‍ ഓഫ് ദി അഫയേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2024ല്‍ പത്ത് ദശലക്ഷത്തിലധികം വിശ്വാസികള്‍ റൗളയില്‍ സന്ദര്‍ശിച്ചു.
2024 ന്റെ തുടക്കം മുതല്‍ ഏകദേശം 57,923 ടണ്‍ സംസം വെള്ളം സന്ദര്‍ശകര്‍ക്ക് നല്‍കിയിട്ടുണ്ട്. മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ ഉംറ പൂര്‍ത്തിയാക്കിയ ശേഷം, മുസ്ലീങ്ങള്‍ മദീനയിലെ പ്രവാചകന്റെ റൗള സന്ദര്‍ശിക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."