HOME
DETAILS

സുഡാന്‍; ഖാര്‍ത്തൂമില്‍ അര്‍ദ്ധസൈനികരുടെ ആക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു, 53 പേര്‍ക്ക് പരുക്ക്

  
Web Desk
January 05, 2025 | 10:23 AM

Sudan 8 killed 53 injured in paramilitary attack in Khartoum

ഖാര്‍ത്തൂം: സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലും പടിഞ്ഞാറന്‍ സുഡാനിലെ നോര്‍ത്ത് ഡാര്‍ഫര്‍ സ്‌റ്റേറ്റിലെ എല്‍ ഫാഷര്‍ നഗരത്തിലും അര്‍ദ്ധസൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍എസ്എഫ്) നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ട് സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഖാര്‍ത്തൂമിന് വടക്ക്, ഒംദുര്‍മാന്‍ നഗരത്തിലെ കരാരി പ്രദേശത്തും, കിഴക്ക് ഖാര്‍ത്തൂമിന് കിഴക്കുള്ള ഷാര്‍ഖ് അല്‍നീല്‍ (ഈസ്റ്റ് നൈല്‍) പ്രദേശത്തും സിവിലിയന്മാര്‍ക്കെതിരെ ആര്‍എസ്എഫ് സൈന്യം ശനിയാഴ്ചയും ഷെല്ലാക്രമണം തുടര്‍ന്നു. ഇതില്‍ 4 സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 43 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഖാര്‍ത്തൂം ആരോഗ്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ അറിയിച്ചു.

പരുക്കേറ്റവരെ ഒംദുര്‍മാനിലെ അല്‍നോ, അബു സൈദ് ആശുപത്രികളിലും ഷാര്‍ഖ് അല്‍നീല്‍ പ്രദേശത്തെ എല്‍ ബാന്‍ ജാദിദ് ആശുപത്രിയിലും ചികിത്സയ്ക്കായി മാറ്റിയതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച എല്‍ ഫാഷറിലെ പാര്‍പ്പിട പരിസരങ്ങളില്‍ ആര്‍എസ്എഫ് നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരമ്പുവാതിലുകൾക്കുള്ളിലെ നരകം; കുവൈത്തിലെ വൻ മനുഷ്യക്കടത്ത് കേന്ദ്രം തകർത്ത് പൊലിസ്; 19 യുവതികളെ മോചിപ്പിച്ചു

Kuwait
  •  10 days ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്: കുവൈത്തിൽ പുതിയ താമസ നിയമം പ്രാബല്യത്തിൽ

Kuwait
  •  10 days ago
No Image

നെടുമങ്ങാട് ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

Kerala
  •  11 days ago
No Image

നടിയെ ആക്രമിച്ച കേസ്: വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി; ശിപാര്‍ശ അംഗീകരിച്ചു

Kerala
  •  11 days ago
No Image

വിമാനത്താവളത്തില്‍ യാത്രക്കാരന്റെ മുഖത്തടിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെതിരെ പൊലിസ് കേസെടുത്തു

National
  •  11 days ago
No Image

ക്രിസ്മസ്-പുതുവത്സര തിരക്ക്: ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും പ്രത്യേക ട്രെയിൻ സർവിസുകൾ; യാത്രക്കാർക്ക് ആശ്വാസം

Kerala
  •  11 days ago
No Image

ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി?; വ്യവസായി മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്; അന്വേഷണം ഊര്‍ജ്ജിതമാക്കി എസ്.ഐ.ടി

Kerala
  •  11 days ago
No Image

റിയല്‍ എസ്റ്റേറ്റില്‍ കൊച്ചിയല്ല; രാജ്യത്തെ ടയര്‍ 2 നഗരങ്ങളില്‍ ഇനി തിരുവനന്തപുരം നമ്പര്‍ വണ്‍

Kerala
  •  11 days ago
No Image

മതനിന്ദ ആരോപണം വ്യാജം; ബംഗ്ലാദേശില്‍ ഫാക്ടറി തൊഴിലാളി കൊല്ലപ്പെട്ടത് തൊഴില്‍ തര്‍ക്കത്തെത്തുടർന്നെന്ന് കുടുംബം

International
  •  11 days ago
No Image

എസ്.ഐ.ആർ: വോട്ടർപട്ടിക ഇന്ന് വരും: 24 ലക്ഷത്തോളം പേർ പട്ടികയ്ക്ക് പുറത്തായേക്കും

Kerala
  •  11 days ago