HOME
DETAILS

വളർത്ത് നായ കുരച്ചതിന് ഉടമയേയും കുടുംബത്തേയു അയൽവാസികളായ സ്ത്രീകൾ വീട് കയറി ആക്രമിച്ചു

  
January 07, 2025 | 2:30 PM

Neighboring women attacked the owner and his family after the pet dog barked

താനെ: വളർത്ത് നായ കുരച്ചതിൽ പ്രകോപിതരായി ഉടമയേയും കുടുംബത്തേയും വീട് കയറി ആക്രമിച്ച് അയൽവാസികളായ 10 സ്ത്രീകൾ.  മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ മേഖലയിലെ അംബിവിലിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് പച്ചക്കറിച്ചവടക്കാരനെയും കുടുംബത്തെയും അയൽവാസികളായ സ്ത്രീകൾ വീട്ടിൽ കയറി മർദ്ദിച്ചത്. സംഭവത്തിൽ  10 സ്ത്രീകൾക്കെതിരെ കേസെടുത്തതായി ഖഡക്‌പാഡ  പൊലീസ് പറഞ്ഞു.

പച്ചക്കറിച്ചവടക്കാരന്‍റെ വീട്ടിലെ വളർത്തുനായയുടെ കുര സഹിക്കാനാകില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. ഇയാളുമായി അയല്‍വാസികൾ കുറേ നാളായി തർക്കങ്ങളുമുണ്ടായിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച വൈകുന്നേരം പച്ചക്കറി കച്ചവടക്കാരന്‍റെ വളർത്ത് നായയുടെ കുരകേട്ട് അയൽവാസികൾ പ്രകോപിതരായത്. വീട്ടിലേക്ക് ഓടിക്കയറിയ 10 സ്ത്രീകൾ അയൽവാസിയായ യുവാവിനെയും ഭാര്യയേും മകളേയും മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

വീട്ടിലെ സാധനങ്ങൾ തല്ലി തകർത്ത സംഘം മോഷണവും നടത്തിയെന്നാണ് പച്ചക്കറിച്ചവടക്കാരന്‍റെ പരാതി. വീടിന് നേരെ കല്ലെറിയുകയും മുറ്റത്തെ ചെടിച്ചട്ടികളടക്കം അടിച്ച് തകർക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ പച്ചക്കറി വ്യാപാരി പൊലീസിൽ പരാതി നൽകി.  പരാതിയുടെ അടിസ്ഥാനത്തിൽ നിയമവിരുദ്ധമായി സംഘം ചേരൽ, ഭവനഭേദനം, ദുരുദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കുക, അക്രമിച്ച് മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 10 സ്ത്രീകൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  5 minutes ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  17 minutes ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  26 minutes ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  39 minutes ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  an hour ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  an hour ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  an hour ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  2 hours ago
No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി മെസി

Football
  •  2 hours ago
No Image

54-ാമത് യുഎഇ ദേശീയ ദിനം; രോഗബാധിതരായ 54 കുട്ടികളുടെ സ്വപ്‌നങ്ങൾ നിറവേറ്റി മേക്ക് എ വിഷ് യുഎഇ ഫൗണ്ടേഷൻ

uae
  •  2 hours ago