HOME
DETAILS

നിമിഷപ്രിയക്ക് വേണ്ടി ഇറാന്റെ നിര്‍ണായക ഇടപെടല്‍; ഹൂതികളുമായി ബന്ധപ്പെട്ടു; ഇനിയുള്ള പ്രതീക്ഷ ഇറാന്റെ നീക്കത്തില്‍

  
Web Desk
January 10 2025 | 05:01 AM

Iran made crucial intervention for Nimisha Priya

ന്യൂഡല്‍ഹി: യമന്‍ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യത മങ്ങിയിരിക്കെ പ്രതീക്ഷ നല്‍കി ഇറാന്റെ നിര്‍ണായക ഇടപെടല്‍. കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായി ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. കുടുംബത്തിനു ബ്ലഡ് മണി നല്‍കി മാപ്പ് തേടാനുള്ള വഴികള്‍ ആണ് നടത്തുന്നത്. ഇതിന്റെ പ്രഥമികനീക്കമാണ് ഇറാനില്‍നിന്നുണ്ടായത്.

തലാലിന്റെ കുടുംബവുമായുള്ള ചര്‍ച്ചയ്ക്ക് ഇടനിലക്കാരാകാമെന്ന് ഇറാന്‍ നേരത്തെ ഇന്ത്യയോട് അറിയിച്ചിരുന്നു. എന്നാല്‍ കുടുംബത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടെയാണ് കേസില്‍ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

ഹൂതി മേഖലയില്‍പ്പെട്ട പ്രദേശത്താണ് സംഭവം നടന്നത്. അതിനാല്‍ ഹൂതികളുടെ സ്വയംഭരണസംവിധാനമാണ് വധശിക്ഷ വിധിച്ചത്. ഇക്കാരണത്താല്‍ നയതന്ത്രമേഖലയില്‍ ഇടപെടുന്നതിന് ഇന്ത്യക്ക് തടസ്സമുണ്ട്. വിഷയത്തില്‍ യമന്‍ സര്‍ക്കാരിനും ഇടപെടുന്നതിന് പരിധിയുണ്ട്. ഈ സാഹചര്യത്തിലാണ് വധശിക്ഷയ്ക്ക് യമന്‍ പ്രസിഡന്റ് ഡോ. റഷാദ് അല്‍ അലീമി അംഗീകാരം നല്‍കിയിട്ടില്ലെന്ന വിശദീകരണം യമന്‍ എംബസി നേരത്തെ ഇറക്കിയത്. നിമിഷപ്രിയയുടെ കേസ് നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലാണെന്നും കേസ് കൈകാര്യംചെയ്തതും ഹൂതികളാണെന്നുമാണ് ഡല്‍ഹിയിലെ യമന്‍ എംബസി നല്‍കിയ വിശദീകരണം. എംബസിയുടെ വിശദീകരണത്തോടെ നിമിഷ പ്രിയാ കേസില്‍ ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്രതലത്തിലെ ആശയവിനിമയം ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്തുനിന്ന് നീക്കം നടന്നത്.

നേരത്തെ വിഷയത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇറാന്റെ നിലപാട് മാത്രമാണ് ഇനിയുള്ള പ്രതീക്ഷ. ഹൂതികളുമായി മികച്ച ബന്ധത്തിലുള്ള ഇറാന്‍ വിഷയത്തില്‍ ഗൗരവത്തില്‍ ഇടപെട്ടാല്‍ കേസില്‍ അനുകൂല നീക്കങ്ങള്‍ ഉണ്ടാകും. ഇറാന്റെ പ്രോക്‌സി ഗ്രൂപ്പായാണ് ഹൂതികള്‍ അറിയപ്പെടുന്നത്. ഹൂതി നേതൃത്വവുമായി ഇറാന് മികച്ച ബന്ധവും ഉണ്ട്.

നിമിഷപ്രിയയുടെ മോചനത്തില്‍ ഇറാന്‍ എല്ലാ സഹായവും വാഗ്ദാനംചെയ്തിട്ടുണ്ട്. മാനുഷിക പരിഗണന എന്ന നിലയില്‍ വിഷയത്തില്‍ ഇടപെടല്‍ നടത്താന്‍ തയാറാണെന്നാണ് മുതിര്‍ന്ന ഇറാന്‍ നയതന്തജ്ഞന്‍ അറിയിച്ചത്. സാധ്യമായതെല്ലാം ചെയ്യുമെന്നാണ് ഇറാന്റെ വാഗ്ദാനം. 

കഴിഞ്ഞയാഴ്ച ഇറാന്‍ വിദേശകാര്യ സഹമന്ത്രി ഡോ. തഖ്ത് റാവഞ്ചിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ, ഇറാന്‍ എംബസിയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള അനൗദ്യോഗിക സംഭാഷണത്തിനിടെയാണ് നയതന്തജ്ഞന്‍ സഹായം വാഗ്ദാനംചെയ്തത്. നയതന്ത്ര ചാനലിലൂടെയുള്ള ഇടപെടല്‍, കൊല്ലപ്പെട്ട യമനിപൗരന്റെ കുടുംബവുമായുള്ള മധ്യസ്ഥചര്‍ച്ച എന്നിങ്ങനെയുള്ള സാധ്യതകളാകും വിഷയത്തില്‍ ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.

ജനാധിപത്യപ്രക്ഷോഭത്തിനൊടുവില്‍ 2012ല്‍ ഏകാധിപതിയായിരുന്ന അലി അബ്ദുല്ല സാലിഹിന്റെ പതനശേഷം ഇതുവരെ സുസ്ഥിരഭരണവും സുരക്ഷയും ഉറപ്പായിട്ടില്ലാത്ത രാജ്യമായ യമനിലെ നല്ലൊരുപ്രദേശവും ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലാണ്.

Iran made crucial intervention for Nimisha Priya



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  3 days ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  3 days ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  3 days ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  3 days ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  3 days ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  3 days ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  3 days ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  3 days ago