HOME
DETAILS

വിപണിയില്‍ നിന്നും സംസ്‌കരിച്ച പെപ്പറോണി ബീഫ് പിന്‍വലിക്കാന്‍ യുഎഇ

  
Web Desk
January 12, 2025 | 2:02 AM

UAE to withdraw processed pepperoni beef from market

ദുബൈ: മലിനീകരണ സാധ്യത മുന്‍നിര്‍ത്തി യുഎഇയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സംസ്‌കരിച്ച പെപ്പറോണി ബീഫ് പിന്‍വലിച്ചേക്കും. ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയകളുമായുള്ള മലിനീകരണ സാധ്യതയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പഠന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സംസ്‌കരിച്ച പെപ്പറോണി ബീഫ് പിന്‍വലിക്കാന്‍ യുഎഇ ഉത്തരവിട്ടത്. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MoCCE) ഇക്കാര്യം സ്ഥിരീകരിച്ചു.

ദുബൈയിലെ യാര്‍ഡ് തൊഴിലാളി ഡുകാബിലെ മാര്‍ക്കറ്റിംഗ് ഓഫീസറായ കഥ

പ്രാദേശിക നിയന്ത്രണ അതോറിറ്റികളുമായും സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുമായും MoCCE ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. പെപ്പറോണി ബിഫ് ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയെ തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ ലബോറട്ടറി പരിശോധനകള്‍ പൂര്‍ത്തിയാകുകയും സംഭവത്തിന്റെ വിശദാംശങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്യുന്നതുവരെ യുഎഇയിലെ വിപണികളില്‍ നിന്ന് ഈ ഉല്‍പ്പന്നം മുന്‍കരുതലായി പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഭക്ഷണം സംസ്‌കരിക്കുമ്പോഴോ തയ്യാറാക്കുമ്പോഴോ പാക്ക് ചെയ്യുമ്പോഴോ പകരുന്ന ബാക്ടീരിയ, ലിസ്റ്റീരിയ അണുബാധയ്ക്ക് കാരണമാകുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍, 65 വയസ്സിനു മുകളിലുള്ളവര്‍, ദുര്‍ബലമായ പ്രതിരോധശേഷി ഉള്ള ആളുകള്‍ എന്നിവരെ വളരെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു ഭക്ഷ്യ ബാക്ടീരിയ രോഗമാണിത്.

GCC രാജ്യങ്ങളില്‍ ഉടനീളം ആരോഗ്യത്തിന് ഭീഷണിയായ ഭക്ഷ്യ ഉല്‍പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഉടനടി കൈമാറുന്നതിന് ഗള്‍ഫ് റാപ്പിഡ് അലേര്‍ട്ട് സിസ്റ്റം ഫോര്‍ ഫുഡ് (GRASF) നിലവിലുണ്ടെന്ന് MoCCAE ഉറപ്പുനല്‍കി. അപകടസാധ്യതയുള്ള ഭക്ഷണങ്ങളെ കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കാനും അതുപോലെ മലിനമായതും തെറ്റായി ലേബല്‍ ചെയ്തതുമായ ഭക്ഷണത്തിനു നിരോധനം ഏര്‍പ്പെടുത്താനും ഈ സംവിധാനം സഹായിക്കുന്നു. 

ഡേവാ ഗ്രീന്‍ കാര്‍ഡ് ഉപയോഗിച്ച് ദുബൈയില്‍ ഇനിമുതല്‍ ഇവി ചാര്‍ജിംഗ് എങ്ങനെ ലളിതമാക്കാം...DEWA CARD

പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കും ഏറ്റവും ഉയര്‍ന്ന ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ബാധകമാക്കുന്നതിന് ബന്ധപ്പെട്ട വിവിധ അധികാരികളുമായി മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഭക്ഷ്യ വൈവിധ്യത്തിനായുള്ള MOCCAE അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. മുഹമ്മദ് സല്‍മാന്‍ അല്‍ ഹമാദി ഉറപ്പുനല്‍കി.

'ഉപഭോഗത്തിന്റെ സുരക്ഷിതത്വം എത്രയും വേഗം ഉറപ്പാക്കാനായി  പെപ്പറോണി ബീഫിനെക്കുറിച്ചുള്ള അന്വേഷണം മന്ത്രാലയം ഊര്‍ജിതമാക്കുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  6 days ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  6 days ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  6 days ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  6 days ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  6 days ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  6 days ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  6 days ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  6 days ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  6 days ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  6 days ago