HOME
DETAILS

അവരെ വിമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല: ഇന്ത്യൻ താരങ്ങളെക്കുറിച്ച് കപിൽ ദേവ്

  
January 14, 2025 | 2:29 AM

kapil dev talks about rohit sharma and virat kohli

ഡൽഹി: അടുത്തിടെ അവസാനിച്ച ബോർഡർ ഗവാസ്കർ ട്രോഫിയിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ വിരാട് കോഹ്‌ലി എന്നിവരുടെ വിരമിക്കലിനെക്കുറിച്ച് ധാരാളം ചർച്ചകൾ നിലനിന്നിരുന്നു. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് അഭിപ്രായം പറയുകയാണ് മുൻ ഇന്ത്യൻ താരം കപിൽ ദേവ്. താൻ പ്രസിഡൻ്റായി സേവനമനുഷ്ഠിക്കുന്ന പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു കപിൽ ദേവ്. 

'സെലക്ടർമാർ ഇതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് ഞാൻ ഇപ്പോൾ എന്തെങ്കിലും പറഞ്ഞാൽ അവരെ വിമർശിക്കുകയാണെന്ന് എല്ലാവരും കരുതും. അവരെ വിമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർ ഈ കാര്യങ്ങൾ വളരെ നാണായി ആസൂത്രണം ചെയ്യുകയും ചിന്തിക്കുകയും ചെയ്യുന്നുണ്ടാവും. അവർ വലിയ കളിക്കാരാണ്. കളിക്കാൻ പറ്റിയ സമയം അല്ലെന്ന് തോന്നുമ്പോൾ അവർ സ്വയം വിരമിക്കും,' കപിൽ ദേവ് പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയാണ് ഇനി ഇന്ത്യയുടെ മുന്നിലുള്ളത്. അഞ്ചു ട്വന്റി ട്വന്റിയും മൂന്ന് ഏകദിനവും ആണ് പരമ്പരയിൽ ഉള്ളത് ജനുവരി 22 മുതൽ ഫെബ്രുവരി രണ്ട് വരെയാണ് ട്വന്റി ട്വന്റി പരമ്പര നടക്കുക. ഇതിനു ശേഷം ഫെബ്രുവരി ആറ് മുതൽ 12 വരെ മൂന്ന് ഏകദിന മത്സരങ്ങളും നടക്കും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് യുവതിയെ ബലാത്സംഗം ചെയ്തെന്ന് വെളിപ്പെടുത്തൽ; കുരുക്കായി വീണ്ടും എപ്സ്‌റ്റൈൻ രേഖ

crime
  •  2 days ago
No Image

എം.ടി മാഞ്ഞുപോയിട്ട് ഒരാണ്ട്

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു പകരം ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്; നിയമ പിൻബലമുള്ള ആധികാരിക രേഖ

Kerala
  •  2 days ago
No Image

ഷാര്‍ജ ഡെസേര്‍ട്ട് പൊലിസ് പാര്‍ക്കില്‍ വാരാന്ത്യങ്ങളില്‍ പ്രവേശന നിയന്ത്രണം

uae
  •  2 days ago
No Image

മോസ്കോയിൽ വീണ്ടും സ്ഫോടനം: രണ്ട് ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

"അവളെ ക്രിമിനലായി കാണുന്നത് ലജ്ജാകരം"; ഇതാണോ നീതി?': ഉന്നാവ് കേസിൽ ബിജെപി നേതാവിന് ജാമ്യം ലഭിച്ചതിനെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

National
  •  2 days ago
No Image

ആരവല്ലി സംരക്ഷണം പ്രഹസനമാകുന്നു: ഖനന മാഫിയയെ സഹായിക്കാൻ കേന്ദ്രം 'ഉയരപരിധി' നിശ്ചയിച്ചതായി ആക്ഷേപം

National
  •  2 days ago
No Image

കരിമ്പനകളുടെ നാട്ടിൽ ചരിത്രം കുറിച്ച് സമസ്ത ശതാബ്ദി സന്ദേശ യാത്ര

Kerala
  •  2 days ago
No Image

ക്രിസ്മസ് അവധി റദ്ദാക്കി; ലോക്ഭവൻ ജീവനക്കാർ നാളെ ഹാജരാകണമെന്ന് ഉത്തരവ്

National
  •  2 days ago
No Image

യുഎഇയിൽ ഇന്റർനെറ്റ് വിപ്ലവം; 5.5ജി സാങ്കേതികവിദ്യയുമായി 'ഇ&', സെക്കൻഡിൽ 4 ജിബി വേഗത

uae
  •  2 days ago