HOME
DETAILS

ഗസ്സയുടെ വിശപ്പകറ്റാനെത്തും ദിവസവും 600 ട്രക്കുകള്‍

  
Farzana
January 16 2025 | 09:01 AM

Gaza Childrens Hunger Finally Addressed as Food Trucks Arrive After Months of Scarcity

ഗസ്സ സിറ്റി: നാളുകളേറെയായി ഗസ്സയിലെ കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിച്ചിട്ട്. വിശപ്പകറ്റാനിത്തിരി ഭക്ഷണം കഴിച്ച് സമാധാനത്തോടെ ഒന്നുറങ്ങുക എന്നതായിരിക്കും അവരുടെ ഏറ്റവും വലിയ ആശ. രുചികരമായ ആഹാരത്തിനപ്പുറം കിനാക്കള്‍ പോലുമില്ലാതായിട്ടുണ്ടാവും ഈ 15 മാസത്തിനില്‍ അവിടുത്തെ കുഞ്ഞുങ്ങള്‍ക്ക്. അവരുടെ കിനാക്കള്‍ സത്യമാവാന്‍ പോവുകയാണ്. അവരുടെ വിശപ്പകറ്റാന്‍ ഇനി ഭക്ഷണ സാധനങ്ങളുമേന്തിയുള്ള ട്രക്കുകള്‍ അതിരുകള്‍ കടന്നെത്തും.  

ഓരോ ദിവസവും 600 സഹായ ട്രക്കുകള്‍ ഗസ്സയിലെത്താന്‍ കരാര്‍ വ്യവസ്ഥ ചെയ്യുന്നു. ഗസ്സയെ നെടുകെ പിളര്‍ത്തി ദക്ഷിണ വടക്കന്‍ മേഖലകള്‍ക്കു നടുവില്‍ പുതുതായി ഇസ്‌റാഈല്‍ നിര്‍മിച്ച നെറ്റ്‌സാറിം അതിര്‍ത്തിയില്‍നിന്ന് സേന ആദ്യഘട്ടത്തില്‍തന്നെ പിന്‍വാങ്ങും. റഫ അതിര്‍ത്തിയോട് ചേര്‍ന്ന് ഫിലഡെല്‍ഫിയ ഇടനാഴിയിലെ ഇസ്‌റാഈല്‍ സൈനിക സാന്നിധ്യവും ഗണ്യമായി കുറയും. 

കഴിഞ്ഞ ദിവസമായിരുന്നു ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. കരാര്‍ ഈ മാസം 19 മുതലാണ് നിലവില്‍ വരിക. ഓരോ ഘട്ടത്തിനുമിടയില്‍ 42 ദിവസങ്ങളുടെ ഇടവേളയാണ് നിര്‍ണയിച്ചത്. ആദ്യഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇതിന് ആനുപാതികമായി 2000 ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ വിട്ടയക്കും. അതിര്‍ത്തിയുടെ 700 മീറ്റര്‍ ഉള്ളിലേക്ക് ഇസ്‌റാഈല്‍ സൈന്യം പിന്മാറുകയും ചെയ്യും. ആദ്യഘട്ടം ആരംഭിച്ച് ഏഴ് ദിവസത്തിന് ശേഷം ഈജിപ്തിനോട് ചേര്‍ന്നുള്ള റഫ അതിര്‍ത്തി തുറക്കും. ഇതുവഴി പരുക്കേറ്റ ഫലസ്തീനികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനാകും.

ഇക്കാര്യത്തില്‍ അടുത്ത ഏതു മണിക്കൂറിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്നലെ അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച പ്രഖ്യാപനം ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രയുമായ മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ബിന്‍ ജാസിം അല്‍ഥാനി വാര്‍ത്താസമ്മേളനത്തില്‍ നടത്തി. മധ്യസ്ഥചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തത് ഖത്തര്‍ പ്രധാനമന്ത്രിയായിരുന്നു.

ഖത്തര്‍, യു.എസ്, ഈജിപ്ത് ഇടനിലക്കാരാണ് കരട് രേഖ സമര്‍പ്പിച്ചത്. ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച രൂപം മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ഇരുവിഭാഗത്തിന് മുമ്പാകെ സമര്‍പ്പിച്ചു. യോഗത്തിന് ഹമാസിന്റെ പ്രതിനിധികളും ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദിന്റെയും ആഭ്യന്തരരഹസ്യാന്വേഷണ ഏജന്‍സി ഷിന്‍ബെറ്റിന്റെയും ഉന്നതരും സംബന്ധിച്ചിരുന്നു.

യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഈമാസം 20ന് അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമങ്ങളാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഖത്തറിന്റെയും ഈജിപ്തിന്റെയും മേല്‍നോട്ടത്തില്‍ മധ്യസ്ഥചര്‍ച്ചകള്‍ക്ക് ജീവന്‍വച്ചതും നടപടികള്‍ വേഗത്തിലാക്കിയതും

 

After months of extreme deprivation, the children of Gaza, who have endured unimaginable hunger, will finally see relief as food trucks begin arriving through border crossings. Over 600 aid trucks are set to deliver food supplies to the region daily, addressing the critical needs of those who have struggled for survival. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  9 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  11 hours ago