HOME
DETAILS

വിദ്യാർഥികളെ വേണം, 13,000 സ്‌കൂളുകളിലേക്ക് !

  
സുനി അൽഹാദി 
January 17, 2025 | 6:22 AM

Students are needed for 13000 schools

കൊച്ചി: ഒരു വിദ്യാർഥി പോലും പഠിക്കാൻ ചേരാതെ രാജ്യത്ത് പതിമൂവായിരത്തോളം വിദ്യാലയങ്ങൾ! ഈ വിദ്യാലയങ്ങളിലായി പാഴായിപ്പോകുന്നത് പതിനായിരക്കണക്കിന് അധ്യാപകരുടെ ' സേവന' വും. സാക്ഷരതയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തിലുമുണ്ട് വിദ്യാർഥികൾ ആരുമില്ലാത്ത 104 സ്‌കൂളുകൾ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള യൂനിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജുക്കേഷൻ പ്ലസ് (യു.ഡി.ഐ.എസ്.ഇ  ) തയാറാക്കിയ റിപ്പോർട്ടിലാണ് 2023-24 വിദ്യാഭ്യാസ വർഷത്തിൽ രാജ്യത്തെ 13000 നടുത്ത് വിദ്യാലയങ്ങളിൽ ഒരു വിദ്യാർഥി പോലും പഠിക്കാനെത്തിയില്ല എന്ന് വ്യക്തമാക്കുന്നത്.

പശ്ചിമ ബംഗാളിലാണ് ഏറ്റവുമധികം ' വിദ്യാർഥി രഹിത' വിദ്യാലയങ്ങളുള്ളത്; 3254 സ്‌കൂളുകൾ. ഇത്രയും വിദ്യാലയങ്ങളിലായി പക്ഷേ, 14,267 അധ്യാപകർ ജോലി ചെയ്യുന്നുണ്ട്.  2167 വിദ്യാർഥി രഹിത സ്‌കൂളുകളുള്ള രാജസ്ഥാൻ ആണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. കേരളത്തിൽ 104 സ്‌കുളുകളാണ് ഈ ഗണത്തിലുള്ളത് എന്നാണ് റിപ്പോർട്ടിലുള്ളത്. 504 അധ്യാപകർ ഇത്തരത്തിൽ ജോലി ചെയ്യുന്നതായും പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ വിദ്യാലയ ശൃംഖല ഇന്ത്യയിലേതാണ് എന്നാണ് കണക്ക്. 14.74 ലക്ഷം സ്‌കൂളുകളാണ് രാജ്യത്ത്പ്രവർത്തിക്കുന്നത്.

ഇത്രയും വിദ്യാലയങ്ങളിലായി 24.8 കോടി വിദ്യാർഥികളും അവരെ പഠിപ്പിക്കാൻ 98 ലക്ഷം അധ്യാപകരുമുണ്ട്. രാജ്യത്തെ സ്‌കൂൾ വിദ്യാർഥികളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവരുന്നത് ഈയിടെ ദേശീയ തലത്തിൽ ചർച്ചയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്ത് ഒന്നേ മൂക്കാൽ കോടി വിദ്യാർഥികളുടെ കുറവാണ് ഉണ്ടായത്. 2021-22 വിദ്യാഭ്യാസ വർഷത്തിൽ മൊത്തം വിദ്യാർഥികളുടെ എണ്ണം 26.52കോടിയായിരുന്നത് 2022-23ൽ 25.18 കോടിയായും 2023-24 വിദ്യാഭ്യാസ വർഷത്തിൽ 24.8 കോടിയായും കുറഞ്ഞത് ചർച്ചയായിരുന്നു. ബീഹാർ, യു.പി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് വൻതോതിൽ വിദ്യാർഥികളുടെ കുറവ് അനുഭവപ്പെട്ടതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago