HOME
DETAILS

അപകടമുണ്ടായത് കൊടുംവളവില്‍; ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍

  
Web Desk
January 18 2025 | 02:01 AM

nedumangad-tragedy-tourist-bus-overturns-driver-in-custody

പത്തനംതിട്ട: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലിസ്. ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസിനെയാണ് കസ്റ്റഡിയിലെടുത്തത്. 

അപകട ശേഷം സംഭവ സ്ഥലത്ത് നിന്നും ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളുടെ കണ്ണിന്റെ പുരികത്തില്‍ ചെറിയ പരിക്ക് ഉണ്ട്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ നെടുമങ്ങാട് പൊലീസ് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തത്.

നെടുമങ്ങാട് വെമ്പായം റോഡില്‍ ഇരിഞ്ചയത്താണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 10നായിരുന്നു അപകടം. അപകടത്തില്‍ ഒരു സ്ത്രീ മരിക്കുകയും 44 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കാവല്ലൂര്‍ സ്വദേശിന് ദാസിനി(60) ആണ് മരിച്ചത്. 

നെയ്യാറ്റിന്‍കരയില്‍ നിന്ന് വാഗമണ്‍ പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. കുട്ടികളും മുതിര്‍ന്നവരുമടക്കം 50 യാത്രക്കാരുണ്ടായിരുന്നു. പരുക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും മെഡി. കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അമിതവേഗതയില്‍ വന്ന ബസ് കൊടുംവളവില്‍ വച്ച് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് നിഗമനം. ബസ് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും ഇവര്‍ പറയുന്നു. 

ഓടിക്കൂടിയ നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് കൂടുതല്‍ ജീവഹാനിയുണ്ടാകുന്നത് ഒഴിവാക്കിയത്. നാട്ടുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ചേര്‍ന്നാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉടന്‍തന്നെ നെടുമങ്ങാട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. 

ബസ് വെട്ടിപ്പൊളിച്ചാണ് അതിനുള്ളിലുള്ളവരെ പുറത്തെത്തിച്ചത്. ജെ.സി.ബി എത്തിച്ചാണ് ബസ് നിവര്‍ത്തിയത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടര കിലോ എംഡിഎംഎ പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി സെഷന്‍സ് കോടതി

Kerala
  •  5 days ago
No Image

അമ്പലമേട് സ്റ്റേഷനിൽ പൊലീസും മോഷണക്കേസ് പ്രതികളും തമ്മിൽ സംഘർഷം

Kerala
  •  5 days ago
No Image

കളമശ്ശേരി നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് ബയോ മൈനിങ് ആന്റ് ബയോ റെമഡിയേഷൻ

Kerala
  •  5 days ago
No Image

റമദാന്‍ അടുത്തു, യുഎഇയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധന, കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റു നിരക്ക്

uae
  •  5 days ago
No Image

ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗം; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 days ago
No Image

വഴി തെറ്റിച്ച് ഗൂഗിൾമാപ്പ്; തമിഴ്നാട്ടിൽ‌ നിന്നും കേരളത്തിലേക്ക് സിമന്‍റുമായെത്തിയ ലോറിയെ വഴിതെറ്റിച്ച് ആശുപത്രിയിൽ എത്തിച്ചു; വണ്ടി തിരിച്ചതും കാറില്‍ ഇടിച്ച് അപകടം

Kerala
  •  5 days ago
No Image

വല്ലപ്പുഴയില്‍ സ്‌ക്രാപ്പ് യൂണിറ്റിന്റെ മാലിന്യ ശേഖരണത്തിന് തീപിടിച്ചു; ആളപായമില്ല

Kerala
  •  5 days ago
No Image

ഫഹാഹീൽ - ദാറു തഅലീമുൽ ഖുർആൻ മദ്രസ പിക്നിക് സംഘടിപ്പിക്കുന്നു

Kuwait
  •  5 days ago
No Image

ഉംറ വിസക്കാർക്കുള്ള വാക്സിനേഷൻ തീരുമാനം പിൻവലിച്ചു

Saudi-arabia
  •  5 days ago
No Image

ഇംഗ്ലണ്ടിനെതിരെ അയ്യരാട്ടം! അടിച്ചുകയറിയത് സെവാഗ് ഒന്നാമനായ ലിസ്റ്റിൽ 

Cricket
  •  5 days ago