HOME
DETAILS

ഫുട്ബാളിൽ റൊണാൾഡോ എപ്പോഴും ആ കാര്യം ചെയ്യാൻ ശ്രമിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്: മുൻ താരം

  
Web Desk
January 21, 2025 | 12:57 PM

Former manchester united goalkeeper talks about cristaino ronaldo

റിയാദ്: ഫുട്ബോളിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ടോമാസ് കുസ്‌സാക്ക്. റൊണാൾഡോ സ്വയം ചില ലക്ഷ്യങ്ങൾ നേടിയെടുക്കാനായി ശ്രമിക്കുന്നതിൽ സന്തോഷമുണ്ടെന്നും ടോമാസ് കുസ്‌സാക്ക് പറഞ്ഞു. ഗോളിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ.  

'ഫുട്ബോളിൽ റൊണാൾഡോക്ക് എല്ലാം സാധ്യമാണ്. അദ്ദേഹം ഒരുപാട് ഗോളുകൾ നേടുന്നു. ഇനിയും ചില ലക്ഷ്യങ്ങൾ നേടാൻ അദ്ദേഹം സ്വയം നേടാൻ ശ്രമിക്കുന്നതിൽ സന്തോഷമുണ്ട്. അവനെ എനിക്കറിയാം. ഒരു ലക്ഷ്യം നേടിയാൽ അവൻ മറ്റൊരു ലക്ഷ്യം മുന്നിൽ വെക്കും. നമുക്ക് അവനെ മികച്ച താരങ്ങളിൽ ഒരാളെന്ന് വിളിക്കാം. അദ്ദേഹത്തിന് ഇപ്പോൾ 39 വയസ്സ് ഉണ്ട്. ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. റൊണാൾഡോ മൂന്ന് വർഷം കൂടി കളിക്കുകയാണെങ്കിൽ ഓരോ സീസണിലും അദ്ദേഹം ധാരാളം ഗോളുകൾ നേടേണ്ടി വരും,' ടോമാസ് കുസ്‌സാക്ക് പറഞ്ഞു

റൊണാൾഡോ ഇതിനോടകം തന്നെ ക്ലബ്ബിനും രാജ്യത്തിനുമായി 917 ഗോളുകളാണ് നേടിയിട്ടുള്ളത്. നിലവിൽ അൽ നസറിന്റെ താരമാണ് റൊണാൾഡോ. അൽ നസറിനായി 84 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ റൊണാൾഡോ 75 ഗോളുകളും 18 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. ഈ സീസണിലും റൊണാൾഡോ തകർപ്പൻ പ്രകടനങ്ങൾ തന്നെയാണ് അൽ നസറിനൊപ്പം നടത്തിക്കൊണ്ടിരിക്കുന്നത്. സീസണിൽ 19 മത്സരങ്ങളിൽ നിന്നും 17 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  a day ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  a day ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  a day ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  a day ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  a day ago
No Image

തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര് വാഴും; തത്സമയം ഫലമറിയാന്‍ ഈ വെബ്‌സൈറ്റ് ഉപയോഗിക്കാം

Kerala
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: വിധിക്കെതിരായ പ്രതികരണങ്ങൾ തെറ്റ്; ന്യായാധിപർക്ക് നേരെയുള്ള വിമർശനത്തോട് യോജിക്കുന്നില്ലെന്ന് മന്ത്രി പി രാജീവ്

Kerala
  •  a day ago
No Image

പ്രവാസി ബിസിനസ്സുകാർക്ക് കറന്റ് അക്കൗണ്ട് തുടങ്ങാൻ ഇനി കൂടുതൽ സ്വാതന്ത്ര്യം; നിർണായക നീക്കവുമായി RBI

National
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് മോതിരം തിരികെ നൽകാൻ കോടതി ഉത്തരവ്; മെമ്മറി കാർഡിന്റെ സ്വകാര്യത ഉറപ്പാക്കണം

Kerala
  •  a day ago