വേണ്ടത് വെറും രണ്ട് വിക്കറ്റ്; ടി-20യിൽ ഒന്നാമനാവാൻ ഒരുങ്ങി അർഷ്ദീപ് സിംഗ്
കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 മത്സരങ്ങളുടെ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുക. നാളെ കൊൽക്കത്ത ഈഡൻ ഗാർഡനിൽ ആണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. പരമ്പരയിൽ ഇന്ത്യൻ ഇടംകയ്യൻ സ്പിന്നർ അർഷ്ദീപ് സിംഗിനെ കാത്തിരിക്കുന്നത് തകർപ്പൻ നേട്ടമാണ്.
ഇന്ത്യയുടെ ടി-20യിലെ ഏറ്റവും മികച്ച വിക്കറ്റ് ടേക്കർ ആവാനുള്ള അവസരമാണ് അർഷ്ദീപിനുള്ളത്. രണ്ട് വിക്കറ്റുകൾ നേടാൻ അർഷ്ദീപിന് സാധിച്ചാൽ ഇന്ത്യക്കായി ഇന്റർനാഷണൽ ടി-20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമായി അർഷ്ദീപിന് സാധിക്കും.
ഇതിനോടകം തന്നെ 60 മത്സരങ്ങളിൽ നിന്നും 95 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. 18.10 ശരാശരിയിൽ 8.32 എക്കോണമിയിൽ ആണ് അർഷ്ദീപ് കുട്ടി ക്രിക്കറ്റിൽ പന്തെറിഞ്ഞിട്ടുള്ളത്. നിലവിൽ ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത് യുസ്വേന്ദ്ര ചഹലാണ്. ചഹൽ 80 കളികളിൽ നിന്ന് 96 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്.
ഇന്ത്യൻ ടീം
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജുറൽ(വിക്കറ്റ് കീപ്പർ).
ഇംഗ്ലണ്ട് ടീം
ജോസ് ബട്ലർ (ക്യാപ്റ്റൻ), ഹാരി ബ്രൂക്ക് (വൈസ് ക്യാപ്റ്റൻ), ഫിൽ സാൾട്ട് (വിക്കറ്റ് കീപ്പർ), ജേക്കബ് ബെഥേൽ, ലിയാം ലിവിംഗ്‌സ്റ്റൺ, റെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, ഗസ് അറ്റ്‌കിൻസൺ, ബ്രൈഡൺ കാർസെ, ബെൻ ഡക്കറ്റ്, ജാമി ഓവർട്ടൺ, ജാമി സ്മിത്ത്, ആദിൽ റഷീദ്, സാഖിബ് മഹമൂദ്, മാർക്ക് വുഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."