HOME
DETAILS

മോശം ഫുട്ബോൾ കളിക്കാനല്ല ഞാൻ റയൽ മാഡ്രിഡിൽ എത്തിയത്: എംബാപ്പെ

  
Sudev
January 21 2025 | 15:01 PM

kylian mbappe talks about his current form with real madrid

മാഡ്രിഡ്: റയൽ മാഡ്രിഡിനൊപ്പമുള്ള തന്റെ നിലവിലെ ഫോമിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ. താൻ റയലിൽ എത്തിയത് മോശമായി കളിക്കാൻ അല്ലെന്നും ഇപ്പോൾ തനിക്ക് കൂടുതൽ കാര്യങ്ങൾ ടീമിനൊപ്പം ചെയ്യാനുണ്ടെന്നുമാണ് എംബാപ്പെ പറഞ്ഞത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ ജർമൻ ക്ലബ് ആർബി സാൾസ് ബർഗിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായിട്ടാണ് എംബാപ്പെ ഇക്കാര്യം സംസാരിച്ചത്. 

'ഇപ്പോൾ എനിക്ക് റയൽ മാഡ്രിഡിനൊപ്പം കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഞാൻ എപ്പോഴും ടീമിനൊപ്പം ഉണ്ടായിരുന്നു. പക്ഷേ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് എനിക്കറിയാം. സാഹചര്യം മാറ്റേണ്ട സമയമാണിതെന്ന് ഞാൻ കരുതുന്നു. മോശമായി കളിക്കാനല്ല ഞാൻ മാഡ്രിഡിൽ വന്നത്. ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് മുന്നോട്ട് പോകണം. മാഡ്രിഡിൽ ഞങ്ങൾ എപ്പോഴും നന്നായി കളിക്കണം,' എംബാപ്പെ പറഞ്ഞു.

റയൽ മാഡ്രിഡിനായി ഈ സീസണിൽ ഇതുവരെ 17 ഗോളുകളാണ് എംബാപ്പെ നേടിയിട്ടുള്ളത്. എന്നാൽ പല സമയങ്ങളിലും എംബാപ്പെ തന്റെ പ്രകടനങ്ങളുടെ പേരിൽ വിമർശിക്കപ്പെട്ടിണ്ട്. എന്നാൽ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും തകർപ്പൻ പ്രകടനമാണ്‌ എംബാപ്പെ നടത്തിക്കൊണ്ടിരിക്കുന്നത്. നാല് ഗോളുകളാണ് താരം റയലിനായി അവസാന മൂന്ന് മത്സരങ്ങളിൽ നേടിയത്. 

നിലവിൽ ചാമ്പ്യൻസ് ലീഗ് പോയിന്റ് പട്ടികയിൽ ഒമ്പത് പോയിന്റുമായി ഇരുപതാം സ്ഥാനത്താണ് റയൽ മാഡ്രിഡ് ഉള്ളത്. അടുത്ത റൗണ്ടിലേക്ക് മുന്നേറണമെങ്കിൽ  റയലിന് മികച്ച പ്രകടനങ്ങൾ തന്നെ നടത്തേണ്ടി വരും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  11 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  28 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  an hour ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  an hour ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago