HOME
DETAILS

അനധികൃതമായി ഭൂമി സ്വന്തമാക്കി; പി.വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

  
Web Desk
January 22, 2025 | 3:20 AM

 Vigilance Investigation Against Former MLA PV Anwar for Land Encroachment in Kerala

തിരുവനന്തപുരം: മുന്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണം. 

പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. കൊല്ലം സ്വദേശിയായ മുരുകേഷ് നരേന്ദ്രനാണ് പരാതി നല്‍കിയത്.  പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്നാണ് പരാതി. ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്നും പരാതിയില്‍ പറയുന്നു.


പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശപാര്‍ശ ചെയ്യുകയായിരുന്നു. ഇതനുസരിച്ച് അന്വേഷണത്തിന് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ഉത്തരവിട്ടിരിക്കുകയാണ്. 


വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച ഉത്തരവ് തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിന് കൈമാറി. സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണച്ചുമതല. വിശദമായ അന്വേഷണം നടത്തി സമയപരിധിക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. 

എം.എല്‍.എ സ്ഥാനം രാജിവെച്ച അന്‍വര്‍ പിണറായിക്കെതിരെ തുറന്ന പോരാട്ടമാണ് നടത്തുകയെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം പരാതികള്‍ക്ക് പിന്നില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ചുള്ള പകപോക്കലാണെന്നാണ് വിമര്‍ശനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  4 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  4 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  4 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  4 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  4 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  4 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  4 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  4 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  4 days ago