കഠിനംകുളം കൊലപാതകം: ആതിരയുടെ സ്‌കൂട്ടര്‍ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് കൊല്ലപ്പെട്ട ആതിരയുടെ സ്‌കൂട്ടര്‍ കണ്ടെത്തി. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്.
കൊലയ്ക്ക് ശേഷം പ്രതി സ്‌കൂട്ടറുമായിട്ടാണ് രക്ഷപ്പെട്ടിരുന്നത്. പ്രതി ട്രെയിനില്‍ രക്ഷപ്പെട്ടെന്നാണ് പൊലിസ് നിഗമനം. ഇയാള്‍ പെരുമാതുറയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ആതിരയെ കൊലപ്പെടുത്താന്‍ വേണ്ടിയാണ് യുവാവ് വീട് വാടകയ്ക്ക് എടുത്തതെന്ന് പൊലിസ് പറയുന്നു. നാല് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിക്കുവേണ്ടിയുള്ള അന്വേഷണം നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് കായംകുളം സ്വദേശി ആതിര(30)യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ ആണ് ആതിര.
ഭര്‍ത്താവ് ജോലി കഴിഞ്ഞു മടങ്ങി എത്തിയപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടത്. യുവതിയുടെ സ്‌കൂട്ടറും വീട്ടില്‍ കാണാനില്ലായിരുന്നു. ക്ഷേത്ര കമ്മിറ്റി താമസിക്കാന്‍ എടുത്തു നല്‍കിയ വീട്ടിലായിരുന്നു സംഭവം. ഭര്‍ത്താവുമായി താമസിച്ചു വരികയായിരുന്നു. 8.30ന് ആതിര മകനെ സ്‌കൂളില്‍ അയക്കുന്നത് അയല്‍ വാസികള്‍ കണ്ടിരുന്നു.
പിന്നാലെ ഇന്‍സ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന യുവാവിനെ കേന്ദ്രീകരിച്ച് പൊലിസ് അന്വേണം ആരംഭിച്ചു. യുവാവ് രണ്ടു ദിവസം മുന്‍പ് ഇവിടെ എത്തിയെന്ന് വിവരം ലഭിച്ചിരുന്നു.
The scooter of Aathira, a woman murdered in Kadinamkulam, Thiruvananthapuram, has been found near the Chirayinkeezhu Railway Station.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."