HOME
DETAILS

വീണ്ടും വലകുലുക്കി റൊണാൾഡോ; അടിച്ചുകയറിയത് സെഞ്ച്വറി നേട്ടത്തിലേക്ക്

  
Web Desk
January 22, 2025 | 11:18 AM

cristaino ronaldo create 100 goal contributions for al nassr

റിയാദ്: സഊദി പ്രൊ ലീഗിൽ അൽ ഖലീജിനെതിരെ 3-1ന്റെ തകർപ്പൻ വിജയമാണ് അൽ നസർ സ്വന്തമാക്കിയത്. മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോൾ നേടി മിന്നും പ്രകടനമാണ് നടത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആയിരുന്നു അൽ നസറിന്റെ മൂന്ന് ഗോളുകളും പിറന്നത്. 65, 90+8 എന്നീ മിനിറ്റുകളിലാണ് റൊണാൾഡോ ലക്ഷ്യം കണ്ടത്. 

ഈ രണ്ട് ഗോളുകൾക്ക് പിന്നാലെ അൽ നസറിനായി 100 ഗോൾ കോൺട്രിബ്യുഷൻ നടത്താനും റൊണാൾഡോക്ക് സാധിച്ചു. ഈ സീസണിൽ അൽ നസറിന് വേണ്ടി 19 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് റൊണാൾഡോ ഇതുവരെ നേടിയിട്ടുള്ളത്. 

മത്സരത്തിൽ റൊണാൾഡോക്ക് പുറമെ സുൽത്താൻ അൽ ഗന്നം(81) അൽ നസറിനായി ഗോൾ നേടി. അൽ ഖലീജിന് വേണ്ടി കോസ്റ്റാസ് ഫോർട്ടൂണിസ് ആണ് ഗോൾ നേടിയത്. അൽ ഖലീജ് താരം സയിദ് അൽ ഹംസൽ 34ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. ഇതിനു ശേഷം 10 ആളുകളുമായാണ് അൽ ഖലീജ് പന്തുതട്ടിയത്. ഈ അവസരം കൃത്യമായി വിനിയോഗിക്കാൻ അൽ നസറിന് സാധിച്ചു. 

നിലവിൽ 16 മത്സരങ്ങൾ പിന്നിട്ടപ്പോൾ ഒമ്പത് വിജയവും അഞ്ചു സമനിലയും രണ്ട് തോൽവിയുമായി 32 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് അൽ നസർ. ജനുവരി 26ന് അൽ ഫത്തേഹ് എസ്‌സിക്കെതിരെയാണ് അൽ നാസറിന്റെ അടുത്ത മത്സരം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; യു ഡി എഫിന്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടർ പട്ടികയിൽ പേരില്ല

Kerala
  •  2 days ago
No Image

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്: സുപ്രിംകോടതിയിലെ ഹരജി പിൻവലിച്ച് എം. സ്വരാജ് 

Kerala
  •  2 days ago
No Image

സഊദി ബസ് ദുരന്തം: മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും; നടുങ്ങി തെലങ്കാന

Saudi-arabia
  •  2 days ago
No Image

തിരുവനന്തപുരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; 18-കാരൻ കുത്തേറ്റു മരിച്ചു

Kerala
  •  2 days ago
No Image

സഹതാരങ്ങൾ ഗോൾ നേടിയില്ലെങ്കിൽ ആ താരം ദേഷ്യപ്പെടും: സുവാരസ്

Football
  •  2 days ago
No Image

യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്കും നാല് ദിവസത്തെ അവധി; ഡിസംബർ 1, 2 തീയതികളിൽ ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

വർക്കല കസ്റ്റഡി മർദനം: പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ; തുക എസ്ഐയിൽ നിന്ന് ഈടാക്കും

Kerala
  •  2 days ago
No Image

ആലപ്പുഴയിൽ ഗവൺമെന്റ് ആശുപത്രിയിൽ സീലിങ് അടർന്ന് വീണ് രോഗിക്ക് പരുക്ക്

Kerala
  •  2 days ago
No Image

അപകടത്തില്‍ നടുങ്ങി സഊദിയിലെ പ്രവാസി സമൂഹം; മൃതദേഹങ്ങൾ സഊദിയിൽ ഖബറടക്കും

Saudi-arabia
  •  2 days ago
No Image

ഇന്ത്യയിൽ ഒന്നാമൻ, ലോകത്തിൽ രണ്ടാമൻ; പുതു ചരിത്രമെഴുതി ഗെയ്ക്വാദ്

Cricket
  •  2 days ago