HOME
DETAILS

ഒറ്റ ഓവറിൽ 22 റൺസ്! രോഹിത്തിന്റെയും ധവാന്റെയും റെക്കോർഡ് പഴങ്കഥയാക്കി സഞ്ജു

  
Web Desk
January 23, 2025 | 4:12 AM

sanju samson create a new record in t20 cricket

കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി-20യിൽ ഏഴ് വിക്കറ്റുകളുടെ മിന്നും വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യ 20 ഓവറിൽ 132 റൺസിന്‌ പുറത്താക്കുയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. 

മത്സരത്തിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ 20 പന്തിൽ 26 റൺസാണ് നേടിയത്. നാല് ഫോറുകളും ഒരു സിക്സുമാണ് സഞ്ജു നേടിയത്, ഇതിൽ 22 റൺസും ഒറ്റ ഓവറിലാണ് പിറന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. മത്സരത്തിന്റെ രണ്ടാം ഓവറിലാണ് സഞ്ജു 22 റൺസ് അടിച്ചെടുത്തത്. ഇതോടെ ടി-20യിൽ രണ്ടാം ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായും സഞ്ജു മാറി.

രോഹിത് ശർമ്മ, ശിഖർ ധവാൻ എന്നിവരാണ് ഈ നേട്ടം ഇതിനു മുമ്പ് സ്വന്തമാക്കിയിരുന്നത്. ഇരുവരും 16 റൺസാണ് രണ്ടാം ഓവറിൽ അടിച്ചെടുത്തത്. 2018ൽ ബംഗ്ലാദേശിനെതിരെയാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. 2019ൽ നടന്ന ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിൽ ധവാനും ഈ നേട്ടം ആവർത്തിച്ചു. 

ഇന്ത്യൻ ബാറ്റിങ്ങിൽ അഭിഷേക് ശർമയും മികച്ച പ്രകടനമാണ് നടത്തിയത്. 34 പന്തിൽ 79 റൺസാണ് അഭിഷേക് നേടിയത്. മൂന്ന് ഫോറുകളും എട്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഇന്ത്യൻ ബൗളിംഗിൽ വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റുകൾ നേടിയപ്പോൾ അർഷ്ദീപ് സിങ്, അക്‌സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ 
എന്നിവർ രണ്ട് വിക്കറ്റും നേടി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എത്യോപ്യയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വ്യോമ​ഗതാ​ഗതം താറുമാറായി ; കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

International
  •  3 days ago
No Image

തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

National
  •  3 days ago
No Image

ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍ 

National
  •  3 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

crime
  •  3 days ago
No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  3 days ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  3 days ago
No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  3 days ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  3 days ago
No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  3 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  3 days ago