HOME
DETAILS

സ്‌കൂളുകളില്‍ ശനിയാഴ്ച്ച പ്രവര്‍ത്തി ദിനം; വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതി

  
Web Desk
January 23, 2025 | 9:17 AM

expert-committee-to-revise-school-academic-calendar-2025

തിരുവനന്തപുരം: ഈ അധ്യയനവര്‍ഷം 25 ശനിയാഴ്ച്ചകള്‍ പ്രവൃത്തിദിനമാക്കിയത് വിവാദമായതോടെ, സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതി രൂപീകരിച്ച് സര്‍ക്കാര്‍. ഈ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറില്‍ 25 ശനിയാഴ്ചകള്‍ പ്രവര്‍ത്തിദിനമാക്കിയത് വിദ്യാഭ്യാസ അവകാശനിയമം കണക്കിലെടുത്ത് പുന:പരിശോധിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുത്താണ് നടപടി.

അഞ്ച് അംഗ സമിതിയെയാണ് സര്‍ക്കാര്‍ നിയമിച്ചത്. സമിതി രണ്ട് മാസത്തിനകം സര്‍ക്കാരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഉത്തരവ് തീയതി മുതല്‍ രണ്ടു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാഭ്യാഭ്യാസ വകുപ്പ് മേധാവി പ്രൊഫ.വി.പി ജോഷിത്ത്  ഡോ.അമര്‍.എസ്.ഫെറ്റില്‍ (സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍, അഡോളസെന്റ് ഹെല്‍ത്ത്, എന്‍.എച്ച്.എം), ഡോ.ദീപ ഭാസ്‌കരന്‍ (അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഡെവലപ്‌മെന്റല്‍ പീഡിയാട്രിക്‌സ്. ചൈല്‍ഡ് ഡെവലപ്‌മെനന്റ് സെന്റര്‍, തിരുവനന്തപുരം), ഡോ. ജയരാജ്.എസ് (മുന്‍ കണ്‍സല്‍ട്ടന്റ്, എസ്.എസ്.കെ), എം.പി.നാരായണന്‍ ഉണ്ണി (മുന്‍ ഫാക്കല്‍റ്റി, എസ്.സി.ഇ.ആര്‍.ടി) എന്നിവരുള്‍പ്പെട്ടതാണ് സമിതി. 

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ കൂടി അടിസ്ഥാനത്തില്‍ സമഗ്രമായ പഠനം നടത്തുന്നതിനാണ് ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഈ അധ്യയനവര്‍ഷം 220 പ്രവൃത്തിദിനങ്ങളുമായി സര്‍ക്കാര്‍ പുറത്തിറക്കിയ സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ വലിയ വിവാദമാണുണ്ടാക്കിയത്. ഉദ്യോഗസ്ഥതല ഗൂഢാലോചനയിലാണ് കലണ്ടര്‍ പുറത്തിറക്കിയതെന്നായിരുന്നു അധ്യാപക സംഘടനകളുടെ വിമര്‍ശനം. കഴിഞ്ഞ വര്‍ഷം 210 പ്രവൃത്തിദിനങ്ങളാക്കി ഉയര്‍ത്തിയത് പ്രതിഷേധത്തെത്തുടര്‍ന്ന് 205 ആക്കി കുറച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എത്യോപ്യയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വ്യോമ​ഗതാ​ഗതം താറുമാറായി ; കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

International
  •  3 days ago
No Image

തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

National
  •  3 days ago
No Image

ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍ 

National
  •  3 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

crime
  •  3 days ago
No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  3 days ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  3 days ago
No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  3 days ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  3 days ago
No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  3 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  3 days ago