മെസ്സിയോ റൊണാള്‍ഡോയോ? പ്രതിഫലത്തിന്റെ കാര്യത്തില്‍ 2025ലും മുന്നില്‍ ഈ സൂപ്പര്‍ താരം
ഫുട്‌ബോള്‍ താരങ്ങള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ മറ്റു കായിക ഇനങ്ങളിലെ താരങ്ങളെക്കാള്‍ ഒരുപാടു മുന്നിലാണ്. ആധുനിക ഫുട്‌ബോളിലെ പല സൂപ്പര്‍ താരങ്ങളുടേയും പ്രതിഫലത്തെക്കുറിച്ചറിഞ്ഞാല്‍ നമ്മുടെ കണ്ണു തള്ളിപ്പോകും. അര്‍ജന്റനൈന്‍ ഇതിഹാസം ലയണല്‍ മെസിയും പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാലിപ്പോഴും വമ്പന്‍ താരമൂല്യം ഇരുവര്‍ക്കുമുണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ലോകഫുട്‌ബോളിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഞ്ചുപേര്‍ ആരെല്ലാമെന്നു നോക്കാം:
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്‌ട്രൈക്കറായ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റ്‌സ് എന്നീ ടീമുകള്‍ക്കായി പന്തുതട്ടിയ ശേഷം ഇപ്പോള്‍ സഊദി ലീഗിലാണുള്ളത്. അല്‍ നാസര്‍ ടീമിന്റെ കുന്തമുനയായിട്ടുള്ള റൊണാള്‍ഡോയുടെ നിലവിലെ കരാര്‍ 200 ദശലക്ഷം ഡോളറാണ്. നിലവില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തില്‍ കളിക്കുന്നത് റൊണാള്‍ഡോയാണെന്നാണ് കണക്കുകള്‍ പറയുന്നത്. താരം അല്‍ നാസറില്‍ വെച്ചു തന്നെ തന്റെ ക്ലബ്ബു ഫുട്‌ബോളിനു വിരാമമിടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
കരിം ബെന്‍സേമ
ഫ്രഞ്ച് സൂപ്പര്‍ താരമായ ബെന്‍സേമ റയല്‍ മാഡ്രിഡും വിട്ട് നിലവില്‍ അല്‍ ഇത്തിഹാദിനായാണ് പന്തുതട്ടുന്നത്. 100 ദശലക്ഷം യൂറോക്കാണ് ബെന്‍സേമയുടെ കരാറെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. റയലിനായി കളിച്ചിരുന്നപ്പോള്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടാന്‍ സാധിച്ചിരുന്ന ബെന്‍സേമ ഇപ്പോള്‍ വാര്‍ത്തകളില്‍ അധികം പ്രത്യക്ഷപ്പെടുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കെയ്‌ലിയന്‍ എംബാപ്പെ
നിലവിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളായ എംബാപ്പെ നിലവില്‍ റയല്‍ മാഡ്രിഡിനൊപ്പമാണ് കളിക്കുന്നത്. പിഎസ്ജിക്കായി ഏറെക്കാലം കളിച്ച എംബാപ്പെയെ 90 ദശലക്ഷം യൂറോക്കാണ് റയല്‍ മാഡ്രിഡ് സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തിച്ചത്. വര്‍ഷങ്ങളോളം റയലിനായി എംബാപ്പെ പന്തുതട്ടുമെന്നാണ് പ്രതീക്ഷിക്കപെപടുന്നത്. റൊണാള്‍ഡോക്കും മെസ്സിക്കും ശേഷമുള്ള ഇതിഹാസമായി വളര്‍ന്നു വരാന്‍ ശേഷിയുള്ള താരമാണ് എംബാപ്പെ.
നെയ്മര്‍.
നെയ്മര്‍ എന്നു കേള്‍ക്കുമ്പോള്‍ പരുക്കുകള്‍ ഓര്‍മ വരുന്നത് സ്വാഭാവികമാണ്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം നെയ്മറിന് 80 ദശലക്ഷം യൂറോയാണ് ഒരു വര്‍ഷം പ്രതിഫലമായി ലഭിക്കുന്നത്. നിലവില്‍ സഊദി ലീഗിലാണ് നെയ്മര്‍ കളിക്കുന്നത്. പരുക്കിനെത്തുടര്‍ന്ന് കരിയറിന്റെ മികച്ചൊരു ഭാഗം നഷ്ടമായെങ്കിലും ഇപ്പോഴും നെയ്മര്‍ ടീമില്‍ സജീവമാണ്.
ലയണല്‍ മെസ്സി
കിരീടങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റൈന്‍ ഇതിഹാസമായ ലയണല്‍ മെസ്സി. 65 ദശലക്ഷം യൂറോയ്ക്കാണ് മെസ്സി ഇന്റര്‍ മയാമിയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. അമേരിക്കന്‍ മേജര്‍ ലീഗില്‍ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് മെസി നിലവില്‍ കളിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."