മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ലോണ്‍ ആപ്പില്‍ നിന്ന് ഭീഷണി; പാലക്കാട് യുവാവ് ജീവനൊടുക്കി
പാലക്കാട്: ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. കഞ്ചിക്കോട് മേനോന്‍പാറ സ്വദേശി അജീഷാണ് മരിച്ചത്. അജീഷിന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നാിരുന്നു ഭീഷണിയെന്ന് ബന്ധുക്കള്‍ പറയുന്നു. 'റൂബിക്ക് മണി' എന്ന ആപ്പിന്റെ പേരിലാണ് ഭീഷണി വന്നത്.
ലോണ്‍ ആപ്പില്‍ തിരിച്ചടവ് വൈകിയതോടെയാണ് ഭീഷണിപ്പെടുത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. തിരിച്ചടവ് വൈകിയതോടെ അപരിചിതമായ നമ്പറില്‍ നിന്ന് ഭീഷണികള്‍ വന്നിരുന്നു. ഇതില്‍ മനംനൊന്താണ് യുവാവ് തിങ്കളാഴ്ച ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലിസിന് പരാതി നല്‍കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056)
a youth from kanjikode in palakkad allegedly died by suicide following harassment and threats from an online loan app
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."