HOME
DETAILS

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണം: പ്രതികൾക്ക് പഠനം തുടരാം; സർവകലാശാല ഉത്തരവ് ഇറക്കി

  
January 31 2025 | 15:01 PM

Pookod Veterinary College Siddharths death Accused can continue studies The university issued an order

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് പഠനം തുടരാൻ അനുമതി നൽകി സർവകലാശാല ഉത്തരവ് ഇറക്കി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സർവകലാശാല ഉത്തരവ് ഇറക്കിയത്. മണ്ണുത്തി ക്യാമ്പസിൽ താത്കാലികമായി പഠനം തുടരാം. പക്ഷേ ആർക്കും ഹോസ്റ്റൽ സൗകര്യം ലഭിക്കില്ല.

ആന്റി റാഗിംഗ് കമ്മറ്റി നടത്തിയ അന്വേഷണത്തിന് പിന്നാലെ പഠന വിലക്ക് നേരിട്ടവരാണ് ഹൈക്കോടതിയിൽ നിന്ന് ഇളവ് നേടിയത് ഇവർക്ക് വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി ക്യാമ്പസിൽ പഠനം തുടരാമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വെറ്ററിനറി സർവകലാശാലയുടെ ഹർജി ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. തുടർ പഠനത്തിന് പ്രതികളായ വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനും കോടതിയുടെ നിർദ്ദേശം നൽകുകയായിരുന്നു.

ഫെബ്രുവരി 18നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥനെ ക്യാമ്പസ്സിലെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ആത്മഹത്യ ആണെന്ന് കോളേജ് അധികൃതർ വിശദീകരിച്ചെങ്കിലും മരണത്തിൽ ദുരൂഹത ആരോപിച്ച് സിദ്ധാർത്ഥന്റെ കുടുംബം രംഗത്തെത്തുകയായിരുന്നു. എന്നാൽ സിദ്ധാർത്ഥൻ ക്രൂരമായി മർദിക്കപ്പെട്ടുവെന്നും റാഗിങ്ങിനിരയാകുകയായിരുന്നുവെന്നും അന്വേഷണത്തിൽ തെളിയുകയായിരുന്നു

സിദ്ധാർത്ഥൻ കോളേജിൽ ഭീകരമായ മർദ്ദനം നേരിട്ടിരുന്നുവെന്ന് ആൻ്റി റാഗിങ് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. മറ്റ് വിദ്യാർഥികളുടെ മുൻപിൽ പരസ്യ വിചാരണ നേരിടേണ്ടി വന്നു. നഗ്നനായി നടത്തി. ഫെബ്രുവരി പതിനാറിന് രാത്രി ഹോസ്റ്റലിലെ 21-ാം നമ്പർ മുറിയിൽനിന്ന് വലിയ ശബ്ദവും നിലവിളികളും മറ്റു കുട്ടികൾ കേട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.  കുറ്റാരോപിതരെ ആന്റി റാഗിങ് കമ്മറ്റി കേട്ടിരുന്നില്ല.ഈ സമയം വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിലോ, ഒളിവിലോ ആയിരുന്നു ഇവരെ കേട്ടശേഷം കമ്മറ്റി പുതിയ റിപ്പോർട്ട്‌ തയ്യാറാക്കി നടപടി വ്യക്തമാക്കുന്നതാണ്.  ഇത് കൂടി പരിഗണിച്ചാകും കോടതി അന്തിമ തീർപ്പിലേക്ക് എത്തുക.

"Controversy at Pookod Veterinary College: Accused in Siddharth's Death Case Allowed to Continue Studies"



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴുതടച്ച് പ്രതിരോധം; അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു, ഏഴ് ഭീകരരെ വധിച്ചു, നിയന്ത്രണ രേഖക്ക് സമീപത്തെ പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു

National
  •  5 days ago
No Image

കടല്‍മാര്‍ഗം ഒമാനിലേക്ക് ലഹരിക്കടത്ത്; നാല് പ്രവാസികള്‍ അറസ്റ്റില്‍

oman
  •  5 days ago
No Image

ഇന്ത്യ-പാക് സംഘർഷം: ഇന്ത്യൻ സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് 6.7 ലക്ഷം ഫോളോവേഴ്‌സുള്ള മുസ്‌ലിം വാർത്ത പേജ് മെറ്റ ഇന്ത്യയിൽ നിരോധിച്ചു

National
  •  5 days ago
No Image

നിപ ബാധിച്ച രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്കപ്പട്ടികയില്‍ 49 പേര്‍, അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങള്‍

Kerala
  •  5 days ago
No Image

സഊദി അറേബ്യ പുതിയ ഉംറ സീസൺ പ്രഖ്യാപിച്ചു

Saudi-arabia
  •  5 days ago
No Image

രാജ്യത്തെ നിയമങ്ങളുടെ ലംഘനം; ഒറ്റ ദിവസം കുവൈത്ത് നാടുകടത്തിയത് 329 പ്രവാസികളെ

Kuwait
  •  5 days ago
No Image

കേരളത്തിലും കണ്‍ട്രോള്‍ റൂം തുറന്നു

National
  •  5 days ago
No Image

ഹജ്ജിനായി പോകുമ്പോൾ തീർഥാടകർ ലഗേജുകൾ പരിമിതപ്പെടുത്തണം; സൗദി അധികൃതർ‌

Saudi-arabia
  •  5 days ago
No Image

പാകിസ്ഥാന് ഇരട്ട പ്രഹരമേല്‍പിക്കാന്‍ ഇന്ത്യ; ഐ.എം.എഫ്, എഫ്.എ.ടി.എഫ് സഹായങ്ങള്‍ തടയും, ഗ്രേ ലിസ്റ്റില്‍ കൊണ്ടു വരാനും നീക്കം  

National
  •  5 days ago
No Image

ജമ്മു സര്‍വ്വകലാശാലക്ക് നേരെ ഡ്രോണ്‍ ആക്രമണം 

National
  •  5 days ago

No Image

വൈദ്യുതി മോഷണം പെരുകുന്നു, 4,252 ക്രമക്കേടുകള്‍ കണ്ടെത്തി: കെ.എസ്.ഇ.ബിക്ക് നഷ്ടം 48 കോടി

Kerala
  •  5 days ago
No Image

'ഹമാസിൻ്റെ തടവറയിൽ സുരക്ഷിത, ഇവിടെ രക്ഷയില്ല'; ബന്ദി സമയത്തെ ദുരിതം സിനിമയാക്കാമെന്നു പറഞ്ഞു ഇസ്രാഈൽ ട്രെയിനർ ബലാത്സംഗം ചെയ്തു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഹമാസ് മോചിപ്പിച്ച ജൂത യുവതി

Trending
  •  5 days ago
No Image

യുദ്ധസമാനം; നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകള്‍ നിലം തൊടാതെ തകര്‍ത്ത് ഇന്ത്യ, ജമ്മുവില്‍ വീണ്ടും ബ്ലാക്ക്ഔട്ട്; ഉറിയില്‍ ഷെല്ലാക്രമണം, വെടിവയ്പ്  

National
  •  5 days ago
No Image

സംവരണ നിയമം പാലിക്കുന്നില്ല: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഭിന്നശേഷിക്കാർക്ക് അവഗണന; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  5 days ago