HOME
DETAILS

യുഎഇയില്‍ റമദാന്‍ പ്രമാണിച്ച് 70% വരെ കിഴിവ്, പൊടിപൊടിക്കാന്‍ തയ്യാറായി കച്ചവട സ്ഥാപനങ്ങളും

  
Shaheer
February 06 2025 | 12:02 PM

Up to 70 discount for Ramadan in UAE and shops ready to dust off

ദുബൈ: പുണ്യ റമദാന്‍ മാസത്തിന് 30 ദിവസത്തില്‍ താഴെ മാത്രം ശേഷിക്കെ, യുഎഇയിലെ ചില്ലറ വ്യാപാരികള്‍ തമാസക്കാരുടെ ഒഴുക്ക് പ്രതീക്ഷിച്ചിരിക്കുകയാണ്. പലയിടത്തും 70 ശതമാനം വരെ കിഴിവുകളാണ് ഉപഭോക്താക്കള്‍ക്കായി ഓഫര്‍ ചെയ്തിരിക്കുന്നത്.

റമദാന്‍ മാസത്തില്‍ വില്‍പ്പന സാധാരണയായി വര്‍ധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഡിസ്‌കൗണ്ടുകള്‍ പ്രയോജനപ്പെടുത്തുന്നതിനായി നിരവധി താമസക്കാര്‍ വലിയ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ എത്തുമെന്നു തന്നെയാണ് കച്ചവടക്കാരും പ്രതീക്ഷിക്കുന്നത്. റമദാന്‍ മാസത്തില്‍ വലിയ ഒത്തുചേരലുകള്‍ നടക്കുന്നതിനാല്‍ പലരും ഈ കാലയളവില്‍ കൂടുതല്‍ ചെലവഴിക്കാനുള്ള പ്രവണതയുണ്ട്.

യുഎഇയിലെ പ്രമുഖ റീട്ടെയിലര്‍മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഹോം ഫര്‍ണിഷിംഗ് സ്ഥാപനങ്ങള്‍, ഇലക്ട്രോണിക്‌സ് റീട്ടെയിലര്‍മാര്‍, ഓട്ടോമൊബൈല്‍ വിതരണക്കാര്‍ എന്നിവര്‍ ഇതിനകം തന്നെ വന്‍ കിഴിവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബൈ ആസ്ഥാനമായുള്ള റീട്ടെയിലര്‍ കമ്പനിയായ യൂണിയന്‍ കോപ്പ് വ്യാഴാഴ്ച യുഎഇയുടെ 'ഇയര്‍ ഓഫ് ദി കമ്മ്യൂണിറ്റി' സംരംഭത്തിന് അനുസൃതമായി 2025 റമദാന്‍ കാമ്പെയ്‌ന് തുടക്കം കുറിച്ചു. ഇവര്‍ വിശുദ്ധ മാസത്തിനായി ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ 5,000ത്തിലധികം ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു.

അരി, മാംസം, കോഴിയിറച്ചി, ടിന്നിലടച്ച ഭക്ഷണങ്ങള്‍, ഉയര്‍ന്ന ഡിമാന്‍ഡുള്ള മറ്റ് റമദാന്‍ ഇനങ്ങള്‍ എന്നിവയുള്‍പ്പെടെ 200ലധികം അവശ്യ വസ്തുക്കളുടെ വില കുറയാനിടയുണ്ട്. യുഎഇയിലെ 42ലധികം ഫാമുകളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടുകൊണ്ട്, പുതിയതും ജൈവവുമായ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിലൂടെ ഇവര്‍ പ്രാദേശിക കൃഷിയെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്.

റമദാനില്‍ ഒന്നിലധികം ഉല്‍പ്പന്ന വിഭാഗങ്ങളില്‍ ആകര്‍ഷകമായ ഡീലുകളും ട്രേഡ്ഇന്‍ ഓഫറുകളും ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷിക്കാമെന്ന് ജംബോ ഇലക്ട്രോണിക്‌സിന്റെ സിഇഒ വികാസ് ഛദ്ദ പറഞ്ഞു.

'ഈ പ്രത്യേക സീസണില്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് എളുപ്പവും പ്രതിഫലദായകവുമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം... റമദാനില്‍ ഞങ്ങള്‍ 50 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യും. എല്ലാ ഇലക്ട്രോണിക്, ഉപകരണ വിഭാഗങ്ങളിലും കിഴിവുകള്‍ ബാധകമായിരിക്കും,' ചദ്ദ പറഞ്ഞു.

യുഎഇയെ സംബന്ധിച്ചിടത്തോളം റമദാന്‍ വലിയ പ്രാധാന്യമുള്ളതാണെന്നും അതിനാല്‍, ഈ മാസം ഏറ്റവും ആകര്‍ഷകമായ ചില പ്രമോഷനുകളും ട്രേഡ്ഇന്‍ ഡീലുകളും വാഗ്ദാനം ചെയ്യുന്നതില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമചന്ദ്രന്റെ കൊലപാതകം: കൊലപാതകമല്ല, ആത്മഹത്യയെന്ന് മുഖ്യപ്രതി; വിദേശത്ത് നിന്ന് ഫേസ്ബുക്കിലൂടെ പ്രതികരിച്ച് നൗഷാദ്

Kerala
  •  a day ago
No Image

ചെറിയ ഇടവേള കഴിഞ്ഞു; കേരളത്തിൽ ഇന്ന് മുതൽ മഴ സജീവമാകും, മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

Weather
  •  a day ago
No Image

അറേബ്യന്‍ ഉപദ്വീപില്‍ ആദിമ മനുഷ്യ വാസത്തിന് തെളിവ്; ഷാര്‍ജയില്‍ നിന്ന് കണ്ടെത്തിയത് 80,000 വര്‍ഷം പഴക്കമുള്ള ഉപകരണങ്ങള്‍; കൗതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍ കാണാം

Science
  •  a day ago
No Image

ഷെയ്ഖ് സായിദ് റോഡ് നവീകരണം പൂര്‍ത്തിയായി; യാത്രാസമയം 40% കുറവ്; അല്‍ മെയ്ദാന്‍ സ്ട്രീറ്റിലേക്കുള്ള എക്‌സിറ്റ് വീതി കൂട്ടി, ശേഷി ഇരട്ടിയാക്കി

uae
  •  a day ago
No Image

കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍

Kerala
  •  a day ago
No Image

പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്

Kerala
  •  a day ago
No Image

ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്

Kerala
  •  a day ago
No Image

അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  a day ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  a day ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  a day ago