HOME
DETAILS

വയനാട് പുനരധിവാസം, ക്ഷേമ പെന്‍ഷന്‍, ശമ്പള പരിഷ്‌ക്കരണം....'ബാലു മാജിക്' എന്തെല്ലാമെന്നറിയാന്‍ നിമിഷങ്ങള്‍ 

  
Web Desk
February 07, 2025 | 3:21 AM

Kerala Finance Minister KN Balagopal to Present the 5th Budget of the Second Pinarayi Government Today

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. 10,11,12 തീയതികളിലാണ് ബജറ്റ് ചര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും സഭയില്‍ വയ്ക്കും.

ബജറ്റില്‍ ഒട്ടേറെ ക്ഷേമ, വികസന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. വയോജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചേക്കും. ക്ഷേമ പെന്‍ഷനില്‍ 100 രൂപ മുതല്‍ 200 രൂപയുടെ വരെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. 150 രൂപ വര്‍ധിപ്പിച്ച് പെന്‍ഷന്‍ തുക 1750 രൂപയാക്കണമെന്ന ശുപാര്‍ശ മന്ത്രിക്കു മുന്നിലുണ്ട്. വയനാട് പുനരധിവാസ പാക്കേജിനുള്ള പണം, 12ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ട്. പദ്ധതി വിഹിതത്തില്‍ 10 ശതമാനം വര്‍ധന തീരുമാനിച്ചിട്ടുള്ളതിനാല്‍ ഒട്ടേറെ പുതിയ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുമെന്നുറപ്പ്.

കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സഹായം പ്രഖ്യാപിച്ചിട്ടില്ലാത്ത വയനാട് പുനരധിവാസ പാക്കേജിനും ബജറ്റില്‍ മുന്‍ഗണനയുണ്ടാകും. സര്‍ക്കാരിന്റെ കാലാവധി അടുത്ത വര്‍ഷം അവസാനിക്കുന്നതിനാല്‍ ഒരു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കുന്ന പദ്ധതികളും അവതരിപ്പിക്കാനിടയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  7 days ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  7 days ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  7 days ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  7 days ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  7 days ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  7 days ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  7 days ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  7 days ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  7 days ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  7 days ago