HOME
DETAILS

ഡല്‍ഹിയിലെ തിരിച്ചടിക്ക് കാരണം ഇന്ത്യമുന്നണിയിലെ ഭിന്നിപ്പ്: പി.കെ കുഞ്ഞാലിക്കുട്ടി

  
February 08, 2025 | 11:26 AM

kunnhalikkutty-about-delhi-election

കണ്ണൂര്‍: ഡല്‍ഹി തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാവരും ഒറ്റക്കെട്ടായി നിന്നിരുന്നെങ്കില്‍ ബി.ജെ.പി ജയിക്കില്ലായിരുന്നുവെന്നും തെരഞ്ഞെടുപ്പ് ജയിക്കാന്‍ ബി.ജെ.പിക്ക് അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ മുന്നണി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തണം. മുന്നണിയുടെ ഐക്യം കൂടുതല്‍ സുശക്തമാക്കുകയെന്നതാണ് രാജ്യത്തെയും ഭരണഘടനയെയും രക്ഷിക്കാനുള്ള മാര്‍ഗം. അതാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠം. എല്ലാവരും ഒറ്റക്കെട്ടായി നിന്നിരുന്നെങ്കില്‍ ബി.ജെ.പി ജയിക്കില്ലായിരുന്നു. ഐക്യമില്ലായ്മ നിര്‍ഭാഗ്യകരമാണ്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയിക്കാന്‍ അവസരമുണ്ടാക്കികൊടുക്കുകയാണ്. സ്വന്തമായി അധികാരത്തിലേറാനുള്ള വോട്ട് അവര്‍ക്കില്ല. 

പരസ്പരം പോരാടുന്ന കക്ഷികളാണ് മുന്നണിയിലുള്ളത്. ഭരണഘടന സംരക്ഷിക്കാനുള്ള ആവശ്യം മുന്‍ നിര്‍ത്തിയും ദേശീയ പ്രാധാന്യം കണക്കിലെടുത്തും വിവിധ സംസ്ഥാനങ്ങളില്‍ മുന്നണിയിലെ പോര് മറിക്കാനാവണം. ഒരു തെരഞ്ഞെടുപ്പ് കൊണ്ട് എല്ലാം അവസാനിച്ചുവെന്ന തോന്നലില്ലെന്നും ഇന്ത്യ മുന്നണിയിലെ കക്ഷികള്‍ ഒന്നിച്ചാല്‍ ഡല്‍ഹിയില്‍ ഇന്നും ശക്തരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഡല്‍ഹിയില്‍ ബി.ജെ.പിക്ക് സൗകര്യം ഒരുക്കിയത് കോണ്‍ഗ്രസെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനും പറഞ്ഞു. ഇന്ത്യാ സഖ്യം ശരിയായി പ്രവര്‍ത്തിക്കാതിരുന്നതിന് കാരണം കോണ്‍ഗ്രസ് നിലപാടാണ് ഡല്‍ഹിയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് കോണ്‍ഗ്രസിന് ആയിരുന്നുവെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്ധനവില കൂടിയേക്കും; ഫെബ്രുവരിയിലെ നിരക്കുകൾ ഉടൻ പ്രഖ്യാപിക്കും

uae
  •  a day ago
No Image

ഒമാനില്‍ ക്യൂബ്‌സാറ്റ് ഉപഗ്രഹ പദ്ധതി ആരംഭിച്ചു

oman
  •  a day ago
No Image

ഒരു ദിർഹത്തിന് 25 രൂപ; നാട്ടിലേക്ക് പണമയക്കാൻ ഇതിലും ബെസ്റ്റ് ടൈം സ്വപ്നങ്ങളിൽ മാത്രം

uae
  •  a day ago
No Image

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ പത്മവിഭൂഷണ്‍ നിരസിക്കുമായിരുന്നു'; ഇനി കുടുംബം തീരുമാനിക്കട്ടെയെന്ന് എം.എ ബേബി

Kerala
  •  a day ago
No Image

ഒമാൻ തീരത്ത് വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് അപകടം; 3 വിദേശികൾ മരിച്ചു

oman
  •  a day ago
No Image

വയനാട് കണിയാമ്പറ്റയില്‍ പതിനാലുകാരന് ക്രൂരമര്‍ദനം; കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

കിറ്റെക്‌സിന്റെ കണക്കുകളെല്ലാം സുതാര്യം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; ഇ.ഡി നോട്ടിസ് നിഷേധിക്കാതെ സാബു എം ജേക്കബ്

Kerala
  •  a day ago
No Image

ഇന്ത്യയിലെ നിപ വൈറസ് ബാധ: വിമാനത്താവളങ്ങളില്‍ പരിശോധന പുനരാരംഭിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍ 

International
  •  a day ago
No Image

'എല്ലാ കരാറുകളുടെയും മാതാവ്' സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പ് വച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും

International
  •  a day ago
No Image

 സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം നല്‍കാത്തതില്‍ എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  a day ago