HOME
DETAILS

വെടിവയ്പ്, ഷെല്ലാക്രമണം; ഇസ്റാഈലിന്റെ കരാർ ലംഘനത്തെ തുടർന്ന് തടവുകാരുടെ കൈമാറ്റം താൽക്കാലികമായി നിർത്തി ഹമാസ് 

  
Farzana
February 11 2025 | 04:02 AM

Hamas Suspends Prisoner Exchange Amid Gunfire Shelling and Israeli Breach of Agreement

ഗസ്സ: ഗസ്സയിൽ പലയിടങ്ങളിലായി ഷെല്ലാക്രമണവും വെടിവയ്പും നടത്തി ആളുകളെ കൊല്ലുന്നത് ഇസ്‌റാഈൽ തുടരുന്നതിനാൽ തങ്ങളുടെ കസ്റ്റഡിയിലുള്ള തടവുകാരെ മോചിപ്പിക്കുന്നതു നിർത്തിവച്ചതായി ഹമാസ്. ഇക്കാര്യം ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്റായേൽ കട്സും സ്ഥിരീകരിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തടവുകാരെ മോചിപ്പിക്കില്ലെന്നാണ് ഹമാസ് അറിയിച്ചത്. അടുത്ത ശനിയാഴ്ചയാണ് അടുത്ത തടവുകാരുടെ കൈമാറൽ തീരുമാനിച്ചിരുന്നത്. മൂന്നു ഇസ്റാഈൽ തടവുകാരെയായിരുന്നു അന്നു മോചിപ്പിക്കാൻ ഹമാസ് നിശ്ചയിച്ചിരുന്നത്. ഇതോടെ ശനിയാഴ്ച നടക്കാനിരുന്ന ബന്ദിമോചനവും ഫലസ്തീനി തടവുകാരുടെ കൈമാറ്റവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

കഴിഞ്ഞ മൂന്നാഴ്ചയായി തങ്ങൾ വെടിനിർത്തൽ കരാർ പ്രകാരം തടവുകാരെ മോചിപ്പിച്ചിരുന്നുവെന്നും എന്നാൽ ശത്രുരാജ്യം കരാർ ലംഘിക്കുകയായിരുന്നുവെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. വെടിനിർത്തൽ ധാരണ ലംഘിച്ചും ഇസ്റാഈൽ ഗസ്സയിൽ ആക്രമണം നടത്തുന്നു.  വടക്കൻ ഗസ്സയിലേക്ക് ആളുകൾ തിരികെ എത്തുന്നത് കരാർ പ്രകാരം അംഗീകരിച്ചതാണ്. ഇത് ഇസ്റാഈൽ വൈകിപ്പിക്കാൻ ശ്രമിക്കുന്നു. ഗസ്സയിൽ പലയിടങ്ങളിലായി ഷെല്ലാക്രമണവും വെടിവയ്പും നടത്തി ആളുകളെ കൊല്ലുന്നത് തുടരുന്നു. മനുഷ്യത്വ സഹായം എത്തിക്കുന്നത് തടസ്സപ്പെടുത്തുന്നുവെന്നും ഹമാസ് പ്രസ്താവനയിൽ അറിയിച്ചു. വെടിനിർത്തൽ കരാർ പാലിക്കാൻ തങ്ങൾ തുടർന്നും പ്രതിജ്ഞാബദ്ധമാണെന്നും അധിനിവേശ സേനയും ഇക്കാര്യത്തിൽ നീതി പാലിക്കണമെന്നും ഹമാസ് പറഞ്ഞു. 


തടവുകാരുടെ കൈമാറ്റം വൈകിപ്പിക്കുന്നതും ഗസ്സയിലെ ആശുപത്രികൾക്കും മറ്റും ​ വേണ്ട അടിയന്തര സഹായം തടയുന്നതും വടക്കൻ ഗസ്സയിലേക്ക്​ മടങ്ങുന്ന ഫലസ്​തീനി​കൾക്കു നേരെ ആക്രമണം നടത്തുന്നതും  രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾക്ക്​ വിഘാതം സൃഷ്ടിക്കുന്നതുമെല്ലാം കരാർ ലംഘനമാണെന്ന്​ ഹമാസ്​ സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്​ വക്​താവ്​ അബൂ ഉബൈദ ചൂണ്ടിക്കാട്ടി. കരാർ പ്രകാരം ശനിയാഴ്ച നടക്കേണ്ട മൂന്ന്​ ബന്ദികളുടെ മോചനം നീട്ടിവെച്ചതായും അദ്ദേഹം അറിയിച്ചു.


രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾക്കായി ഇസ്റാഈൽ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ഖത്തറിലെത്തിയിരുന്നു.

എന്നാൽ ഹമാസിൻറെ നീക്കം വെടിനിർത്തൽ കരാറിൻറെ ലംഘനമാണെന്ന് ഇസ്റാഈലി പ്രതിരോധ മന്ത്രി ഇസ്റാഈൽ കാർട്സ് പറഞ്ഞു. സൈന്യത്തോട് സജ്ജരായിരിക്കാൻ നിർദേശം നൽകിയതായും കാർട്സ് പറഞ്ഞു. ശനിയാഴ്ച കരാർ പ്രകാരം ബന്ദികളെ കൈമാറിയില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും പ്രതിരോധ മന്ത്രി  വ്യക്തമാക്കി.


അതിനിടെ, ഹമാസിൻറെ പ്രഖ്യാപനത്തിന് പിന്നാലെ തെൽ അവിവിൽ ബന്ദികളുടെ കുടുംബാംഗങ്ങൾ ഒത്തുചേർന്നിരിക്കുകയാണ്. വെടിനിർത്തൽ ധാരണയിൽ നിന്ന് പിന്മാറരുതെന്ന് സർക്കാറിന് മേൽ സമ്മർദം ചെലുത്താനാണ് അവരുടെ നീക്കം. ബന്ദികളുടെ മോചനം പ്രതിസന്ധിയിലാകുന്നത്​ അനുവദിക്കില്ലെന്ന്​ ചൂണ്ടിക്കാട്ടി തെൽ അവിവിൽ റാലി നടത്തിയിരുന്നു.

അതേസമയം, ഗസ്സയുമായി ബന്ധപ്പെട്ട വി​വാ​ദ പ്ര​സ്താ​വ​ന ക​ടു​പ്പി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ട്രംപ് വീണ്ടും രംഗത്തെത്തിയിരുന്നു. ​ഗസ്സ പിടിച്ചെടുക്കുമെന്ന് ട്രംപ് ആവർത്തിച്ചു. 

‘ഞങ്ങൾ അത് ഏറ്റെടുക്കും. ഗസ്സയുടെ ഭാഗങ്ങൾ പുനർനിർമ്മിക്കാൻ  മിഡിൽ ഈസ്റ്റിലെ മറ്റ് രാഷ്ട്രങ്ങൾക്ക് നൽകാം. മറ്റുള്ളവർക്കും ഞങ്ങളുടെ ആഭിമുഖ്യത്തിൽ അത് ചെയ്യാം. എന്നാൽ,ഹമാസ് ഗസ്സയിൽ  തിരിച്ചെത്താതിരിക്കാനും അവരത് സ്വന്തമാക്കി​ല്ലെന്ന് ഉറപ്പാക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. തിരികെ വരാൻ ഗസ്സക്കാർക്ക് ഇപ്പോൾ അവിടെ ഒന്നുമില്ല. തകർന്നടിഞ്ഞ സ്ഥലമാണ് അത്’ -ട്രംപ് പറഞ്ഞു.

നേരത്തെ നെതന്യാഹുവിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലും ട്രംപ് ഇക്കാര്യം പറഞ്ഞിരുന്നു. അന്ന് തന്നെ ഇതിനെതിരെ ഫലസ്തീൻ ജനതയും ലോകരാഷ്ട്രങ്ങളും രംഗത്തുവന്നിരുന്നു.

ട്രം​പി​ന്റെ പ്ര​സ്താ​വ​ന​യെഅ​പ​ല​പി​ച്ച് ഹമാസും രം​ഗത്തെത്തി.  തീർത്തും അസംബന്ധമായ പ്രസാതാവനയാണ് ട്രംപ് നടത്തുന്നതെന്ന്  ഹമാസ് പോളിറ്റ് ബ്യൂറോ അംഗം ഇസ്സത്തുൽ റിഷ്ഖ് ചൂണ്ടിക്കാട്ടി. ഗസ്സ വാങ്ങാനും വിൽക്കാനും കഴിയുന്ന റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടിയല്ലെന്ന് താക്കീത് ചെയ്ത അദ്ദേ​ഹം ​ഗസ്സ ഫലസ്തീന്റെ അവിഭാജ്യ ഘടകമാണെന്നും അമേരിക്കൻ പ്രസിഡന്റിനെ ഓർമിപ്പിക്കുന്നു. ​ഗസ്സക്കാർ എ​ങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ അത് ഇസ്റാഈൽ കൈയേറിയ ഇടങ്ങളിലേക്ക് മാത്രമാണെന്നും അദ്ദേഹം ടെലിഗ്രാമിൽ പങ്കുവെച്ച പ്രസ്താവനയിൽ തുറന്നടിച്ചു.

"ഗസ്സ വാങ്ങാനും വിൽക്കാനും കഴിയുന്ന റിയൽ എസ്റ്റേറ്റ് പ്രോപ്പർ‍ട്ടിയല്ല. 1948ലെ അധിനിവേശത്തിന് മുമ്പുള്ള ഫലസ്തീൻ ഭൂമിയുടെ അവിഭാജ്യ ഘടകമാണത്.  റിയൽ എസ്റ്റേറ്റ് ഡീലറുടെ മാനസികാവസ്ഥയോടെ ഫലസ്തീൻ പ്രശ്നം കൈകാര്യം ചെയ്യുന്നത് പരാജയമായിരിക്കും എന്നത് മറക്കണ്ട. എല്ലാ കുടിയിറക്കൽ, നാടുകടത്തൽ പദ്ധതികളെയും ഫലസ്തീൻ ജനത പരാജയപ്പെടുത്തും. ഗസ്സ അവിടുത്തെ ജനങ്ങളുടേതാണെന്നതും മറക്കണ്ട. ​ഗസ്സക്കാർ എ​ങ്ങോട്ടെങ്കിലും പോകുന്നെങ്കിൽ അത് നേരത്തെ ഇസ്റാഈൽ കൈയേറിയ അവരുടെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും മാത്രമായിരിക്കും’ -റിഷ്ഖ് വ്യക്തമാക്കി. ഫ​ല​സ്തീ​നി​ക​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള ഏ​തു നീ​ക്ക​ത്തെ​യും ജ​നം വി​ഫ​ല​മാ​ക്കു​മെന്നും ഹമാസ് നേതൃത്വം ആവർത്തിച്ചു. 

Hamas has temporarily halted the prisoner exchange deal following gunfire and shelling, citing Israel's breach of the agreement.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  12 hours ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  12 hours ago
No Image

അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്

Kerala
  •  13 hours ago
No Image

കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി​ മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ

Kerala
  •  13 hours ago
No Image

എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം

National
  •  13 hours ago
No Image

കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ  

Kerala
  •  14 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ

Kerala
  •  14 hours ago
No Image

സമയമായി; ശുഭാംശുവിന്റെ മടക്കയാത്ര തിങ്കളാഴ്ച്ച വൈകീട്ട്; സ്പ്ലാഷ് ഡൗണ്‍ പസഫിക് സമുദ്രത്തില്‍

International
  •  14 hours ago
No Image

ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും 

auto-mobile
  •  14 hours ago
No Image

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു

Kerala
  •  15 hours ago