HOME
DETAILS

പൊലിസിന്റെ സമനില തെറ്റിയെന്ന് പ്രതിപക്ഷം, നന്മമരമെന്ന് മുഖ്യമന്ത്രി -അടിയന്തര പ്രമേയത്തിന് അനുമതിയില്ലാത്തതിനാല്‍  പ്രതിപക്ഷം ഇറങ്ങിപ്പോയി

  
Web Desk
February 13 2025 | 03:02 AM

The opposition says that the balance of the police is wrong the Chief Minister says that it is good

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലിസ് അതിക്രമവും വീഴ്ചയും സഭയിലുന്നയിച്ച് പ്രതിപക്ഷം. ഇന്നലെ ശൂന്യവേളയിൽ അടിയന്തര പ്രമേയമായാണ് പ്രതിപക്ഷം വിഷയം സഭയിൽ കൊണ്ടുവന്നത്. എന്നാൽ ചെറിയ വീഴ്ചകളെ പൊതുവൽക്കരിച്ച് പൊലിസിനെതിരേ  പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞതിനു പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി. ക്രമസമാധാന നില ഇത്ര മോശമായ സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയ എൻ. ശംസുദ്ദീൻ കുറ്റപ്പെടുത്തി.

നെന്മാറയിൽ കൊലക്കേസ് പ്രതി ചെന്താമര ജാമ്യത്തിൽ ഇറങ്ങി നടത്തിയ കൊലയടക്കം പൊലിസിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് ശംസുദ്ദീൻ ആരോപണ ശരമെയ്തത്. ചെന്താമരയ്ക്ക് നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കാൻ കോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയിട്ടില്ല. എന്നിട്ടും ഒന്നരമാസം പ്രതി നെന്മാറയിൽ ജീവിച്ചു. നെന്മാറ സംഭവത്തിന് കാരണം പൊലിസ് വീഴ്ചയാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ കുട്ടികളെ സർക്കാർ ഏറ്റെടുക്കണം. പത്തനംതിട്ടയിലെ പൊലിസ് അതിക്രമത്തിനെതിരേ കുടുംബം നൽകിയ പരാതിയിൽ പൊലിസ് നടപടി സ്വീകരിച്ചിട്ടില്ല. തുമ്പ പൊലിസ് ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി. കൈക്കൂലി ഡിജിറ്റലൈസ് ചെയ്ത സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം ആരോപിച്ചു. 

എന്നാൽ ചെന്താമരയ്ക്ക് ജാമ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ പൊലിസ് കോടതിയിൽ എതിർത്തിരുന്നുവെന്നും പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചതിനു പൊലിസ് താക്കീത് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാമ്യവ്യവസ്ഥ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാൻ പൊലിസിന് അധികാരമില്ല. കോടതിയിൽ റിപ്പോർട്ട് നൽകാനെ കഴിയൂ. തീരുമാനം എടുക്കേണ്ടത് കോടതിയാണ്. അതേസമയം, ചെന്താമരയിൽ നിന്ന് ഭീഷണിയുണ്ടെന്ന പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്ത പൊലിസ് ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ട്. നടപടിയിൽ വീഴ്ച വരുത്തിയ പൊലിസ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പത്തനംതിട്ടയിൽ വിവാഹ സംഘത്തെ പൊലിസ് മർദിച്ച സംഭവത്തിൽ നടപടി എടുത്തു. ചെറിയ വീഴ്ചകളെ പൊതുവൽക്കരിച്ച് പൊലിസിനെതിരേ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി തെറ്റുചെയ്തവരെ സംരക്ഷിക്കില്ലെന്നും നടപടി ഉണ്ടാകുമെന്നും പറഞ്ഞു. 

ഒരു സംഭവത്തിന്റെ പേരിൽ പൊലിസിന് ആകെ വെളിവില്ലാതായി എന്ന പ്രചരിപ്പിക്കരുത്. പൊലിസ് ഗുണ്ടകളെ സംരക്ഷിക്കുന്ന കാലം കഴിഞ്ഞു. കേരളത്തിൽ വർഗീയ ലഹള ഇല്ലാതിരിക്കാൻ കാരണം പൊലിസ് ഇടപെടലാണ്. വീഴ്ചകൾ ചിലത് സംഭവിക്കുന്നുവെന്നത് ഗൗരവമായി കണ്ട് ആരെങ്കിലും ഒരാൾ വീഴ്ച കാണിച്ചാൽ അത് മറച്ചുവയ്ക്കാനോ അതിനെ ഇല്ലാതാക്കാനോ ഉള്ള നടപടിയല്ല സർക്കാർ സ്വീകരിക്കുന്നത്. അത്തരം കാര്യങ്ങളിൽ കർക്കശമായ നടപടി സർക്കാർ സ്വീകരിക്കും. എന്നാൽ നിയമപരമായി നടക്കുന്ന എല്ലാ കാര്യങ്ങൾക്കും സർവവിധ പിന്തുണ നൽകുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഗുണ്ടകളുടെ സമ്മേളനം പലയിടങ്ങളിലും നടക്കുന്നവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു. ഗുണ്ടകളുമായി ബന്ധമുള്ള പൊലിസുകാരുടെ എണ്ണം കൂടി. ഗുണ്ടകൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുൻ ഭർത്താവ് കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

കറൻ്റ് അഫയേഴ്സ്-23-03-2025

PSC/UPSC
  •  2 days ago
No Image

ഡൽഹി പഹാഡ് ഗഞ്ച് നിന്ന് സെക്സ് റാക്കറ്റ് സംഘത്തെ പിടികൂടി; 23 സ്ത്രീകളെ രക്ഷപ്പെടുത്തി, 7 പേർ അറസ്റ്റിൽ

National
  •  2 days ago
No Image

ബംഗളൂരുവില്‍ വാഹാനാപകടം; രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 days ago
No Image

വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ; മഴയിൽ നശിച്ച് പുസ്തകങ്ങൾ

Kerala
  •  2 days ago
No Image

സ്വര്‍ണമോ സ്‌റ്റോക്ക് മാര്‍ക്കറ്റോ ഏതാണ് സുരക്ഷിതമായ നിക്ഷേപം, അറിയാം 

Business
  •  2 days ago
No Image

കോഴിക്കോട് വസ്ത്രം മാറ്റിയെടുക്കാനെത്തിയ കുട്ടിയെ കഴുത്തിൽ പിടിച്ച് തള്ളി; ടെക്‌സ്റ്റൈൽസ് ജീവനക്കാരൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ഇലക്ട്രോണിക്സിലും ഓട്ടോമൊബൈലിലും പി‌എൽ‌ഐ പദ്ധതികൾ തമിഴ്‌നാട് മുന്നിൽ - ധനമന്ത്രി നിർമ്മല സീതാരാമൻ

auto-mobile
  •  2 days ago
No Image

കെഎസ്ആർടിസി സ്കാനിയ ബസിൽ അനധികൃതമായി പാമ്പിനെ കടത്തിയ കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീലും ഭാര്യയും കൊല്ലപ്പെട്ടു; ആക്രമണം രാത്രി നിസ്‌ക്കാരത്തിനിടെ 

International
  •  2 days ago