HOME
DETAILS
MAL
'പലരും റോഡിലൂടെ നടക്കുന്നത് മൊബൈല്‍ഫോണില്‍ സംസാരിച്ച്, ഇവര്‍ക്കെതിരെ പിഴ ഈടാക്കണം': കെ.ബി ഗണേഷ്‌കുമാര്‍
February 13, 2025 | 5:07 AM
തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കുമ്പോള്‍ മൊബൈലില്‍ സംസാരിച്ച് നടക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. റോഡ് അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കൂടുതലാണെന്നും കാല്‍നടയാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോഡ് അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കൂടുതലാണ്. നിലവാരമില്ലാത്ത ഡ്രൈവിംഗ് ആണ് ഇതിന് പ്രധാന കാരണം. പലരും മൊബൈലില്‍ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്. റോഡ് മുറിച്ചുകിടക്കുമ്പോള്‍ പോലും ഇടത്തും വലത്തും നോക്കാറില്ല. മൊബൈലില്‍ സംസാരിച്ചു നടക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കണം എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."