HOME
DETAILS

ഇത് ടെക് ഭീമന്മാരുടെ എഐ യുദ്ധം, ഡീപ്‌സീക്കിന് പിറകെ ചാറ്റ് ബോട്ടുമായി മസ്ക് 

  
Avani
February 14 2025 | 10:02 AM

introducing new chat boat by elon musk

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകം കീഴടക്കുമോ ? ലോകം ചർച്ചകളുടെയും സംവാദങ്ങങ്ങളുടെയും തിരക്കിലാണ് ഒപ്പം ടെക് ഭീമന്മാരും എഐ രംഗത്തെ തങ്ങളുടെ പേരിനെ മാറ്റുകൂട്ടാനുള്ള നെട്ടോട്ടത്തിലാണ്. അന്താരാഷ്‌ട്ര വൻകിട കമ്പനികൾ തമ്മിലുള്ള എഐ മത്സരങ്ങളും ദിനം പ്രതി കൂടുതൽ ഊർജ്ജിതമാകുകയാണ്. ഇന്നിതാ എഐ രംഗത്തെ ഏറ്റവും പുതിയ സംഭാവനയുമായി എലോൺ മസ്‌കാണ് രംഗത്തെത്തിയിരിക്കുന്നത്. മസ്കിന്റെ എക്സ്എഐയുടെ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ചാറ്റ്‌ബോട്ടായ ഗ്രോക്ക് 3 ഉടനെ രംഗത്തിറക്കുമെന്നാണ് മസ്കിന്റെ  ആഹ്വാനം. 

ചാറ്റ് ജിപിറ്റിക്കും നിലവിലുള്ള മറ്റ് എഐ ചാറ്റ് ബോട്ടുകൾക്കും വെല്ലുവിളി ഉയർത്തിയ ഡീപ്‌സീക് തരംഗം കെട്ട്തീരുന്നതിന് മുന്നേ ഗ്രോക്ക് 3-യുമായുള്ള മസ്കിന്റെ വരവ് ആഗോളതലത്തിൽ ശ്രദ്ധ നേടി കഴിഞ്ഞു. നിലവിലുള്ള എല്ലാ എഐ ചാറ്റ്ബോട്ടുകളെ മറികടക്കുന്ന പ്രകടന മികവ് ഗ്രോക്ക് 3-ക്കുണ്ടാകുമെന്നാണ് മസ്ക് പങ്ക്‌ വെച്ച വിഡിയോയിൽ വ്യക്തമാക്കുന്നത്‌. ഒന്നോ രണ്ടോ ആഴ്‌ചയ്ക്കുള്ളില്‍ തന്നെ എക്സ്എഐയുടെ ഗ്രോക്ക് 3 റിലീസ് ചെയ്യും. 

മറ്റ് എഐ ചാറ്റ്ബോട്ടുകളെ താരതമ്യം ചെയ്യുമ്പോൾ ഗ്രോക്ക് 3-യ്ക്ക് വളരെ മികവാര്‍ന്ന റീസണിംഗ് കഴിവുകളുണ്ട്. പരീക്ഷണ ഘട്ടത്തിൽ തന്നെ മികവുറ്റ പ്രകടനകളാണ് ഗ്രോക്ക് 3 കാഴ്ചവെച്ചത്, അതൊരു ശക്തമായ സൂചനയാണ്'- എന്നിങ്ങനെയുള്ള ഇലോണ്‍ മസ്കിന്‍റെ വാക്കുകള്‍ തള്ളിക്കളയാൻ സാധിക്കില്ല. ചരിത്രത്തെ തന്നെ നോക്കുകുത്തിയാക്കിയ പ്രഖ്യാപനങ്ങളിലൂടെ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട് എലോൺ മസ്ക്. 

ആല്‍ഫബെറ്റിന്‍റെ ഗൂഗിളിനും മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പണ്‍ എഐയ്ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്ത് വെല്ലുവിളിയുർത്താനും ചാറ്റ്ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍എഐയുടെ സിഇഒ സാം ആള്‍ട്ട്‌മാനു ഒരു മറുപടിയാണ് മസ്‌കിന്റെ ഗ്രോക്ക് 3. ചുരുക്കി പറഞ്ഞാൽ ലോകം ഭരിക്കുന്ന ടെക് ഭീകരന്മാരുടെ തുറന്ന എഐ യുദ്ധം. ഓപ്പണ്‍ എഐയുടെ സിഇഒ സാം ആള്‍ട്ട്‌മാനുമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പോര്‍വിളിയും അതുമായി ബന്ധപ്പെട്ട വാർത്തകളും ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ബിന്ദുവിന്റെ മരണത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ആരോഗ്യമന്ത്രി, കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് വീണ ജോർജ്ജ്

Kerala
  •  a day ago
No Image

സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം

Kerala
  •  a day ago
No Image

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടി, ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപനം

National
  •  a day ago
No Image

വി.എസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു

Kerala
  •  a day ago
No Image

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും അമേരിക്കയിലേക്ക് 

Kerala
  •  a day ago
No Image

താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍ 

International
  •  a day ago
No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി 

Business
  •  a day ago
No Image

ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ

uae
  •  a day ago
No Image

വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?

uae
  •  a day ago