കോഴിയുടെ കൂവല്‍ ഉറക്കം നഷ്ടപ്പെടുത്തുന്നു; സഹികെട്ട് പരാതി നല്‍കി അയല്‍ക്കാരന്‍; പരിഹാരവുമായി ആര്‍ഡിഒ
പത്തനംതിട്ട: അയല്‍ക്കാരന്റെ കോഴിയുടെ കൂവല്‍ കാരണം സഹികെട്ടാണ് പത്തനംതിട്ട അടൂര്‍ സ്വദേശി ആര്‍ഡിഒക്ക് പരാതി നല്‍കി. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചെത്തിയ ഉദ്യോഗസ്ഥര്‍ ഇരുകൂട്ടരുടെയും വാദം കേള്‍ക്കുകയും കോഴിയുടെ ഉടമസ്ഥനോട് കൂട് തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഉത്തരവിടുകയും ചെയ്തു.
പത്തനംതിട്ട അടൂര്‍ പള്ളിക്കല്‍ വില്ലേജില്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണ കുറുപ്പാണ് പരാതിക്കാരന്‍. ഇദ്ദേഹത്തിന്റെ അയല്‍വാസിയായി പള്ളിക്കല്‍ കൊച്ചു തറയില്‍ അനില്‍ കുമാറിന്റെ വീടിന് മുകളില്‍ സ്ഥാപിച്ച കോഴിക്കൂടാണ് സ്ഥലത്ത് നിന്ന് മാറ്റാന്‍ അടൂര്‍ ആര്‍ഡിഒ ബി രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023, വകുപ്പ് 152 പ്രകാരമാണ് ഉത്തരവ്.
പുലര്‍ച്ചെ മൂന്ന് മുതല്‍ പൂവന്‍കോഴി കൂവുന്നത് കാരണം സൈ്വര്യ ജീവിതത്തിന് തടസമുണ്ടാക്കുന്നതായി കാണിച്ചാണ് രാധാകൃഷ്ണന്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒ ഇരു വിഭാഗത്തിന്റെയും വാദം കേള്‍ക്കുകയും, സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തുകയും ചെയ്തു. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ സ്ഥാപിച്ചിട്ടുള്ള കോഴികളുടെ കൂവല്‍ രോഗിയായ പരാതിക്കാരന്റെ ഉറക്കം കെടുത്തുന്നുവെന്ന് ആര്‍ഡിഒ ബോധ്യപ്പെട്ടു.
ഈ സാഹചര്യത്തിലാണ് അനില്‍ കുമാറിന്റെ വീടിന്റെ മുകള്‍ നിലയിലുള്ള കോഴിക്കൂട് മാറ്റി വീടിന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റണമെന്ന് ആര്‍ഡിഒ നിര്‍ദേശിച്ചത്. ഉത്തരവ 14 ദിവസത്തിനുള്ളില്‍ പാലിക്കണമെന്നാണ് നിര്‍ദേശം.
rdo orderd to change the kozhikood in pathanamthitta after getting complaint
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."