HOME
DETAILS

അധ്യാപികയുടെ ആത്മഹത്യ: അധ്യാപികയുടെ നിയമനം വൈകിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ്

  
February 19 2025 | 18:02 PM

Teachers suicide Catholic Teachers Guild says state education department delayed teachers appointment

കോഴിക്കോട്: കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ അധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യയിൽ മാനേജ്മെൻ്റിനെതിരെ ആരോപണവുമായി കുടുംബം. അതേസമയം അധ്യാപികയുടെ നിയമനം വൈകിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കാത്തലിക് ടീച്ചേ‍ർസ് ഗിൽഡ് ആവശ്യം ഉന്നയിച്ചു. 

വിദ്യാഭ്യാസ വകുപ്പിൻ്റെ അനാസ്ഥതയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ അലംഭാവവും മൂലം വർഷങ്ങളായി നിയമനാംഗീകാരവും ശമ്പള ആനുകൂല്യങ്ങളും ലഭിക്കാതെ കഷ്ടപ്പെടുന്ന അധ്യാപകരുടെ രക്തസാക്ഷിയാണ് അലീനയെന്നായിരുന്നു കാത്തലിക് ടീച്ചേർസ് ഗിൽഡിൻ്റെ പ്രതികരിച്ചത്. ദീർഘകാല അവധിയിലായിരുന്ന അധ്യാപിക ജോലിയിൽ നിന്നും രാജിവെച്ചുണ്ടായ ഒഴിവിൽ അലീന ബെന്നിയ്ക്ക് 2021 മുതൽ സ്ഥിരനിയമനം ലഭിച്ചുവെങ്കിലും ഭിന്നശേഷി സംവരണം അടക്കമുള്ള തടസവാദം ചൂണ്ടിക്കാട്ടി വിദ്യാഭാസ വകുപ്പ് അധികൃതർ നിയമനം അംഗീകരിക്കാൻ തയ്യാറാവാതിരിക്കുകയായിരുന്നു. അധ്യാപികയും പിതാവും ആവശ്യപ്പെട്ടതനുസരിച്ച് കോടഞ്ചേരി എൽ പി സ്‌കൂളിൽ ഉണ്ടായ റഗുലർ തസ്തികയിലേക്ക് മാറ്റി നിയമനം നൽകുകയാണ് ചെയ്തത്.  മാനേജ്മെൻ്റിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണ്. അലീന ബെന്നിയ്ക്ക് നൽകിയത് സ്ഥിര നിയമനമാണ്. ഇതിനായി സംഭാവന വാങ്ങിയിട്ടില്ല. അധ്യാപികയ്ക്ക് നിയമന അംഗീകാരം ലഭിക്കാത്തതിൽ സ്‌കൂൾ മാനേജ്മെൻ്റിന് യാതൊരു പങ്കുമില്ല. അലീനയ്ക്ക് മാനേജ്‌മെൻ്റ് സ്വന്തം നിലയിൽ (പതിമാസം താൽക്കാലിക ധനസഹായം നൽകിയിരുന്നുവെന്നും കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് മലബാർ മേഖല കമ്മിറ്റി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

കട്ടിപ്പാറ പഞ്ചായത്തിൽ മൂന്നാം വാർഡ് താഴ്‌വാരം സ്വദേശിയാണ് മരിച്ച അലീന. നാല് വർഷമായി കട്ടിപ്പാറ ഹോളി ഫാമിലി എൽ പി സ്കൂളിലാണ് അവർ ജോലി ചെയ്തിരുന്നത്. എന്നാൽ ഇവിടുത്തെ ജോലി നഷ്ടമാകുമെന്ന സ്ഥിതി വന്നപ്പോൾ പള്ളിക്കമ്മിറ്റി ഇടപെട്ടാണ് കോടഞ്ചേരിയിലേക്ക് ജോലി മാറ്റം നൽകിയതെന്ന് അലീനയുടെ പിതാവ് പറയുന്നു. മാനേജ്മെൻ്റ് സർക്കാരിന് കൃത്യമായി രേഖകൾ നൽകാതിരുന്നതാണ് നിയമനം ലഭിക്കാതിരിക്കാൻ കാരണം. നൂറ് രൂപ പോലും മകൾക്ക് ശമ്പളമായി മാനേജ്മെൻ്റ് നൽകിയിട്ടില്ല. വണ്ടിക്കൂലിക്ക് കോടഞ്ചേരി സ്കൂളിലെ പിടിഎ നല്ല മനസ് കൊണ്ട് നൽകിയ 3000 രൂപയാണ് കഴിഞ്ഞ ഒരു വർഷമായി മകൾക്ക് മാസം തോറും ലഭിച്ചിരുന്നതെന്നുമാണ് അച്ഛൻ്റെ വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീതിക്കായുള്ള ഷീല സണ്ണിയുടെ പോരാട്ടം: മുഖ്യപ്രതി നാരായണദാസ് ബംഗളൂരുവിൽനിന്ന് അറസ്റ്റിൽ

Kerala
  •  11 days ago
No Image

മാള് ഓഫ് മസ്കത്ത് ഇനി ലുലുമാളിന് കീഴിൽ, ഒമാൻ സുൽത്താൻ നന്ദി അറിയിച്ച്  യൂസഫലി

Business
  •  11 days ago
No Image

ഇന്ത്യ-പാക് ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ: ഇന്ത്യൻ എയർലൈൻ കമ്പനികൾ വിയർക്കുമോ?

Economy
  •  11 days ago
No Image

സംസ്ഥാനത്തെ അപൂർവ കൊലപാതക കേസ്: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം

Kerala
  •  11 days ago
No Image

റാപ്പർ വേടൻ കഞ്ചാവ് ഉപയോ​ഗിച്ചിരുന്നതായി സമ്മതിച്ചു; സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് ഒഴിവാക്കി

Kerala
  •  11 days ago
No Image

മഹാരാഷ്ട്രയിലെ ആദ്യ മുസ്‌ലിം വനിതാ ഐഎഎസ് ഓഫീസറായി ഓട്ടോറിക്ഷാ ഡ്രൈവറുടെ മകൾ

National
  •  11 days ago
No Image

ചുരത്തിന് സമാന്തരമായി റോപ് വേ പദ്ധതി പിപിപി മാതൃകയിൽ നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് 

Kerala
  •  11 days ago
No Image

റൊണാൾഡോയും നെയ്മറുമല്ല, നേരിട്ടതിൽ ഏറ്റവും വലിയ എതിരാളി അദ്ദേഹമാണ്: ബ്രസീലിയൻ സൂപ്പർതാരം

Football
  •  11 days ago
No Image

ഒടിടി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല ഉള്ളടക്കം: കർശന നിയന്ത്രണങ്ങൾ വരുന്നു- സുപ്രീം കോടതി

National
  •  11 days ago
No Image

കോട്ടയത്ത് ദുരൂഹ സാഹചര്യത്തിൽ സ്ത്രീ മരിച്ച നിലയിൽ; ഭർത്താവ് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  11 days ago