HOME
DETAILS

മുഖ്യമന്ത്രിയുടെ ഓഫിസ്, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫിസ്, നെടുമ്പാശ്ശേരി വിമാനത്താവളം..; സംസ്ഥാനത്ത് ഇന്നും പരക്കെ ബോംബ് ഭീഷണി 

  
Farzana
April 28 2025 | 06:04 AM

Kerala on Alert Fresh Bomb Threats Target CMs Office Transport Office and Airport

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ ഓഫിസ്,  ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫിസ്, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിലാണ് ഇന്ന് ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം വന്നതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസത്തിനിടെ എട്ട് ഭീഷണി സന്ദേശങ്ങളാണ് ഇതിനകം ലഭിച്ചിരിക്കുന്നത്.  ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തുകയാണ്. 

ഇന്നലേയും സംസ്ഥാനത്ത് ബോംബ് ഭീഷണി ഉണ്ടായിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലുമായിരുന്നു ഭീഷണ സന്ദേശം ലഭിച്ചത്.  റെയില്‍വേ സ്‌റ്റേഷനെതിരായ ഭീഷണി സന്ദേശം സിറ്റി ട്രാഫിക് കണ്‍ട്രോളിലേക്കാണ് എത്തിയത്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തിയിരുന്നു. 

തിരുവനന്തപുരം വിമാനത്താവളത്തിലും സമാനമായ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മാനേജറുടെ ഇ-മെയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് വിമാനത്താവളത്തിലേക്ക് സന്ദേശമെത്തിയത്. സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കി. 

അതിന് മുന്‍പത്തെ ദിവസം തിരുവനന്തപുരത്ത് രണ്ട് ആഡംബര ഹോട്ടലുകളില്‍ വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു. ശനി രാവിലെ 11 ഓടെസെക്രട്ടറിയറ്റിന് സമീപത്തുള്ള ഹില്‍ട്ടല്‍ ഹോട്ടലിലും ആക്കുളം പാലത്തിനുസമീപത്തുള്ള ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലുമാണ് വ്യാജ ബോംബ് ഭീഷണികളെത്തിയത്. ബോംബ് സ്‌ക്വാഡ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. മെയില്‍ വഴിയാണ് രണ്ടിടത്തും സന്ദേശമെത്തിയത്.  

വഞ്ചിയൂരിലെ ജില്ലാ കോടതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വെള്ളിയാഴ്ച സന്ദേശം വന്നിരുന്നു. ഇതും ഇമെയില്‍ വഴിയാണ് എത്തിയയത്. 
കോടതിയുടെ ഔദ്യോഗിക മെയിലില്‍ വെള്ളിയാഴ്ച രാവിലെയാണ് വൈകിട്ട് സ്ഫോടനം നടക്കുമെന്ന ഭീഷണി സന്ദേശം എത്തിയത്. പൊലിസ് ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തി. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. 

കഴിഞ്ഞ രണ്ട് മാസത്തിനിടെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ വ്യാജ ബോംബ് ഭീഷണികളുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് സൈബര്‍ ക്രൈം പൊലിസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്‌സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്‍

International
  •  16 hours ago
No Image

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കും; പ്രിയങ്ക് ഖാർ​ഗെ

Kerala
  •  16 hours ago
No Image

ചാരിറ്റി സംഘടനകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  16 hours ago
No Image

“ശല്യം”, പൊലിസുകാർ മാന്ത്രികരോ ദൈവങ്ങളോ അല്ല: വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർ‌സി‌ബിക്കെതിരെ ആഞ്ഞടിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

Kerala
  •  16 hours ago
No Image

പറന്നുയർന്ന ഉടനെ 900 അടിയിലേക്ക് വീണ് എയ‍ർ ഇന്ത്യ വിമാനം; അത്ഭുതരക്ഷ

National
  •  17 hours ago
No Image

'അവന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പും പോരാട്ടവും അവസാന ശ്വാസം വരേയും തുടരും' നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് പറയുന്നു

National
  •  17 hours ago
No Image

കല്യാണത്തിന് എന്നുപറഞ്ഞ് വാടക സ്റ്റോറില്‍നിന്ന് പാത്രങ്ങള്‍ എടുത്ത് ആക്രിക്കടയില്‍ വിറ്റ് യുവാവ്; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  17 hours ago
No Image

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു

uae
  •  17 hours ago
No Image

വീരപ്പന് തമിഴ്‌നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി

National
  •  17 hours ago
No Image

കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ ​കെ സി വേണുഗോപാൽ

Kerala
  •  18 hours ago