ഉത്തരാഖണ്ഡ് ഏക സിവില്‍കോഡിനെതിരേ വ്യക്തിനിയമ ബോര്‍ഡ് ഹൈക്കോടതിയില്‍
ഡെറാഡൂണ്‍: ബി.ജെ.പി ഭരണത്തിലുള്ള ഉത്തരാഖണ്ഡിലെ വിവാദമായ ഏകസിവില്‍കോഡ് നിയമത്തെ ചോദ്യംചെയ്ത് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചു. ഹരജി ഫയലില്‍ സ്വീകരിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതി ഏപ്രില്‍ ഒന്നിന് കേസ് പരിഗണിക്കുമെന്ന് അറിയിച്ചു. പൗരന് ഭരണഘടന അനുവദിക്കുന്ന വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശത്തിന് എതിരാണ് ഏകസിവില്‍കോഡെന്നും അത് നടപ്പാക്കിയത് തന്നെ വിവേചനപരമാണെന്നും ബോര്‍ഡ് ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡ് സ്വദേശികളായ പത്തുപേരുടെ പരാതിസഹിതമാണ് ബോര്‍ഡ് കോടതിയെ സമീപിച്ചത്.
ദേശീയതലത്തില്‍ ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടകളിലൊന്നായ ഏകസിവില്‍ കോഡ് നിയമമാക്കിയ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഇതിനെതിരായ ആദ്യ ഹരജിയാണ് ഹൈക്കോടതിയിലെത്തുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ എം.ആര്‍ ഷംഷാദും അഭിഭാഷക നബീല ജമീലും ആണ് ബോര്‍ഡിന് വേണ്ടി കോടതിയെ സമീപിച്ചത്. ബോര്‍ഡിന്റെ എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ് ഷംഷാദ്.ജനുവരി 27നാണ് സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് പാസ്സാക്കിയത്. ഏകീകൃത വ്യക്തി നിയമത്തില്‍നിന്ന് പട്ടികവര്‍ഗക്കാരെയും ചില സംരക്ഷിത സമൂഹങ്ങളെയും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ചേര്‍ന്ന ബോര്‍ഡ് നിര്‍വാഹകസമിതി യോഗം ഏകസിവില്‍കോഡിനെ കോടതിയില്‍ ചോദ്യംചെയ്യാന്‍ തീരുമാനിച്ചിരുന്നു. ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ കൊണ്ടുവരുന്ന ഏക സിവില്‍കോഡുകള്‍ അപ്രായോഗികവും വിവേചനപരവുമാണെന്നുമാണ് ബോര്‍ഡ് യോഗം അഭിപ്രായപ്പെട്ടത്. ഭേദഗതികള്‍ പക്ഷപാതപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ബോര്‍ഡ് അധ്യക്ഷന്‍ ഖാലിദ് സൈഫുല്ല റഹ്മാനി ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."