ബ്രേക്ക് അപ്പ് ആയതിന് ശേഷം മറ്റൊരാളുമായി പ്രണയം; യുവതിയെ മുന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു
മുംബൈ: മുംബൈയില്‍ മുന്‍ കാമുകിയെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. യുവതി മറ്റൊരാളുമായി പ്രണയത്തിലായതാണ് ക്രൂരതയ്ക്ക് കാരണം. സംഭവത്തില്‍ 20നും 25നും ഇടയില്‍ പ്രായമുള്ള ആറുപേരാണ് പ്രതികള്‍. സംഭവത്തില്‍ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരനെ ബന്ദിയാക്കിയ ശേഷം യുവതിയെ ഭീഷണിപ്പെടുത്തിയാണ് വിളിച്ച് വരുത്തിയത്.
മുഖ്യപ്രതിയി യുവതി പ്രണയത്തിലായിരുന്നു. എന്നാല്‍ നാലുമാസം മുന്‍പ് ഈ ബന്ധം യുവതി അവസാനിപ്പിച്ചിരുന്നു. പ്രതികള്‍ യുവതിയുടെ സഹോദരനെ ബന്ദിയാക്കി യുവതിക്ക് ഫോണില്‍ സന്ദേശമയച്ചു. സഹോദരനില്‍ നിന്ന് യുവതിയുടെ ഫോണിലേക്ക് 15 മിസിഡ് കോളുകള്‍ എത്തിയിരുന്നു. പുലര്‍ച്ചെ ഒരു മണിക്ക് ഇത് ശ്രദ്ധയില്‍പ്പെട്ട യുവതി സഹോദരനെ വിളിച്ചപ്പോള്‍ തനിക്ക് പനിയാണെന്നും പറയുന്ന സ്ഥലത്തേക്ക് എത്താനും നിര്‍ദേശിച്ചു.
സംഭവ സ്ഥലത്തെത്തിയ യുവതിയെ പ്രതികള്‍ പിടിച്ച് കൊണ്ടുപോയി. യുവതിയെ സംഭവ സ്ഥലത്ത് എത്തിച്ച ഓട്ടോ ഡ്രൈവറെയും പ്രതികള്‍ ആക്രമിച്ചു. സ്‌കൂളിന് പിന്നിലെ കുറ്റിക്കാട്ടില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.
ex boyfriend and friend sexually assualt ex girlfriend
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."