HOME
DETAILS

റൊണാൾഡോ അടക്കമുള്ള ഇതിഹാസങ്ങളെ ഒരുമിച്ച് കടത്തിവെട്ടി; ചരിത്രമെഴുതി സൂപ്പർതാരം

  
February 24, 2025 | 12:42 PM

alexander isak create a new milestone in English premiere league

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ആവേശകരമായ വിജയമാണ് ന്യൂകാസ്റ്റിൽ യുണൈറ്റഡ് സ്വന്തമാക്കിയത്. മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ന്യൂകാസ്റ്റിൽ വിജയിച്ചത്. ന്യൂകാസ്റ്റിലിനായി സ്വീഡിഷ് താരം അലക്‌സാണ്ടർ ഇസാക് ഇരട്ടഗോൾ നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഈ രണ്ട് ഗോളുകൾക്ക് പിന്നാലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 50 ഗോളുകൾ പൂർത്തിയാക്കാനും അലക്‌സാണ്ടറിന് സാധിച്ചു.

മാത്രമല്ല ഇപിഎല്ലിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ താരമാവാനും സ്വീഡിഷ് താരത്തിന് സാധിച്ചു. 76 മത്സരങ്ങളിൽ നിന്നുമാണ് താരം ഈ നേട്ടത്തിലേക്ക് കാലെടുത്തുവെച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 50 ഗോളുകൾ നേടിയത് മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരം ഏർലിങ് ഹാലണ്ട് ആണ്. 40 മത്സരങ്ങളിൽ നിന്നുമാണ് മാഞ്ചസ്റ്റർ സിറ്റി താരം ഈ നേട്ടം സ്വന്തമാക്കിയത്.

ഒരുകാലത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മിന്നും പ്രകടനം നടത്തിയ സൂപ്പർതാരങ്ങളെയെല്ലാം മറികടന്നാണ് ഇസാക് ഈ നേട്ടം സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, തിയറി ഹെൻറി, ഹാരി കെയ്ൻ, സെർജിയോ അഗ്യൂറോ എന്നിവരേക്കാൾ കുറവ് മത്സരങ്ങൾ കളിച്ചാണ് അലക്‌സാണ്ടർ ഈ നേട്ടം സ്വന്തമാക്കിയത്.  റൊണാൾഡോ 113 മത്സരങ്ങളിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയപ്പോൾ. ഹാരി കെയ്ൻ 90 മത്സരങ്ങളിൽ നിന്നും ഹെൻറി 83 മത്സരങ്ങളിൽ നിന്നും ഈ നേട്ടം സ്വന്തമാക്കി. അഗ്യൂറോ 81 മത്സരങ്ങളിൽ നിന്നുമാണ് 50 ഗോളുകൾ സ്വന്തമാക്കിയത്. 

അതേസമയം മത്സരത്തിൽ ഇസാക്കിന് പുറമെ ന്യൂകാസ്റ്റിലിന് വേണ്ടി ലൂയിസ് മൈലി, ജേക്കബ് മർഫി എന്നിവരാണ് ഗോളുകൾ നേടിയത്. കല്ലം ഹഡ്‌സൺ ഒഡോയ്, നിക്കോള മിലെൻകോവിച്ച്, റയാൻ യേറ്റ്സ് എന്നിവരാണ് നോട്ടിങ്ഹാം ഫോറസ്റ്റിന് വേണ്ടി ഗോളുകൾ നേടിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  3 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  3 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  3 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  3 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago