HOME
DETAILS

പ്രാദേശിക കാർഷിക മേഖലയ്ക്ക് നൽകിയ പിന്തുണയ്ക്ക് ലുലു ഗ്രൂപ്പിന് യുഎഇയുടെ ആദരം; ശൈഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് ലുലുവിന് സമ്മാനിച്ചു

  
Web Desk
February 26, 2025 | 2:58 PM

UAE honors Lulu Group for support to local agriculture sector Sheikh Mansoor bin Zayed presented the Agricultural Excellence Award to Lulu

അബൂദബി : യുഎഇയുടെ കാർഷിക മേഖലയുടെ വികസനത്തിനും സുസ്ഥിരത മുൻനിർത്തിയുള്ള മികച്ച പ്രവർത്തനങ്ങളും പരിഗണിച്ച് ശൈഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് ലുലു ഗ്രൂപ്പ് ലഭിച്ചു. എമിറേറ്റ്സ് പാലസിൽ വച്ച് നടന്ന ചടങ്ങിൽ യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എക്ക് അവാർഡ് സമ്മാനിച്ചു. അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ലുലുവിന്റെ മികച്ച പ്രദർശനങ്ങളും പരിപാടികളും കൂടി പരിഗണിച്ചാണ് അവാർഡ്.

 ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ യുഎഇയുടെ തനത് കാർഷിക ഉത്പന്നങ്ങളുടെ പ്രത്യേകം പ്രദർശനങ്ങളും സ്റ്റാളുകളും ലുലു ഒരുക്കിയിരുന്നു. യുഎഇയിലെ വ്യത്യസ്ഥമായ പഴം ശേഖരങ്ങൾ, പച്ചക്കറി പഴം ഉത്പന്നങ്ങൾ കൊണ്ടുള്ള വിഭവങ്ങൾ, സ്പെഷ്യൽ പോൾട്ടറി സെക്ഷൻ, തേൻ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം എന്നിവ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ലുലു അവതരിപ്പിച്ചിരുന്നു. കൂടാതെ, യുഎഇയുടെ പ്രൗഢമായ പ്രാദേശിക സംസ്കാരം വിളിച്ചോതുന്ന ആകർഷകമായ പരിപാടികളും ലുലു ഒരുക്കിയിരുന്നു. ഭാവിതലമുറയ്ക്കായി സുസ്ഥിരതയുടെ പ്രാധാന്യം കൂടി വ്യക്തമാക്കിയായിരുന്നു പരിപാടികൾ. 

കൂടാതെ, യുഎഇയിലെ കാർഷിക ഉത്പന്നങ്ങളുടെ കൂടുതൽ വിപണനത്തിനായി ലുലു സ്റ്റോറുകളിൽ അൽ എമറാത്ത് അവ്വൽ സ്പെഷ്യൽ സ്റ്റാളുകളും സജ്ജീകരിച്ചിരുന്നു. യുഎഇയിലെ പഴം പച്ചക്കറി പാൽ പോൾട്ടറി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു സ്റ്റോറുകളിലുള്ളത്. യുഎഇയുടെ ഉത്പന്നങ്ങളുടെ വിപണനത്തിനൊപ്പം രാജ്യത്തെ കർഷകർക്ക് കൂടി കൈഞ്ഞാങ്ങാകുന്നതാണ് ലുലുവിന്റെ ഈ പദ്ധതി.

UAE honors Lulu Group for support to local agriculture sector; Sheikh Mansoor bin Zayed presented the Agricultural Excellence Award to Lulu



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ രക്ഷകനാര്? നാല് പകരക്കാരെ നിർദ്ദേശിച്ച് ഇതിഹാസം

Football
  •  2 days ago
No Image

പൗരത്വ സേവനങ്ങൾക്ക് പുതിയ ഫീസ് നിരക്കുമായി ഒമാൻ; അപേക്ഷാ ഫീസുകളിലും മാറ്റം

oman
  •  2 days ago
No Image

തീയേറ്ററിലെ വനിതാ ശൗചാലയത്തിൽ ഒളിക്യാമറ; ജീവനക്കാർ പിടിയിൽ

crime
  •  2 days ago
No Image

സെഞ്ച്വറി കടക്കും മുമ്പേ ചരിത്രം; 21ാം നൂറ്റാണ്ടിലെ രണ്ടാമനായി ട്രാവിസ് ഹെഡ്

Cricket
  •  2 days ago
No Image

ഹെലികോപ്റ്ററിലും കവചിത വാഹനത്തിലും കോടതിയിലേക്ക്; ന്യൂയോർക്കിൽ മഡുറോയുടെ വിചാരണ തുടങ്ങി

International
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടി വിപുലീകരിക്കാൻ എഡിജിപിക്ക് അധികാരം; അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി 

Kerala
  •  2 days ago
No Image

അബൂദബി വാഹനാപകടം; ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

uae
  •  2 days ago
No Image

സഊദിയിലേക്കുള്ള വിസിറ്റിംഗ് വിസകളുടെ കാലാവധി 30 ദിവസമാക്കി കുറച്ചു

Saudi-arabia
  •  2 days ago
No Image

ഷാർജയിൽ ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ അവസരം; സമയപരിധി ജനുവരി 10-ന് അവസാനിക്കും

uae
  •  2 days ago
No Image

സമസ്തക്ക് ജനമനസ്സുകളിൽ വലിയ അംഗീകാരം'; സന്ദേശ യാത്രയുടെ വിജയം ഇതിന് തെളിവെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  2 days ago