HOME
DETAILS

പഹല്‍ഗാമിനു പിന്നാലെ ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റശ്രമം; രണ്ട് ഭീകരരെ വധിച്ച് സൈന്യം

  
April 23, 2025 | 9:05 AM

Two Militants Killed in Baramulla Sector Srinagar

ശ്രീനഗര്‍: ഇന്ന് രാവിലെ ബാരാമുള്ള സെക്ടറില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. 'ഓപ്പറേഷന്‍ ടിക്ക' എന്ന പേരിട്ടിരിക്കുന്ന സൈനിക നടപടി പ്രകാരം മേഖലയില്‍ ഓപ്പറേഷന്‍ തുടരുകയാണെന്ന് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, പഹല്‍ഗാം ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖാജ ആസിഫ് വ്യക്തമാക്കി. 'എല്ലാത്തരം ഭീകരവാദത്തെയും എതിര്‍ക്കുന്ന രാജ്യമാണ് പാകിസ്താന്‍' എന്നും സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ഖാജ ആസിഫ് കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയുടെ ഭാഗത്തുനിന്ന് തിരിച്ചടയുണ്ടാകുമെന്ന ഭയം പാകിസ്ഥാനുണ്ട്. ഈ സാഹചര്യത്തില്‍ പാകിസ്താന്‍ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇതിന് മുന്‍പ്, 2016ലെ ഉറി ആക്രമണത്തിന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് വഴിയും 2019ലെ പുല്‍വാമ ആക്രമണത്തിന് ബലാക്കോട്ടിലെ ജൈഷെ ഇ മുഹമ്മദ് ക്യാമ്പിനെതിരെ വ്യോമാക്രമണം നടത്തിയും ഇന്ത്യ തിരിച്ചടിച്ചിരുന്നു. ഭീകരാക്രമണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം കടുത്ത നിലപാട് സ്വീകരിക്കുമെന്നതാണ് ഈ സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്.

The Indian Army has foiled an infiltration attempt in the Baramulla sector of Srinagar, killing two militants. The operation, codenamed "Operation Tikka," is ongoing in the area. Security forces continue to remain vigilant, working to maintain peace and stability in the region 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്; അടിവാരം വരെ വാഹനങ്ങളുടെ നീണ്ട നിര

Kerala
  •  3 days ago
No Image

തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ  കൊലപ്പെടുത്തിയ 18 കാരി അറസ്റ്റില്‍; വെട്ടിയത് സ്വയം പ്രതിരോധത്തിനിടെ 

National
  •  3 days ago
No Image

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 വയസുകാരിക്ക് ആശ്വാസമായി പ്രതിപക്ഷ നേതാവ്;  കൈ വച്ചു കൊടുക്കാനുള്ള ചെലവ് ഏറ്റെടുക്കും

Kerala
  •  3 days ago
No Image

'വീട്ടില്‍ ഊണ്', മുകള്‍നിലയില്‍ 'മിനി ബാര്‍'; റെയ്ഡില്‍ പിടികൂടിയത് 76 കുപ്പി മദ്യം

Kerala
  •  3 days ago
No Image

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവിനെത്തുടര്‍ന്നെന്ന് കുടുംബം

Kerala
  •  3 days ago
No Image

പുതുവത്സരാഘോഷങ്ങള്‍ റദ്ദാക്കി ഗസ്സ ഐക്യദാര്‍ഢ്യ റാലിയുമായി സ്വീഡന്‍ ജനത

International
  •  3 days ago
No Image

'രാജ്യത്ത് ഹിറ്റ്‌ലറുടെ ഭരണം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാസികളുടെ വിധി' കശ്മീരികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ഫാറൂഖ് അബ്ദുല്ല

National
  •  3 days ago
No Image

മകന്‍ യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചു; അമ്മയെ സഹകരണ ബാങ്കിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി പരാതി

Kerala
  •  3 days ago
No Image

ബര്‍ഗറില്‍ ചിക്കന്‍ കുറഞ്ഞത് ചോദ്യം ചെയ്തു; വിദ്യാര്‍ഥിക്ക് നേരെ കത്തിയുമായി പാഞ്ഞടുത്ത മാനേജരെ പിരിച്ചുവിട്ട് ചിക്കിങ്

Kerala
  •  3 days ago
No Image

ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനെ 'തീവ്രവാദി' എന്നാക്ഷേപിച്ച് വെള്ളാപ്പള്ളി, മുസ്‌ലിം ലീഗിന് നേരെ വീണ്ടും അധിക്ഷേപം; നിലവിട്ട് വെള്ളാപ്പള്ളി നടേശൻ

Kerala
  •  3 days ago


No Image

'മറക്കില്ല, പിന്‍വാങ്ങില്ല, നിശബ്ദരാവില്ല' പുതുവത്സരനാളില്‍ ഗസ്സക്കായി ഇസ്താംബൂളില്‍ കൂറ്റന്‍ റാലി; കനത്ത തണുപ്പിനെ അവഗണിച്ച് തെരുവിലിറങ്ങിയത് ലക്ഷങ്ങള്‍ 

International
  •  3 days ago
No Image

In Depth Story: ബംഗ്ലാദേശികൾ എന്നാരോപിച്ച് നാടുകടത്തലും ആൾക്കൂട്ടമർദനവും, ഒപ്പം മറ്റു നാടുകളിൽനിന്ന് എത്തുന്നവർക്ക് പൗരത്വം കൊടുക്കുന്നു; അനധികൃത കുടിയേറ്റത്തിന്റെ പേരിൽ പുറത്താക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു; വൈരുധ്യങ്ങളുടെ കുടിയേറ്റനയം

National
  •  3 days ago
No Image

മദ്യത്തിൽ മുങ്ങി പുതുവത്സരാഘോഷം! മലയാളികൾ കുടിച്ചത് 125 കോടിയിലേറെ രൂപയുടെ മദ്യം, മുന്നിൽ കൊച്ചി

Kerala
  •  3 days ago
No Image

മദ്യലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  3 days ago