HOME
DETAILS

പണിപാളി, താരിഫ് യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ ശ്രമം; ചൈനയോടുള്ള നിലപാടിൽ മലക്കം മറിഞ്ഞ് ട്രംപ്

  
Ajay
April 23 2025 | 16:04 PM

US Softens Tariff Stance on China Amid Global Economic Concerns

വാഷിംഗ്ടൺ: വ്യാപാര പങ്കാളിത്ത രാജ്യങ്ങളിൽ പ്രഖ്യാപിച്ചിരുന്ന താരിഫ് നിരക്കുകൾ 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെ, ചൈനയ്ക്കെതിരേ ഈടാക്കിയ ഉയർന്ന താരിഫ് കുറയ്ക്കാമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ താരിഫ് പൂജ്യമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്ക ചൈനീസ് ഉൽപ്പന്നങ്ങൾക്കു നേരെ 145% വരെ താരിഫ് ഈടാക്കിയിരുന്നു. മറുപടിയായി ചൈനയും അമേരിക്കൻ ഉൽപ്പന്നങ്ങൾക്കു 125% താരിഫ് ഏർപ്പെടുത്തി. ഇരുപക്ഷവും വഴങ്ങാൻ തയ്യാറാവാതിരുന്നത് ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യത്തിനും പണപ്പെരുപ്പത്തിനും വഴിതെളിച്ചു. ഈ പശ്ചാത്തലത്തിലാണ് ട്രംപ് നിലപാടിൽ  ഇളവുകൾ കാണിക്കുന്നതെന്ന സൂചനകൾ പുറത്തുവരുന്നത്.

ട്രംപിന്റെ പ്രതീക്ഷയും മുന്നറിയിപ്പും

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. “ചൈനീസ് പ്രസിഡണ്ട് നല്ല വ്യക്തിയായിരിക്കുമെന്നും, എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാമെന്നും ട്രംപ് പറഞ്ഞു. ഒടുവില്‍, ചൈന ഒരു കരാറില്‍ ഏര്‍പ്പെടേണ്ടിവരുമെന്നും അല്ലാത്തപക്ഷം അവര്‍ക്ക് അമേരിക്കയുമായി ഇടപാട് നടത്താന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. 

ചൈനയുടെ കടുത്ത പ്രതികരണം

യുഎസ് ടാരിഫുകൾക്കെതിരെ ചൈന കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.താരിഫ് കുറയ്ക്കാൻ വിസമ്മതിച്ച ചൈന, യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള ടാരിഫ് 125% ആക്കി. യു.എസ്. സ്വകാര്യ ഇക്വിറ്റി ഫണ്ടുകളിൽ നിന്നുള്ള നിക്ഷേപങ്ങൾ പിൻവലിക്കാനും ധാതുക്കളുടെ കയറ്റുമതി നിയന്ത്രിക്കാനുമാണ് ചൈന നീക്കം ചെയ്തത്.

ആവിശ്യ വിഭവങ്ങൾ ഉൾപ്പെടെ ഉപയോഗിക്കുന്ന റെയർ എർത്ത് ധാതുക്കുകളുടെ കയറ്റുമതിയും തടഞ്ഞതോടെ യുഎസിന്റെ സാങ്കേതിക മേഖലയ്ക്കും പ്രതിസന്ധി രൂക്ഷമായി. ഹോളിവുഡ് സിനിമകളുടെ ചൈനീസ് റിലീസുകൾ കുറയ്ക്കുകയും ചൈനീസ് എയർലൈൻ കമ്പനി രണ്ട് ബോയിംഗ് ജെറ്റുകൾ തിരിച്ചയക്കുകയും ചെയ്തു.

ഷി ജിൻപിംഗ്, ട്രംപുമായി നേരിട്ട് ചർച്ച നടത്തുന്നതിനു പകരം മറ്റ് രാജ്യങ്ങളുമായുള്ള സാമ്പത്തിക-നയതന്ത്ര ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. താരിഫ് യുദ്ധം ഉപയോഗിച്ച് ചൈനയെ ഒറ്റപ്പെടുത്താനുള്ള യുഎസ് ശ്രമങ്ങൾ ചെറുക്കുക എന്നതാണ് ചൈനയുടെ പ്രധാന ലക്ഷ്യം.

The U.S. has signaled a shift in its hardline stance against China, with President Donald Trump indicating the possibility of reducing the 145% tariffs imposed on Chinese imports. This comes after a 90-day freeze on tariffs placed on trade partners. Trump expressed hope for talks with Chinese President Xi Jinping but clarified that tariffs would not be reduced to zero. Meanwhile, China maintains a firm position, increasing tariffs on U.S. goods to 125% and launching countermeasures including halting rare earth exports and reducing Hollywood film releases.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  3 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  3 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  3 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  3 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  3 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  3 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  3 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  3 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  3 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  3 days ago