HOME
DETAILS

പ്ലാസ്റ്റിക് കണിക്കൊന്ന വിഷുവിന് ശേഷം പരിസ്ഥിതിക്ക് ഭീഷണി; സുപ്രധാന ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷന്‍

  
April 23, 2025 | 4:10 PM

Plastic Kanikonna After Vishu Triggers Environmental Alert in Kerala

കോഴിക്കോട്: വിഷുവിന് വിപണിയില്‍ വന്‍തോതില്‍ വിറ്റുപോയ പ്ലാസ്റ്റിക് കണിക്കൊന്നയുടെ ഉപയോഗം പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷന്റെ ജുഡീഷ്യല്‍ അംഗമായ കെ. ബൈജുനാഥ് തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടര്‍ക്ക് നോട്ടീസ് അയച്ചു.

ശുഭപ്പുലരിയുടെ ഭാഗമായി വീടുകളിലും കടകളിലും കണിവയ്ക്കാന്‍ വാങ്ങുന്ന ഈ പ്ലാസ്റ്റിക് കണിക്കൊന്ന ഒറ്റ തവണ ഉപയോഗിച്ച ശേഷം പാഴാക്കപ്പെടുന്നത് കേരളത്തിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം പ്ലാസ്റ്റിക് പൂക്കള്‍ പിന്നീട് പൊതുസ്ഥലങ്ങളിലും നദികളിലും ഉപേക്ഷിക്കപ്പെടുന്നതിലൂടെ പരിസ്ഥിതിക്ക് വലിയ നാശം സംഭവിക്കുമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഭാഗമായി ഈ തരം കൃത്രിമ പൂക്കളുടെ ഉപയോഗം നിരോധിക്കുകയോ അതിന്മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുകയോ ചെയ്യേണ്ടതുണ്ടെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിലപാട്. പരാതിയുമായി ബന്ധപ്പെട്ട് രണ്ടു ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേയില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തുന്ന സിറ്റിംഗില്‍ കേസ് വീണ്ടും പരിഗണിക്കും.

 മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വി. ദേവദാസ് എന്നയാളാണ് കമ്മീഷന് മുന്നില്‍ പരാതി സമര്‍പ്പിച്ചത്.

Following widespread sales of plastic Kanikonna (Golden Shower Tree) flowers during Vishu, Kerala’s Human Rights Commission has intervened over environmental concerns. Judicial member K Baijunath sent a notice to the Director of the Local Self-Government Department, citing the threat of plastic pollution in public spaces and water bodies. The action follows a complaint by V. Devadas, highlighting the impact of single-use plastic flowers. A report has been requested within two weeks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  2 days ago
No Image

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

Kerala
  •  2 days ago
No Image

സഊദി അറേബ്യയുമായി ആണവ കരാറിൽ ഏർപ്പെടുന്നത് യുക്തിസഹമെന്ന് യു.എസ്

International
  •  2 days ago
No Image

മുട്ടില്‍ മരംമുറിക്കേസ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

latest
  •  2 days ago
No Image

ആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

latest
  •  2 days ago
No Image

ചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ

oman
  •  2 days ago
No Image

തെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ

uae
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പി.എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവ്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  2 days ago
No Image

ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ;  പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Kerala
  •  2 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികൾക്ക് 10 വർഷം തടവും 1.3 ബില്യൺ ഡോളർ പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  2 days ago