
ആശുപത്രിയിലെത്തി ഭാര്യ ഷെമീനയെ കണ്ടു, മകന്റെ ഖബറിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് റഹീം; ആശ്വസിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കളും സുഹൃത്തുക്കളും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം നാട്ടിലെത്തിയതിന് പിന്നാലെ ആദ്യം പോയത് മകന്റെ ക്രൂരതയില്‍ പാതി ജീവനറ്റ് ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന തന്റെ നല്ലപാതിയെ കാണാനാണ്. റഹീമിനെ ഷെമീന തിരിച്ചറിഞ്ഞു, പിന്നാലെ ഇളയമകനെ അന്വേഷിച്ചു. എന്ത് മറുപടി പറയണമെന്നറിയാതെ ഉള്ളുലഞ്ഞ് നില്‍ക്കുന്ന റഹീമിന് വാക്കുകളൊന്നും പുറത്തേക്ക് വന്നില്ല. നടന്ന സംഭവങ്ങളുടെ പൂര്‍ണവിവരം ഷെമീനയെ ഇതുവരെ അറിയിച്ചിട്ടില്ല.
കട്ടിലില്‍ നിന്ന് വീണെന്ന് തന്നെയാണ് ഷെമീന റഹീമിനോടും പറഞ്ഞത്. കൊലപാതകങ്ങളെല്ലാം നടത്തിയ മൂത്ത മകന്‍ അഫാനെയും ആ ഉമ്മമനസ് അന്വേഷിച്ചു.
തുടര്‍ന്ന് റഹീമിന്റെ യാത്ര പാങ്ങോട് ഖബറിസ്ഥാനിലേക്കായിരുന്നു.
ഇളയ മകനേയും ഉമ്മയേയും സഹോദരനേയും അദ്ദേഹത്തിന്റെ ഭാര്യയേയും ഇവിടെയാണ് ഖബറടിക്കിയിരുന്നത്.വികാര നിര്‍ഭരരംഗങ്ങള്‍ക്കാണ് അവിടെ കൂടിനിന്നവര്‍ സാക്ഷ്യം വഹിച്ചത്. ഉമ്മയും മകനുമടക്കമുള്ളവരുടെ ഖബറിടം കണ്ട് റഹീം പൊട്ടിക്കരഞ്ഞപ്പോള്‍ എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന ആവലാതിയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും.
ഇന്ന് രാവിലെ 7.30ഓടെയാണ് ദമ്മാമില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.കച്ചവടം തകരാറിലായി സാമ്പത്തികപ്രതിസന്ധിയോടൊപ്പം ഇഖാമ പുതുക്കാതെ നിയമപ്രശ്നം കൂടിയായിപ്പോള്‍ ഏഴുവര്‍ഷം ഗള്‍ഫില്‍ നിന്ന് തിരിച്ചു പോരാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു റഹീം. നാട്ടില്‍ നടന്ന ദാരുണ സംഭവം കേട്ടപ്പോല്‍ അയാള്‍ വല്ലാത്ത നിസ്സഹായവസ്ഥയില്‍ ആയിപ്പോയിരുന്നു. ദമ്മാമിലെ ജീവകാരുണ്യ പ്രവര്‍ത്തകനും ലോകകേരള സഭ അംഗവുമായ നാസ് വക്കമാണ് അദ്ദേഹത്തിന് രക്ഷകനായത്. നാസ് വക്കത്തിന്റെ ഇടപെടലിലൂടെയാണ് യാത്രാരേഖകള്‍ ശരിയായി നാടണയാനും വഴിയൊരുങ്ങി.
മകന്‍ ഇവിടെ പ്രിയപ്പെട്ടവരെ ഓരോരുത്തരെയായി കൊന്നു തള്ളുമ്പോള്‍ ഇതൊന്നും അറിയാതെ ദമ്മാമിലെ കാര്‍ ആക്സസറീസ് കടയിലെ ജോലിയിലായിരുന്നു അബ്ദുറഹീം. വൈകീട്ട് നാട്ടില്‍നിന്ന് സഹോദരിയുടെ മകന്‍ വിളിച്ചപ്പോഴാണ് ആദ്യം വിവരങ്ങളറിഞ്ഞത്. ആദ്യമറിയിച്ചത് ജ്യേഷ്ഠന്‍ അബ്ദുല്‍ ലത്തീഫിന്റേയും ഭാര്യയുടേയും മരണം. പിന്നാലെ മറ്റ് കൊലപാതകങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും. എല്ലാം ചെയ്തത് അഫാന്‍ ആണെന്ന് അറിയുക കൂടി ചെയ്തതോടെ ആകെ തകര്‍ന്നു റഹീം. നാട്ടിലേക്കൊന്ന് എത്താന്‍ കഴിഞ്ഞെങ്കില്‍ എന്ന് വല്ലാതെ ആശിച്ചു. അപ്പോഴാണ് നാസ് വക്കം എത്തിയത് അദ്ദേഹം ഇടപെട്ട് കാര്യങ്ങള്‍ നീക്കി. അദ്ദേഹത്തിന്റെ പരിചയത്തില്‍ ഇഖാമ പുതുക്കാനുള്ള സാമ്പത്തിക ചിലവ് ഉള്‍പെടെ ലഭിച്ചു. അങ്ങിനെയാണ് റഹീം നാട്ടിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പ്രചാരണം: അതിഥി തൊഴിലാളി അറസ്റ്റിൽ
Kerala
• a day ago
107 പാകിസ്താനികൾ ഒളിവിൽ? ഇന്ത്യയിൽ വൻ തിരച്ചിൽ
National
• a day ago
ഒരാഴ്ചയ്ക്കുള്ളില്‍ പന്ത്രണ്ടായിരത്തിലധികം അനധികൃത താമസക്കാരെ നാടുകടത്തി സഊദി അറേബ്യ
latest
• a day ago.png?w=200&q=75)
പഹൽഗാം ഭീകരാക്രമണം: ശശി തരൂരിന്റെ 'ദേശാഭിമാനപരമായ' നിലപാടിനെ പുകഴ്ത്തി ബിജെപി
Kerala
• a day ago
തമിഴ്‌നാട് മന്ത്രിസഭയില്‍ അഴിച്ചുപണി; വൈദ്യുതി എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനം വകുപ്പ് മന്ത്രി കെ. പൊന്‍മുടിയും രാജിവച്ചു
National
• a day ago
പഹൽഗാം ഭീകരാക്രമണം: ഇന്ത്യ-പാക് സംഘർഷത്തിൽ പാകിസ്താന് പിന്തുണയുമായി ചൈന
National
• a day ago
പാഠപുസ്തകത്തില്‍ നിന്ന് മുഗളന്മാരേയും മുസ്‌ലിം ഭരണാധികാരികളേയും ഒഴിവാക്കി എന്‍സിഇആര്‍ടി; പകരം പഠിക്കാനുള്ളത് മഹാകുംഭമേളയെക്കുറിച്ചും മൗര്യ മഗധ ശതവാഹന രാജവംശങ്ങളെക്കുറിച്ചും
National
• a day ago.png?w=200&q=75)
പണയ സ്വർണം കവർച്ചയിൽ നഷ്ടപ്പെട്ടു: നഷ്ടപരിഹാരം നിഷേധിച്ച ബാങ്കിന് തിരിച്ചടി, പണയ സ്വർണം നഷ്ടപ്പെട്ടവർക്ക് വിപണി വിലയിൽ തിരികെ ലഭിക്കും
Kerala
• a day ago
എല്ലാ ക്യുആര്‍ കോഡും സുരക്ഷിതമല്ല; സുരക്ഷാ മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍
uae
• a day ago
കൊടുവള്ളിയിൽ കല്യാണസംഘം യാത്ര ചെയ്ത ബസിന് നേരെ പന്നിപ്പടക്കം എറിഞ്ഞ സംഭവം; പൊലീസ് പിടിയിലായത് കുപ്രസിദ്ധ ഗുണ്ട 'ആട് ഷമീറും സംഘവും
Kerala
• a day ago
ലോകബാങ്കിലെ സിറിയയുടെ 15 മില്ല്യണ്‍ ഡോളര്‍ കുടിശ്ശിക തീര്‍ക്കാന്‍ സഊദിയും ഖത്തറും
Saudi-arabia
• a day ago
ഇഡി ഓഫീസിലെ തീപിടുത്തം; പ്രധാന രേഖകള്‍ കത്തിനശിച്ചു
National
• a day ago
കോഴിക്കോട് വിവാഹ സംഘത്തിനു നേരെ ആക്രമണം; രണ്ടു പേര് പൊലിസ് പിടിയില്‍
Kerala
• a day ago
ഡല്‍ഹിയില്‍ വന്‍തീപിടിത്തം; രണ്ടു മരണം, നിരവധി പേര്‍ക്ക് പൊള്ളലേറ്റു
National
• 2 days ago
വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കം, 'തീര്‍ക്കാന്‍' എത്തിയത് പുറത്തു നിന്നുള്ള സംഘം, ഒടുവില്‍ അടിച്ചു കൊന്നു; കോഴിക്കോട്ടെ ആള്‍ക്കൂട്ടക്കൊലയില്‍ അറസ്റ്റിലായത് അച്ഛനും മക്കളും
Kerala
• 2 days ago
വില മുന്നോട്ട് തന്നെ കുതിക്കും; പവന് 30,000ത്തിന്റെ വരെ വര്‍ധന, കാണം വിറ്റ് സ്വര്‍ണം വാങ്ങണോ?
Business
• 2 days ago
തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
Kerala
• 2 days ago
ലോകം മുഴുവനുമെത്തി..എന്നാല്‍...; ഗസ്സക്കൊപ്പം നിന്ന മാര്‍പാപ്പയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാതെ ഇസ്റാഈല്‍ 'ഉന്നതനേതൃത്വം'
International
• 2 days ago
'ഇനിയും കാത്തിരിക്കാനാകില്ല, എന്റെ ഭര്‍ത്താവ് എപ്പോള്‍ തിരിച്ചുവരുമെന്ന് എനിക്കറിയില്ല'; പാക് പിടിയിലായ ജവാന്റെ ഭാര്യ പഞ്ചാബിലേക്ക്
National
• 2 days ago
ഇന്ത്യ വിടാന്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും; കേരളത്തില്‍ നിന്നും മടങ്ങിയത് 6 പാക് പൗരന്മാര്
National
• 2 days ago
അധികാരം കിട്ടി നൂറ് ദിവസം; 'വെറുപ്പിച്ച് ട്രംപ്'; ജനപിന്തുണയില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്
International
• 2 days ago