പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍
കൊച്ചി: കേരളത്തിലെ പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ഡോ. ജോര്‍ജ് പി അബ്രഹാമിനെ ഫാം ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരിക്കടുത്തുള്ള തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസില്‍ ആണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടോടെ സഹോദരനൊപ്പമാണ് ഡോക്ടര്‍ ഇവിടെയെത്തിയത്. തുടര്‍ന്ന് സഹോദരനെ പറഞ്ഞയച്ച ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.
എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയര്‍ സര്‍ജനാണ്. വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖന്‍ എന്ന നിലയില്‍ ദക്ഷിണേന്ത്യയില്‍ അറിയപ്പെടുന്ന ഡോക്ടറായിരുന്നു. കേരളത്തില്‍ ഏറ്റവും അധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടറായി അറിയപ്പെടുന്നയാളുമാണ്.
ജീവിച്ചിരിക്കുന്ന ദാതാവിന് ലാപ്രോസ്‌കോപ്പിക് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ലോകത്തെ മൂന്നാമത്തെ സര്‍ജനെന്ന വിശേഷണവും ഇദ്ദേഹത്തിനുണ്ട്. കൂടാതെ സംസ്ഥാനത്തെ ആദ്യ കഡാവര്‍ ട്രാന്‍സ്പ്ലാന്റ്, പിസിഎന്‍എല്‍, ലാപ് ഡോണര്‍ നെഫ്രെക്ടമി 3ഡി ലാപ്രോസ്‌കോപ്പി എന്നിവയും ഇദ്ദേഹം നടത്തുകയുണ്ടായി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ജീവനൊടുക്കാനുള്ള ചിന്തകള്‍ വരുമ്പോള്‍ മാനസികാരോഗ്യ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056)
Renowned kidney specialist in Kerala Dr. George P Abraham was found dead in his farmhouse. He was found dead in his own farmhouse in Thuruthissery, near Nedumbassery.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."