HOME
DETAILS

കേരളത്തിൽ ചൂട് കൂടും; 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

  
March 03, 2025 | 3:16 PM

Temperatures will increase in Kerala Temperatures may rise up to 3 degrees Celsius Meteorological Department warns

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്ന് പ്രവചനം. കൂടിയ ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ഇന്ന് (03.03.2025) കേരളത്തിലെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പ്രത്യേകിച്ച് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ അടുത്ത 3 മണിക്കൂറിനുള്ളിൽ ഇടിമിന്നലോടുകൂടിയ നേരിയതോയായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ മനുഷ്യജീവിതത്തിനും മൃഗങ്ങൾക്കും അപകടം സൃഷ്ടിക്കാനിടയുള്ളതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശം. വൈദ്യുതി, ആശയവിനിമയ ശൃംഖലകൾ, വൈദ്യുത ചാലകങ്ങളുള്ള ഉപകരണങ്ങൾ എന്നിവയ്ക്കും നാശനഷ്ടം സംഭവിക്കാം. അതിനാൽ പൊതുജനങ്ങൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ സുരക്ഷിത ഇടങ്ങളിൽ കഴിയുന്നതാണ് ഉചിതം. ഇടിമിന്നൽ ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതലുകളിൽ വീഴ്ച വരുത്തരുതെന്നും മുന്നറിയിപ്പ് നൽകുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  3 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  3 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  3 days ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  3 days ago
No Image

ധർമേന്ദ്ര പ്രധാനെതിരേ പ്രതിഷേധം ശക്തം; രാജിക്കായി രാജ്യം; 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കണമെന്ന് സമരക്കാർ

National
  •  3 days ago
No Image

നാദാപുരം സ്വദേശിയായ യുവാവ് ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

qatar
  •  3 days ago
No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago