HOME
DETAILS

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ ജോലി; 105 ഒഴിവുകള്‍; അപേക്ഷ മാര്‍ച്ച് 10 വരെ

  
Web Desk
March 04 2025 | 11:03 AM

united india insurance company limited invited application for apprenticeship program

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി നേടാന്‍ അവസരം. UIIC പുതുതായി അപ്രന്റീസ് തസ്തികയില്‍ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് 10.

തസ്തിക & ഒഴിവ്

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 105. ഇന്ത്യയൊട്ടാകെ വിവിധ കേന്ദ്രങ്ങളില്‍ നിയമനം നടക്കും. 

തമിഴ്‌നാട് 35, പുതുച്ചേരി 05, കര്‍ണാടക 30, കേരളം 25, ആന്ധ്രാപ്രദേശ് 05, തെലങ്കാന 05 എന്നിങ്ങനെയാണ് ഒഴിവുകള്‍. 

പ്രായപരിധി

20 വയസ് മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

2021-2024 കാലയളവില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവരായിരിക്കണം.

സ്റ്റൈപ്പന്റ്

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്റായി 9000 രൂപ ലഭിക്കും.

അപേക്ഷ ഫീസ് 

യുണൈറ്റഡ് ഇന്ത്യ നടത്തുന്ന റിക്രൂട്ട്‌മെന്റിലേക്ക് യാതൊരു വിധ ഫീസും നല്‍കേണ്ടതില്ല. നേരിട്ട് ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയുക. അപേക്ഷ നല്‍കുന്നതിനായി ആദ്യം നാഷണല്‍ അപ്രന്റീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങളും, അപേക്ഷ ലിങ്കും ചുവടെ നല്‍കുന്നു. 

അപേക്ഷ: click

വിജ്ഞാപനം: click 

വെബ്‌സൈറ്റ്:  click 

 

united india insurance company limited invited application for apprenticeship program



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തരമൊരു പരാതി ആദ്യം; 11-കാരൻ്റെ പരാതിയിൽ അമ്പരന്ന് പൊലിസുകാർ

National
  •  11 hours ago
No Image

യുഎഇയിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ; സ്വർണം വാങ്ങുന്നതിൽ ജാഗ്രത പുലർത്തി ഉപഭോക്താക്കൾ

uae
  •  11 hours ago
No Image

ടോൾ പിരിവിലൂടെ ഖജനാവിലെത്തിയത് 21,000 കോടി രൂപയുടെ വരുമാനം; ഫാസ്ടാ​ഗ് വാർഷിക പാസിനോട് കൂടുതൽ താല്പര്യം

auto-mobile
  •  11 hours ago
No Image

75 കാരനെ വിവാഹം ചെയ്യാൻ ഇന്ത്യയിൽ എത്തിയ 71 കാരിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; സംഭവം ലുധിയാനയിൽ

National
  •  11 hours ago
No Image

മുഖ്യമന്ത്രിയുടെ 144 പൊലിസുകാരെ പിരിച്ചുവിടൽ വാദം നുണ; പട്ടിക പുറത്തുവിടാൻ ചെന്നിത്തലയുടെ വെല്ലുവിളി

Kerala
  •  12 hours ago
No Image

ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിന് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതി

uae
  •  12 hours ago
No Image

ലോകത്തിലെ ആദ്യ പേഴ്‌സണൽ റോബോകാർ ദുബൈയിൽ; സുര​ക്ഷയിൽ നോ കോപ്രമൈസ്, അറിയാം ഫീച്ചറുകൾ

uae
  •  12 hours ago
No Image

ട്രംപിന്റെ തീരുവ ഭീഷണി ഫലം കണ്ടില്ല; ഇന്ത്യക്കെതിരായ അമേരിക്കൻ തീരുവകൾ പിൻവലിക്കുമെന്ന് സൂചന

International
  •  13 hours ago
No Image

ഗസ്സയില്‍ ഗുരുതരമായി പരുക്കേറ്റവരെയും രോഗികളെയും യുഎഇയില്‍ എത്തിച്ച് ചികിത്സ നല്‍കി

uae
  •  13 hours ago
No Image

ബിരിയാണിയിലെ ചിക്കന്റെ അളവിനെ ചൊല്ലി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ അടി; വിരമിക്കൽ ചടങ്ങിൽ ഒരാൾ ആശുപത്രിയിൽ

Kerala
  •  13 hours ago