HOME
DETAILS

മുരാരി ബാബുവിന് ഇനി ഇ.ഡി പരീക്ഷ; ദ്വാരപാലക-കട്ടിളപ്പാളി കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരായി 

  
Web Desk
February 03, 2026 | 6:48 AM

murari-babu-ed-questioning-sabarimala-gold-smuggling-case

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതിയും മുന്‍ തിരുവിതാംകൂര്‍ എക്‌സിക്യൂട്ടീവ് ഓഫീസറുമായ മുരാരി ബാബു ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ഹാജരായി. ഇ.ഡി.യുടെ കൊച്ചി ഓഫിസിലാണ് ഇന്ന് രാവിലെ 10 മണിയോടെ മുരാരി ബാബു ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇഡി നേരത്തെ സമന്‍സ് നല്‍കിയിരുന്നു. എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും കൊല്ലം വിജിലന്‍സ് കോടതി മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം നല്‍കിയിരുന്നു.

മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മറ്റ് പ്രതികള്‍ നടത്തിയ സാമ്പത്തിക ഇടപാടുകളിലെ വിവരങ്ങള്‍ തേടുന്നതിനു വേണ്ടിയാണ് ഇഡി ചോദ്യം ചെയ്യല്‍ നടത്തുന്നത്. മുരാരി ബാബു ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ ഇഡി നടത്തിയ പരിശോധനയില്‍ ബാങ്ക് അക്കൗണ്ടുകള്‍, വിശദാംശങ്ങള്‍, സ്വത്തുക്കള്‍ അടക്കമുള്ള രേഖകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വ്യക്തതയുണ്ടാകും.

മുരാരി ബാബുവിന് പിന്നാലെ സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം നേടി പുറത്തുവന്ന മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ഡി. സുധീഷ് കുമാര്‍ തുടങ്ങിയവരേയും ഇ.ഡി ചോദ്യം ചെയ്‌തേക്കും. ഇവര്‍ക്കും ഇ.ഡി സമന്‍സ് നല്‍കിയതായാണ് വിവരം. 

സ്വര്‍ണ്ണക്കൊള്ള കേസിലെ തന്നെ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്. കേസിലെ മറ്റു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് വേണ്ടി ഉടന്‍ ഇഡി കോടതിയെയും സമീപിച്ചേക്കാന്‍ സാധ്യതയുണ്ട്.

എസ്.ഐ.ടി അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ഇഡിയുടെ ഇന്റലിജന്‍സ് വിഭാഗം പ്രാഥമിക അന്വേഷണത്തിന് തുടക്കമിട്ടിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ എസ്.ഐ.ടി സംഘം അന്വേഷിക്കുന്നതിനിടെയാണ് കേസിലെ സാമ്പത്തിക ഇടപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം നടന്നിട്ടുണ്ടോയെന്ന കാര്യത്തിലാണ് ഇഡി അന്വേഷണം. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക പരിശോധനയാണ് ഇഡി ആരംഭിച്ചിരിക്കുന്നത്. 

സ്വര്‍ണക്കൊള്ളയില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. കഴിഞ്ഞ വര്‍ഷം മെയ് 17, 18 തീയതികളില്‍ ആയിരുന്നു സന്നിധാനത്ത് എസ്.ഐ.ടി പാളികളിലെ സാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്. 1998 ലെ സ്വര്‍ണ്ണ പാളികളും പിന്നീട് പ്ലേറ്റിംഗ് നടത്തിയതിനുശേഷമുള്ള പാളികളും തമ്മില്‍ പ്രകടമായ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. ഏതുതരത്തിലാണ് അട്ടിമറി നടന്നിട്ടുള്ളതെന്നാണ് സംഘം പരിശോധിക്കുന്നത്. 

കേസില്‍ പ്രതികളുടെ മൊഴിയും എഫ്.ഐ.ആറും അടക്കമുള്ള രേഖകള്‍ നേരത്തെ കൊല്ലം വിജിലന്‍സ് കോടതി ഇഡിക്ക് കൈമാറിയിട്ടുണ്ട്. ശബരിമലയിലെ ദ്വാരപാലക ശില്‍പം, കട്ടിളപ്പാളി, വാജിവാഹനം എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണം എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കണമെന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണത്തെ പിണറായി സര്‍ക്കാരുകള്‍ അതിന് മുന്നേയുള്ള വിഎസ്, ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എന്നിങ്ങനെ നാല് സര്‍ക്കാരുകളുടെ കാലയളവിലുള്ള ഭരണസമിതിയുടെ ഇടപാടുകളെ കുറിച്ച് അന്വേഷണം വിപുലീകരിക്കാനും അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Former Travancore Devaswom Board Executive Officer and accused in the Sabarimala gold smuggling case, Murari Babu, appeared before the Enforcement Directorate (ED) for questioning on Monday. He reported at the ED’s Kochi office around 10 am following a summons issued earlier.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഞ്ചായത്ത് പ്രസിഡന്റാകാന്‍ 2 കുട്ടികള്‍ നയം തടസം; 6 വയസുകാരിയെ കൊലപ്പെടുത്തി പിതാവ്

National
  •  2 hours ago
No Image

പനമരം ബിവറേജസിൽ വീണ്ടും മോഷണം: വെന്റിലേറ്റർ തകർത്ത് അകത്തുകയറി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

crime
  •  2 hours ago
No Image

വേള്‍ഡ് ഗവ. സമ്മിറ്റ് ദുബൈയില്‍ ഇന്ന് മുതല്‍; ലോക നേതാക്കളുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി

latest
  •  2 hours ago
No Image

ഇന്ത്യ- യു.എസ് വ്യാപാരക്കരാറില്‍ കത്തി ലോക്‌സഭ; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം

International
  •  2 hours ago
No Image

എമിറേറ്റുകള്‍ ഇനി റെയില്‍വേ ട്രാക്കില്‍; ഇത്തിഹാദ് റെയില്‍ ആദ്യ റൂട്ടുകള്‍ പ്രഖ്യാപിച്ചു; അബൂദബി, ദുബൈ, ഫുജൈറ എമിറേറ്റുകളെ ബന്ധിപ്പിക്കും | Etihad Rail

uae
  •  3 hours ago
No Image

സലാഹ്-സ്ലോട്ട് പോര്: ആൻഫീൽഡിലെ ഈജിപ്ഷ്യൻ രാജാവിന്റെ അവസാന അധ്യായമോ?; In-Depth Story

Football
  •  3 hours ago
No Image

സ്വര്‍ണക്കൊള്ളയില്‍ പ്രതിപക്ഷ പ്രതിഷേധം; നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച് അന്‍വര്‍ സാദത്ത് 

Kerala
  •  3 hours ago
No Image

കിങ് ഫഹദ് കോസ്‌വേ ടോള്‍ നിരക്ക് വര്‍ധന 18 മുതല്‍; സ്ഥിരം യാത്രക്കാര്‍ക്ക് 40% വരെ ഇളവ്

Saudi-arabia
  •  3 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നത് എതിര്‍ക്കാന്‍ യു.ഡി.എഫ്; പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനം

Kerala
  •  4 hours ago
No Image

'ഇന്ത്യയെ നേരിടാൻ പാകിസ്ഥാന് പേടി'; യഥാർത്ഥ പ്രതികാരം മൈതാനത്താണ്, ഓടിയൊളിക്കലല്ല, ബഹിഷ്‌കരണ തീരുമാനത്തിനെതിരെ മുൻ പാക് താരം

Cricket
  •  4 hours ago