HOME
DETAILS

വേള്‍ഡ് ഗവ. സമ്മിറ്റ് ദുബൈയില്‍ ഇന്ന് മുതല്‍; ലോക നേതാക്കളുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി

  
February 03, 2026 | 6:15 AM

World Government Summit in Dubai from today

ദുബൈ: 'ഭാവി ഗവണ്‍മെന്റുകളെ രൂപപ്പെടുത്തുന്നു' എന്ന പ്രമേയത്തില്‍ ദുബൈ മദീനത് ജുമൈറയില്‍ ത്രിദിന ലോക ഭരണകൂട ഉച്ചകോടി ഔപചാരികമായി ഇന്നാരംഭിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ നേതൃത്വ പങ്കാളിത്തത്തിനാണ് ഈ വര്‍ഷത്തെ ഉച്ചകോടി സാക്ഷ്യം വഹിക്കുക. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്നലെ ഉച്ചകോടിയുടെ മുഖ്യ വേദി സന്ദര്‍ശിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നൂതന പദ്ധതികളും പരിഹാരങ്ങളും അദ്ദേഹം അവലോകനം ചെയ്തു.

ഉച്ചകോടിയുടെ പ്രിലിമിനറി ഡേ ഇന്നലെ നടന്നു. നിരവധി ഫോറങ്ങള്‍, മന്ത്രിതല യോഗങ്ങള്‍, റൗണ്ട് ടേബിളുകള്‍ എന്നിവ ഉണ്ടായിരുന്നു. അവയില്‍ നിരവധി രാഷ്ട്രത്തലവന്മാര്‍, മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, അന്താരാഷ്ട്ര സംഘടനകളിലെ നേതാക്കള്‍, ഫ്യൂചറിസ്റ്റുകള്‍, ചിന്തകര്‍, വിദഗ്ധര്‍ സംബന്ധിച്ചു.
ഉച്ചകോടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്നാണ്. അറബ് ഫിസ്‌കല്‍ ഫോറം, യംഗ് അറബ് ലീഡേഴ്‌സ് ഫോറം, യു.എ.ഇകുവൈത്ത് എകണോമിക് ഫോറം, ലാറ്റിന്‍ അമേരിക്കയ്ക്കും കരീബിയനുമായി സമര്‍പ്പിച്ചിരിക്കുന്ന ഹൈ ലെവല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫോറം എന്നിവയുള്‍പ്പെടെ നിരവധി സമ്മേളനങ്ങള്‍ ഇന്നലെ വിളിച്ചു ചേര്‍ത്തു.

ഉച്ചകോടിയുടെ തലേന്ന് പത്താം അറബ് ഫിസ്‌കല്‍ ഫോറത്തില്‍ പങ്കെടുക്കുന്ന നിരവധി അറബ് ധനകാര്യ മന്ത്രിമാരുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലിന ജോര്‍ജിയേവയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഏറ്റവും പുതിയ ആഗോള സാമ്പത്തിക സംഭവ വികാസങ്ങളും സഹകരണത്തിന്റെ വഴികളും ചര്‍ച്ച ചെയ്തു.
നേരത്തെ, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ക്രിസ്റ്റലീന ജോര്‍ജിയേവയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യു.എ.ഇയും ഐ.എം.എഫും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങള്‍ ഇരുവരും അവലോകനം ചെയ്തു. സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനും, ആഗോള സാമ്പത്തിക വികാസം പ്രോത്സാഹിപ്പിക്കുന്നതിനുമായി അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള വിവിധ വഴികള്‍ പര്യവേക്ഷണം ചെയ്യുന്നതിലാണ് ചര്‍ച്ച കേന്ദ്രീകരിച്ചത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിൽ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്രാനുമതി

National
  •  4 days ago
No Image

യുഎഇ വിസ കാലഹരണപ്പെട്ടവര്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങിവരാം

uae
  •  4 days ago
No Image

ചിത്രപ്രിയ കൊലക്കേസ്: പ്രേമനൈരാശ്യത്തെത്തുടർന്നുള്ള ആസൂത്രിത കൊലപാതകം; 200 പേജുള്ള കുറ്റപത്രം കോടതിയിൽ

Kerala
  •  4 days ago
No Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; അവിശ്വാസം അവതരിപ്പിക്കാന്‍ ഇന്‍ഡ്യ സഖ്യം 

National
  •  4 days ago
No Image

"കുട്ടിയെ ഞാൻ കൊന്നു"; വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

എല്‍പിജി പ്രതിസന്ധി; ഗ്രാമീണ മേഖലയില്‍ ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി 

National
  •  4 days ago
No Image

അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ അഗ്നിബാധ; രണ്ട് അമേരിക്കൻ സൈനികർക്ക് പരുക്ക്

International
  •  4 days ago
No Image

പാചകവാതക പ്രതിസന്ധി; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍; വിതരണം മുന്‍ഗണന ക്രമത്തില്‍ 

Kerala
  •  4 days ago
No Image

Siege on Civil Liberties: The Rising Tide of Islamophobia in 2026 America

International
  •  4 days ago
No Image

"പിന്നിലും വേണം കേട്ടോ": സീറ്റ് ബെൽറ്റ് മുൻസീറ്റുകാർക്ക് മാത്രമല്ല; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  4 days ago