HOME
DETAILS

പഞ്ചായത്ത് പ്രസിഡന്റാകാന്‍ 2 കുട്ടികള്‍ നയം തടസം; 6 വയസുകാരിയെ കൊലപ്പെടുത്തി പിതാവ്

  
February 03, 2026 | 6:34 AM

maharashtra-panchayat-election-two-child-policy-father-kills-daughter

മുംബൈ: മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി തന്റെ  മൂന്ന് മക്കളില്‍ ഒരാളെ കൊലപ്പെടുത്തി പിതാവ്. നന്ദേഡ് ജില്ലയിലെ കെരൂര്‍ ഗ്രാമവാസിയായ പാണ്ഡുരംഗ് കോണ്ട്മംഗലെയാണ്, ആറു വയസുള്ള മകളെ കൊന്നത്.സംഭവത്തില്‍ പാണ്ഡുരംഗ് (28), സഹായിയായ ഗ്രാമ സര്‍പഞ്ച് ഗണേഷ് രാമചന്ദ്ര ഷിന്‍ഡെ എന്നിവരെ അറസ്റ്റ് ചെയ്തതായി നിസാമാബാദ് പൊലിസ് അറിയിച്ചു.

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് മഹാരാഷ്ട്രയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കുണ്ട്. ജനുവരി 29നാണ് സംഭവം നടന്നത്. യെദപ്പള്ളിയിലെ നിസാം സാഗര്‍ കനാലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തന്റെ ആറുവയസുകാരിയായ പ്രാച്ചിയെന്ന കുട്ടിയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇദ്ദേഹം പൊലിസിന് മൊഴി നല്‍കി. 

ആദ്യം പിതാവിനെ ചോദ്യം ചെയ്തപ്പോള്‍ മകള്‍ ഒരു ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണെന്ന് പറഞ്ഞ് ഇയാള്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ താന്‍ മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമ്മതിക്കുകയായിരുന്നു, 

ഗ്രാമത്തില്‍ ഒരു ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന പാണ്ഡുരംഗ് വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു.
രണ്ട് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണ് ഇയാള്‍ക്കുണ്ടായിരുന്നത്. ആദ്യം പെണ്‍കുട്ടിയെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ദത്തുനല്‍കാനായാണ് തീരുമാനിച്ചത്. എന്നാല്‍ ഇത് നടന്നില്ല. പിന്നീട് മകന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ തിരിമറി നടത്താന്‍ ശ്രമിച്ചതും നടന്നില്ല, ശേഷമാണ് ഒരു മകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. 

മകളെ കൊന്ന ശേഷം തിരിച്ച് ഗ്രാമത്തിലെത്തിയ ഇയാള്‍ കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കാനായിരുന്നു പദ്ധതി. 

 

In a shocking incident from Maharashtra, a man allegedly murdered his six-year-old daughter in order to become eligible to contest the upcoming panchayat elections. The accused, Pandurang Kondmangale (28), a resident of Kerur village in Nanded district, was arrested along with village sarpanch Ganesh Ramchandra Shinde, who allegedly assisted him.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാറാട് കലാപ സമയത്ത് യുഡിഎഫും ആര്‍എസ്എസും തമ്മില്‍ ഡീലുണ്ടാക്കി; ആരോപണവുമായി പി ജയരാജന്‍ 

Kerala
  •  10 days ago
No Image

കോഴിക്കോട് പെരിങ്ങളത്ത് വീടിനുള്ളില്‍ സ്‌ഫോടനം; രണ്ടുമരണം

Kerala
  •  10 days ago
No Image

നാമനിര്‍ദേശ പത്രികയില്‍ കൃത്രിമം കാട്ടി; പികെ ശശിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ് 

Kerala
  •  10 days ago
No Image

ഹോർമുസ് കടലിടുക്കിൽ ഇറാഖിന് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് ഇറാൻ

International
  •  10 days ago
No Image

ബിജെപി അധികാരത്തിലെത്തിയാല്‍ വര്‍ഷത്തില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യം; വാഗ്ദാനവുമായി അസം മുഖ്യമന്ത്രി

National
  •  10 days ago
No Image

ഇന്ത്യൻ ഹോക്കിയിൽ വീണ്ടും 'മീ ടൂ' വിവാദം; മുതിർന്ന ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണം‌

National
  •  10 days ago
No Image

ബാറിലെ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു; കൊല്ലം കടയ്ക്കലില്‍ യുവാവിന് ദാരുണാന്ത്യം 

Kerala
  •  10 days ago
No Image

ഗ്യാസ് കിട്ടാനില്ല; വിലയാണെങ്കില്‍ കുത്തനെ കൂട്ടി; ഹൈദരാബാദില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി ഓട്ടോ ഡ്രൈവറുടെ പ്രതിഷേധം 

National
  •  10 days ago
No Image

ഹോർമുസ് കടലിടുക്ക് തുറക്കണം: ഇറാനെതിരെ 48 മണിക്കൂർ സമയപരിധി പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

International
  •  10 days ago
No Image

ബുഷെഹറിൽ ആണവ ഭീഷണി: ജീവനക്കാരെ കൂട്ടത്തോടെ ഒഴിപ്പിച്ച് റഷ്യ; ഇറാനിൽ ആശങ്കയേറുന്നു

International
  •  10 days ago