HOME
DETAILS

പൈനാപ്പിളിന് ഇരട്ടി മധുരം; വില 100 കടക്കുമോ? 

  
March 05, 2025 | 12:20 PM

pineapple rate is increased due to Ramadan and summer season

റമദാൻ ആയതോടെ പൈനാപ്പിളിന് ഇരട്ടി മധുരം. റമദാനോടപ്പം ചൂടും കൂടിയതോടെ പൈനാപ്പിൾ വിപണിക്കും ചൂട് കൂടി. 250 ടണ്ണിലധികമാണ് നിലവിൽ ഒരു ദിവസത്തെ പൈനാപ്പിൾ വിൽപ്പന, നേരത്തെ ഇത് 150 ടൺ ആയിരുന്നു. 

മർച്ചന്റ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം 49 രൂപയായിരുന്നു പൈനാപ്പിളിന്റെ ഇന്നലത്തെ വില. ചില്ലറ വിപണിയിലെ പഴത്തിന്റെ ഗുണവും തരവും നോക്കി വില 60 ഉം 80 പോകുന്നു. ഒരാഴ്ച കൊണ്ട് കിലോക്ക് 10 രൂപയാണ് കൂടിയത്. ആദ്യമായാണ് മാർച്ച് മാസത്തിൽ വില 50 രൂപയിൽ കൂടുന്നത്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് കർഷകർ പ്രതീക്ഷിക്കുന്നത്. 

സംസ്ഥാനത്ത് ഏകദേശം 60 ശതമാനം പൈനാപ്പിളും എറണാകുളം ജില്ലയിലാണ് ഉത്പാദിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് പൈനാപ്പിൾ ഉത്തരേന്ത്യയിലേക്കും നിലവിൽ കയറ്റി അയക്കുന്നുണ്ട്. വിളവെടുപ്പ് നേരത്തെയാക്കിയതാണ് വിപണിക്ക് അനുകൂലമായതെന്ന് കർഷകർ പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  14 days ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  14 days ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  14 days ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  14 days ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  14 days ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  14 days ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  14 days ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  14 days ago
No Image

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

National
  •  14 days ago
No Image

കളിക്കുന്നതിനിടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി: ഒന്നര വയസ്സുകാരിക്ക് രക്ഷകരായി വിഴിഞ്ഞം ഫയർഫോഴ്‌സ്

Kerala
  •  14 days ago