HOME
DETAILS

ഡിഗ്രി മാത്രം മതി | പോസ്റ്റ് ഓഫീസ് ബാങ്കില്‍ ജോലി; എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം

  
Web Desk
March 10 2025 | 09:03 AM

india post payments bank executive recruitment 2025 degree holders can apply

ഇന്ത്യന്‍ തപാല്‍ വകുപ്പിന് കീഴില്‍ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കില്‍ ജോലി നേടാന്‍ അവസരം. ഇന്ത്യന്‍ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് പുതുതായി എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. ആകെ 51 ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 21ന് മുന്‍പായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കില്‍ എക്സിക്യൂട്ടീവ്. ഇന്ത്യയൊട്ടാകെയുള്ള ബാങ്കിന്റെ 51 സര്‍ക്കിളുകളിലായി നിയമനം നടക്കും.

ചത്തീസ്ഗഡ്, ആസാം, ബിഹാര്‍, ഗുജറാത്ത്, ഹരിയാന, ജമ്മു & കാശ്മീര്‍, കേരള (ലക്ഷദ്വീപ്), മഹാരാഷ്ട്ര, ഗോവ, നോര്‍ത്ത് ഈസ്റ്റ്, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, പുതുച്ചേരി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സ്ഥലങ്ങളിലാണ് നിയമനം.

പ്രായപരിധി

21 വയസ് മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും.

യോഗ്യത

അംഗീകൃത സ്ഥാപനത്തിന് കീഴില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വേണം.

പ്രവൃത്തി പരിചയം ആവശ്യമില്ല. അപേക്ഷ നല്‍കുന്ന ഇടത്തെ താമസക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും.

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 750 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടിക്കാര്‍ 150 രൂപ അടച്ചാല്‍ മതി.

അപേക്ഷ

താല്‍പര്യമുള്ളവര്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്മെന്റ് ലിങ്ക് മുഖേന നേരിട്ട് അപേക്ഷിക്കണം. സംശയങ്ങള്‍ക്ക് താഴെയുള്ള വിജ്ഞാപനം വായിച്ച് മനസിലാക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

Website: Click 

india post payments bank executive recruitment 2025 degree holders can apply no experience needed salary upto 30,000



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു

International
  •  19 hours ago
No Image

അച്ഛൻ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു പക്ഷേ വേണ്ടതു പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല; അച്ഛന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് യുവാവ്

National
  •  20 hours ago
No Image

സമുദ്ര മാർ​ഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ പിടിയിൽ

oman
  •  20 hours ago
No Image

'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ

International
  •  20 hours ago
No Image

ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും

uae
  •  20 hours ago
No Image

നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അ‍ജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി

Kerala
  •  21 hours ago
No Image

ലോകത്തിലെ ഏറ്റവും ഫിറ്റ്നസുള്ള ക്രിക്കറ്റ് താരം അവനാണ്: ഹർഭജൻ സിങ്

Cricket
  •  21 hours ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 30; ജിഡിആർഎഫ്എയുമായി ചേർന്ന് സൗജന്യ പ്രവേശനം ഒരുക്കും

uae
  •  21 hours ago
No Image

വീണ്ടും ജാതി ഭ്രാന്ത്; തമിഴ്‌നാട്ടില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

National
  •  21 hours ago
No Image

30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്

Kerala
  •  a day ago