
ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

ദുബൈ: കൂടുതല്‍ പ്രൊഫഷണലുകളെ ആകര്‍ഷിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടു വര്‍ഷത്തെ തൊഴില്‍ വിസയില്‍ പ്രധാന മാറ്റങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ദുബൈ. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും (GDRFA) യുഎഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയവും (MOHRE) ആണ് പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചത്. എഐ അധിഷ്ഠിത അപ്‌ഡേറ്റ്‌സ്, പരിഷ്‌കരിച്ച ഗോള്‍ഡന്‍ വിസ യോഗ്യത, ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള ലളിതമായ പ്രവേശന നടപടിക്രമങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മാറ്റങ്ങളാണ് കൊണ്ടുവന്നത്.
എന്താണ് രണ്ട് വര്‍ഷത്തെ തൊഴില്‍ വിസ? (Dubai 2-year work visa)
യുഎഇ ആസ്ഥാനമായ തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പിന് കീഴില്‍ യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ദുബായില്‍ ജോലിചെയ്യാനുള്ള അനുമതിയാണ് രണ്ട് വര്‍ഷത്തെ തൊഴില്‍ വിസ. നിയമപരമായ താമസം, ബാങ്കിംഗ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടങ്ങിയ പ്രധാന സേവനങ്ങളിലേക്കുള്ള പ്രവേശനത്തിന് ഇത് അനുമതി നല്‍കുന്നു. വിസ ഉടമകള്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാനും കഴിയും.
എംപ്ലോയ്‌മെന്റ് വിസ അപേക്ഷാ പ്രക്രിയ (Dubai employment visa application process)
- ജോബ് ഓഫറും എംപ്ലോയര്‍ സ്‌പോണ്‍സര്‍ഷിപ്പും: അപേക്ഷകര്‍ യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലുടമയില്‍ (Employer) നിന്ന് കണ്‍ഫോമ്ഡ് ജോബ് ഓഫര്‍ നേടണം. അവര്‍ സ്‌പോണ്‍സറായി പ്രവര്‍ത്തിക്കുകയും വിസ പ്രോസസ്സിംഗ് കൈകാര്യം ചെയ്യുകയും ചെയ്യും.
- MOHRE വര്‍ക്ക് പെര്‍മിറ്റ് അംഗീകാരം: വിദേശ പ്രൊഫഷണലുകളെ നിയമിക്കുന്നതിനുള്ള കമ്പനിയുടെ അംഗീകാരം സ്ഥിരീകരിക്കുന്ന തരത്തില്‍ തൊഴിലുടമ MOHRE വഴി വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്നു.
- എന്‍ട്രി പെര്‍മിറ്റ് ഇഷ്യു: അംഗീകാരം ലഭിക്കുന്നതോടെ എന്‍ട്രി പെര്‍മിറ്റ് നല്‍കുന്നു. അപേക്ഷകര്‍ക്ക് ദുബൈയില്‍ പ്രവേശിക്കാനും ഔപചാരികതകളുമായി മുന്നോട്ട് പോകാനും ഇതുമൂലം കഴിയും. ഈ പെര്‍മിറ്റ് 60 ദിവസത്തേക്ക് സാധുതയുള്ളതായി തുടരും.
- മെഡിക്കല്‍ പരിശോധന: ദുബൈയില്‍ എത്തിച്ചേരുന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ രക്തപരിശോധനയും നെഞ്ച് എക്‌സ്‌റേയും ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാകണം.
- എമിറേറ്റ്‌സ് ഐഡി രജിസ്‌ട്രേഷന്‍: യുഎഇ റസിഡന്റ് ഐഡന്റിറ്റി കാര്‍ഡ് (എമിറേറ്റ്‌സ് ഐഡി) അപേക്ഷയില്‍ ബയോമെട്രിക് പരിശോധന ഉള്‍പ്പെടുന്നു. ഇത് യുഎഇയിലെ എല്ലാ താമസക്കാര്‍ക്കും ആവശ്യമാണ്.
- വിസ സ്റ്റാമ്പിംഗും റെസിഡന്‍സി അംഗീകാരവും: എല്ലാ ഔപചാരികതകളും പൂര്‍ത്തിയാകുന്നതോടെ GDRFA അപേക്ഷകന്റെ പാസ്‌പോര്‍ട്ടില്‍ എംപ്ലോയ്‌മെന്റ് വിസ സ്റ്റാമ്പ് ചെയ്യും. ഒപ്പം നിയമപരമായ റെസിഡന്‍സി രേഖ നല്‍കുകയും ചെയ്യും.
2025ലെ പ്രധാന അപ്‌ഡേറ്റുകള്‍ (Key updates for 2025)
- എഐ അധിഷ്ഠിത വിസ അപ്‌ഡേറ്റ്‌സുകള്‍ (സലാമ സിസ്റ്റം): വിസ സംബന്ധിച്ച അപ്‌ഡേറ്റ്‌സ് അപേക്ഷകള്‍ ഓട്ടോമേറ്റ് ചെയ്യുന്നതാണ് യുഎഇയുടെ 'സലാമ' സിസ്റ്റം. ഇതു പ്രോസസ്സിംഗ് സമയം ഗണ്യമായി കുറയ്ക്കുന്നു.
- വിപുലീകരിച്ച ഗോള്‍ഡന്‍ വിസ: ടീച്ചിങ്, ഹെല്‍ത്ത് സെക്ടര്‍, ഡിജിറ്റല്‍ തുടങ്ങിയ രംഗത്തെ പ്രൊഫഷണലുകള്‍ക്ക് ഇപ്പോള്‍ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്.
- അതിവേഗ ഡിജിറ്റല്‍ പ്രോസസ്സിംഗ്: മിക്ക വിസ സേവനങ്ങളും ഇപ്പോള്‍ ഓണ്‍ലൈനിലാണ്. പേപ്പര്‍വര്‍ക്കുകള്‍ ഒഴിവാക്കുകയും ഓഫിസുകളിലേക്ക് നേരിട്ട് പോകുന്ന രീതി കുറയ്ക്കുകയും ചെയ്യുന്നു. ഇത് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നു.
- ഇന്ത്യക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവല്‍: നിശ്ചിതയോഗ്യതകളുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഇപ്പോള്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാണ്. ഇത് പ്രവേശന നടപടിക്രമങ്ങള്‍ എളുപ്പത്തിലാക്കുന്നു.
- കുടുംബ സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങള്‍: പ്രതിമാസം 4,000 ദിര്‍ഹത്തില്‍ കൂടുതല്‍ വരുമാനം നേടുന്ന പ്രവാസികള്‍ക്ക് അവരുടെ പങ്കാളികളെയും കുട്ടികളെയും മാതാപിതാക്കളെയും പോലും സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയും.
2 വര്‍ഷത്തെ തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ വേണ്ടത്:
- 1- കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ള സാധുവായ പാസ്‌പോര്‍ട്ട്.
- 2- യുഎഇ ആസ്ഥാനമായ തൊഴിലുടമയില്‍ നിന്നുള്ള ജോബ് ഓഫര്‍ ലഭിച്ചവര്‍ക്ക്.
- 3- ജോലിക്ക് ആവശ്യമെങ്കില്‍ വിദ്യാഭ്യാസ അല്ലെങ്കില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍.
- 4- യുഎഇ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള മെഡിക്കല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്.
- 5- MOHRE വര്‍ക്ക് പെര്‍മിറ്റ് അംഗീകരിക്കല്‍
Dubai has introduced major changes to its two-year work visa in a bid to attract more professionals. The new changes were introduced by the General Directorate of Residency and Foreigners Affairs (GDRFA) and the UAE Ministry of Human Resources and Emiratization (MOHRE). The changes include AI-based updates, revised Golden Visa eligibility, and simplified entry procedures for Indian nationals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്
crime
• 19 hours ago
വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം
uae
• 19 hours ago
വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്‌രി തങ്ങള്‍
organization
• 20 hours ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• 21 hours ago
വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്
International
• 21 hours ago
മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ട് കോടതി
uae
• 21 hours ago
ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
International
• 21 hours ago
അയ്യപ്പസംഗമത്തിന് മദ്യവും കോഴിക്കാലും പെണ്ണും എല്ലാമുണ്ടോ? അധിക്ഷേപ പോസ്റ്റുമായി ശശികല
Kerala
• 21 hours ago
ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ
uae
• a day ago
'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ
Kerala
• a day ago
വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ
crime
• a day ago
ഗോള്‍ഡ് കോയിന് പോലും തലവേദന; അമൂല്യ വസ്തുക്കളുമായി കുവൈത്തില്‍ നിന്ന് യാത്ര പുറപ്പെടുകയാണോ?, എങ്കില്‍ കൈയില്‍ ഈ രേഖ വേണം
Kuwait
• a day ago
വിദ്യാർഥിനിക്ക് അശ്ലീല വീഡിയോകൾ അയച്ച് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
crime
• a day ago
ഇടുക്കിയിൽ മണ്ണിടിഞ്ഞ് രണ്ട് മരണം; കെട്ടിട നിർമാണത്തിനിടെ അപകടം
Kerala
• a day ago
'അവര്‍ക്ക് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു അസാമാന്യ പ്രതിഭകളായിരുന്നു അവര്‍...' ലോകത്തിന്റെ ഉന്നതിയില്‍ എത്തേണ്ടവരായിരുന്നു ഇസ്റാഈല്‍ കൊലപ്പെടുത്തിയ ഫുട്ബോള്‍ അക്കാദമിയിലെ കുഞ്ഞുങ്ങള്‍
International
• a day ago
കുവൈത്ത് പൗരത്വം നഷ്ടപ്പെട്ട ബഹ്റൈൻ പൗരന്മാർക്ക് പുതുക്കിയ ബഹ്റൈൻ പാസ്പോർട്ടുകൾ അനുവദിച്ചു; നടപടി ബഹ്റൈൻ രാജാവിന്റെ ഉത്തരവ് പ്രകാരം
latest
• a day ago
വാഹനാപകടത്തില്‍ പരുക്കേറ്റ യുവ മാധ്യമപ്രവര്ത്തകന് മരിച്ചു
Kerala
• a day ago
യുഎഇയിൽ വൈഫൈ വേഗത കുറയുന്നുണ്ടോ? സമീപ ദിവസങ്ങളിൽ ഉപഭോക്താക്കൾ നേരിടുന്ന പ്രതിസന്ധിയുടെ കാരണം ഇതാണ്; കൂടുതലറിയാം
uae
• a day ago
'കുടിയേറ്റക്കാരായി വന്നു, വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഓരോന്നോരോന്നായി അവര്‍ കയ്യടക്കും മുസ്ലിംകളുടെ സ്വപനം യാഥാര്‍ഥ്യമാകാന്‍ അനുവദിക്കരുത്' വിദ്വേഷം കുത്തിനിറച്ച് അസം ബി.ജെ.പിയുടെ എ.ഐ വീഡിയോ
National
• a day ago
കുവൈത്തിലെത്തുമ്പോഴോ, രാജ്യം വിടുമ്പോഴോ വിലപിടിപ്പുള്ള വസ്തുക്കൾ രേഖപ്പെടുത്തണം; വീണ്ടും നിർദേശവുമായി ആഭ്യന്തര മന്ത്രാലയം
Kuwait
• a day ago
സര്‍ക്കാരിന് ആശ്വാസം; അയ്യപ്പസംഗമം നടക്കാമെന്ന് സുപ്രിംകോടതി, ഹരജി തള്ളി
Kerala
• a day ago
ശക്തമായ മഴയ്ക്ക് സാധ്യത: ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• a day ago
യുഎഇയിലെ ആപ്പിൾ സ്റ്റോറുകളിൽ നിന്ന് മുൻകൂട്ടി ഓർഡർ ചെയ്യാതെ ഐഫോൺ 17 വാങ്ങാൻ കഴിയുമോ? ഉത്തരം ഇവിടെയുണ്ട്
uae
• a day ago