HOME
DETAILS

ബോഡി ബില്‍ഡിംഗിനായി കണ്ണില്‍ക്കണ്ട മരുന്നെല്ലാം ഉപയോഗിക്കേണ്ട; പണി വരുന്ന വഴി അറിയില്ല, വ്യാജമരുന്നുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അബൂദബി

  
Web Desk
March 16 2025 | 05:03 AM

Abu Dhabi Issues Warning on 18 Fake Pharmaceutical Products

അബൂദബി: 2025 തുടങ്ങി മൂന്നു മാസത്തിനുള്ളില്‍ 18 വ്യാജ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതായി അബൂദബി ആരോഗ്യ വകുപ്പ് അറിയിച്ചു.

വ്യാജ മരുന്നുകള്‍, ഭക്ഷണ സപ്ലിമെന്റുകള്‍, സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പുതുക്കിയ പട്ടിക പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് പ്രസ്താവനയില്‍ വെളിപ്പെടുത്തി. അടുത്തിടെ പട്ടികയിലെക്ക് കൂട്ടിചേര്‍ത്ത ഉല്പ്പന്നങ്ങളോടെ വകുപ്പിന്റെ മുന്നറിയിപ്പ് പട്ടികയിലുള്ള വ്യാജ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ആകെ എണ്ണം 3,142 ആയി.

ഈ ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും പ്രകൃതിദത്ത സ്രോതസ്സുകളില്‍ നിന്ന് നിര്‍മ്മിച്ച് വിപണനം ചെയ്യപ്പെടുന്നവയാണ്. കൂടാതെ നിയമവിരുദ്ധമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് പലപ്പോഴും ഇവ വില്‍ക്കുന്നത്.  

ഈ വ്യാജ മരുന്നുകള്‍ ബോഡി ബില്‍ഡിംഗ് സപ്ലിമെന്റുകള്‍, സൗന്ദര്യ ചികിത്സകള്‍ എന്നിവയുള്‍പ്പെടെയുള്ള ഭക്ഷണ, സൗന്ദര്യവര്‍ദ്ധക, ഭാരം കുറയ്ക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെ എടുത്തുകാണിക്കുന്നു. ഈ ഉല്പ്പന്നങ്ങള്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുള്ളതിനാലാണ് എമിറേറ്റ് ഇവയെ മുന്നറിയിപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വകുപ്പ് പറയുന്നതനുസരിച്ച്, വ്യാജ ഉല്‍പ്പന്നങ്ങള്‍ ഇങ്ങനെ തരംതിരിച്ചിരിക്കുന്നു:

  • 269 ബോഡിബില്‍ഡിംഗിനായി ഉപയോഗിക്കുന്ന പേശി വര്‍ദ്ധിപ്പിക്കുന്ന സപ്ലിമെന്റുകള്‍
  • 341 സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍
  • 582 ഭാരം കുറയ്ക്കല്‍, സ്ലിമ്മിംഗ് ഉല്‍പ്പന്നങ്ങള്‍
  • 1,503 ലൈംഗിക ഉത്തേജന ഉല്‍പ്പന്നങ്ങള്‍
  • 447 മറ്റ് വ്യാജ ഇനങ്ങള്‍

നിരോധിച്ച ഈ വ്യാജ ഉല്‍പ്പന്നങ്ങളുടെ പേരുകള്‍, ചിത്രങ്ങള്‍, ഉറവിടങ്ങള്‍, കാരണങ്ങള്‍ എന്നിവ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫോഴ്‌സ്, ബ്ലാക്ക് ഹോഴ്‌സ്, റോയല്‍ ഹണി, ഹണി എക്‌സ്ട്രാ സ്‌ട്രെങ്ത്, സ്റ്റിഫ് റോക്ക് ഗോള്‍ഡ്, റാഗിംഗ് ബുള്‍ 50000, സൂപ്പര്‍ റിനോ ഗോള്‍ഡ്, റിനോ 25 ഹണി, ഫ്‌ലവര്‍ പവര്‍, ക്വാഡ്രാഗണ്‍ ടെസ്റ്റോളോണ്‍, സ്റ്റെനബോളിക്, പിങ്ക്‌സ് ഫാഷന്‍ ഫെയര്‍ ക്രീം, ഹാഡോ ലാബോ ഗോക്യുജുന്‍ ഹതോമുഗി, നിയോപ്രോസോണ്‍ ക്രീം തുടങ്ങിയ വ്യാജ മരുന്നുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഈ ഉല്‍പ്പന്നങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് അബൂദബി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം, കരള്‍ തകരാറ്, ചര്‍മ്മത്തിലെ ചൊറിച്ചില്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കേള്‍വി അല്ലെങ്കില്‍ കാഴ്ച നഷ്ടപ്പെടല്‍ എന്നിവ പാര്‍ശ്വഫലങ്ങളില്‍ ഉള്‍പ്പെടും.

പേശികളുടെ വളര്‍ച്ച, ലൈംഗികശേഷി വര്‍ദ്ധിപ്പിക്കല്‍, ശരീരഭാരം കുറയ്ക്കല്‍, സൗന്ദര്യം എന്നിവയ്ക്കായി സാധാരണയായി വിപണനം ചെയ്യപ്പെടുന്ന മായം ചേര്‍ത്തതോ മലിനമായതോ ആയ പദാര്‍ത്ഥങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഏതെങ്കിലും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ നിന്നോ കഴിക്കുന്നതില്‍ നിന്നോ വിട്ടുനില്‍ക്കണമെന്നും ഏതെങ്കിലും ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ആരോഗ്യ സംരക്ഷണ വിദഗ്ധരില്‍ നിന്ന് എല്ലായ്‌പ്പോഴും വൈദ്യോപദേശം തേടണമെന്നും വകുപ്പ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Abu Dhabi Issues Warning on 18 Fake Pharmaceutical Products

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതി പൊലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

National
  •  11 days ago
No Image

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പ്രിന്റ് ചെയ്യുന്നതിന് 10 ദീനാര്‍ ഫീസ് ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  11 days ago
No Image

അംബേദ്കര്‍ ജയന്തി പ്രമാണിച്ച് ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി

qatar
  •  11 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പാസ്റ്റര്‍ മൂന്നാറില്‍ അറസ്റ്റില്‍

Kerala
  •  11 days ago
No Image

മോദിയെയും, ആര്‍എസ്എസിനെയും വിമര്‍ശിച്ചു; കനയ്യ കുമാറിനെതിരെ പൊലിസ് കേസ്

National
  •  11 days ago
No Image

മ്യാന്‍മറിനെ ഭീതിയിലാഴ്ത്തി തുടര്‍ ഭൂചലനങ്ങള്‍; ഇന്ത്യയിലും, താജിക്കിസ്ഥാനിലും ചലനങ്ങള്‍ റിപ്പോർട്ട് ചെയ്തു

National
  •  11 days ago
No Image

ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ യുഎഇ

uae
  •  11 days ago
No Image

ഷാര്‍ജയിലെ ബഹുനില കെട്ടിടത്തിലെ തീപിടുത്തം; നാല് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

uae
  •  11 days ago
No Image

സാഹസിക യാത്ര, കാര്‍ മരുഭൂമിയില്‍ കുടുങ്ങി; സഊദിയില്‍ വെള്ളവും ഭക്ഷണവുമില്ലാതെ കുടുംബം കുടുങ്ങിയത് 24 മണിക്കൂര്‍, രക്ഷകരായി സന്നദ്ധ സേവന സംഘം

latest
  •  11 days ago
No Image

വിവാദ വഖഫ് നിയമം പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി വിജയ്

National
  •  11 days ago