HOME
DETAILS

മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു

  
Web Desk
March 16, 2025 | 3:09 PM

Policeman stabbed while arresting a suspect in a theft case

കോട്ടയം: മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുനു ഗോപിക്കാണ് കുത്തേറ്റത്. കോട്ടയം എസ്.എച്ച് മൗണ്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന അരുൺ ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് സംഭവം.

പ്രതി പോലീസിനെ കണ്ട് കൈവശം ഉണ്ടായിരുന്ന കത്തി വീശുകയായിരുന്നു. ഇതോടെ സുനു ഗോപിയുടെ ചെവിക്ക് പിന്നിലും താടിയിലും ഗുരുതരമായി മുറിവേറ്റു. ഉടൻ തന്നെ അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ ചെവിക്ക് പിന്നിലെ മുറിവ് ആഴമുള്ളതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

അരുൺ ബാബു കഴിഞ്ഞ ദിവസം മള്ളുശ്ശേരിയിൽ ഒറ്റയ്ക്ക് കഴിഞ്ഞ വീട്ടമ്മയെ ബന്ദിയാക്കി സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. ഒരാഴ്ചയായി ഇയാളെ പിടികൂടാൻ പോലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. പൊൻകുന്നം പോലീസ് സ്റ്റേഷനിലെ സാമൂഹ്യവിരുദ്ധരുടെ പട്ടികയിൽ ഉൾപ്പെട്ട അരുൺ ബാബു, ലഹരി കേസുകളിലും നിരവധി ക്രിമിനൽ പ്രവർത്തികളിലും പ്രതിയായിട്ടുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു.

A policeman was stabbed while arresting a theft case suspect at S.H. Mount. Civil Police Officer Sunu Gopi of Gandhinagar Police Station sustained deep injuries behind his ear and on his chin after the suspect, Arun Babu, attacked him with a knife



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  4 days ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  4 days ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  4 days ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  4 days ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  4 days ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  4 days ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  4 days ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  4 days ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago