HOME
DETAILS

'ഗോള്‍ഡ് മെഡലോടെ ഗണിതശാസ്ത്ര ബിരുദം, കംപ്യൂട്ടറിനെ തോല്‍പ്പിക്കുന്ന അക്കൗണ്ടന്റ്, ഒരേ സമയം നാലുപേരെ തോല്‍പ്പിച്ചു'; യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള വൈറല്‍ സന്ദേശത്തിലെ വാസ്തവം ഇതാണ് | Fact Check

  
Muqthar
March 17 2025 | 05:03 AM

Fact Check on viral post about Yogi Adityanaths achievements

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി പദവിയിലെത്തുന്നതു വരെ 'ഖോരക്പൂരിലെ വിവാദ ബിജെപി എംപി' എന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച യോഗി ആദിത്യനാഥ് ഇന്ന് നരന്ദ്രേമോദിക്ക് ശേഷം ബിജെപിയുടെ പ്രധാനമന്ത്രി മുഖം ആയേക്കുമെന്ന് കരുതപ്പെടുന്ന വ്യക്തിയാണ്. തീവ്ര വിദ്വേഷ പരാമര്‍ശങ്ങളിലൂടെ മാധ്യമങ്ങളില്‍ ഇടംപിടിച്ചാണ് യോഗി ആദിത്യനാഥ് ബിജെപിയുടെ പ്രധാന ഇലക്ഷന്‍ കാംപയിനര്‍ ആയതും, അതുവഴി യുപി മുഖ്യമന്ത്രി ആയതും. 'ഖോരക്പൂരിലെ വിവാദ ബിജെപി എംപി' എന്ന വിശേഷണം ഇന്ന് മാധ്യമങ്ങള്‍ യോഗിക്ക് നല്‍കുന്നില്ല. പകരം പരസ്യങ്ങളിലൂടെ യു.പിയെയും യോഗിയെയും വികസനപുരുഷനായി സംഘ്പരിവാര്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വാസ്തവുമായി ബന്ധമില്ലാത്തതും പകുതി സത്യങ്ങളുമെല്ലാം കൂട്ടിയോജിപ്പിച്ച് നിരവധി സന്ദേശങ്ങളും കുറിപ്പുകളുമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. 

ഇതില്‍ ഏറ്റവും പുതിയതാണ്, ഗണിതശാസ്ത്രത്തില്‍ ഗോള്‍ഡ് മെഡലോടെ ബിരുദം നേടുകയും ഗൂര്‍ഖ റെജിമെന്റിന്റെ ആത്മീയ നേതാവാകുകയും ഒരേ സമയം നാലുപേരെ തോല്‍പ്പിച്ച അയോധനകലയിലെ മിടുക്കനാണ് യോഗിയെന്നുമുള്ള വൈറല്‍ കുറിപ്പ്. ഇതിലെ സത്യവാസ്ഥയാണ് സുപ്രഭാതം ഫാക്ട് ചെക്കിങ് യൂണിറ്റ് ഇവിടെ പരിശോധിക്കുന്നത്.
പോസ്റ്റിന്റെ ഇംഗ്ലീഷ് പതിപ്പ് ഇവിടെ വായിക്കാം.
മലയാളം പതിപ്പ് ഇവിടെ വായിക്കാം.
ചിലപോസ്റ്റുകള്‍ വ്യാജമാണെന്ന് മെറ്റ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ചിലത് നീക്കംചെയ്തിട്ടുമുണ്ട്.

വൈറല്‍ പോസ്റ്റ്:

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കാവി വസ്ത്രം ധരിക്കുകയാണെന്ന് പലരും കരുതുന്നു
അതുകൊണ്ടാണ് ഒരാള്‍ 'സന്ന്യാസി'.
എന്നാല്‍ അദ്ദേഹത്തെ കുറിച്ച് വെളിച്ചത്ത് വന്ന വസ്തുതകള്‍ ഇവയാണ്  തീര്‍ച്ചയായും വായിക്കേണ്ടതാണ്
അജയ് മോഹന്‍ ബിഷ്ത് (യഥാര്‍ത്ഥ പേര്) വിരമിച്ചതിന് ശേഷം യോഗി ആദിത്യനാഥ്.
പ്രായം: 50 വയസ്സ്
ജനന സ്ഥലം: പഞ്ചൂര്‍ ഗ്രാമം, ഗര്‍വാള്‍, ഉത്തരാഖണ്ഡ്.
ഉത്തര്‍പ്രദേശ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് (100%) HNB ഗര്‍വാള്‍ യൂണിവേഴ്‌സിറ്റിയില്‍ ഗണിതശാസ്ത്രത്തില്‍ ഗോള്‍ഡ് മെഡലോടെ ബിഎസ്‌സി മാത്തമാറ്റിക്‌സ് പാസായ ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിയാണ് യോഗി ജി.
ഇന്ത്യന്‍ ആര്‍മിയിലെ ഏറ്റവും പഴയ ഗൂര്‍ഖ റെജിമെന്റിന്റെ ആത്മീയ നേതാവായിരുന്നു അദ്ദേഹം.  
യോഗിയെ ഗുരുവായി ആരാധിക്കുന്ന ഒരു വലിയ കൂട്ടം യോഗി അനുയായികള്‍ നേപ്പാളില്‍ ഉണ്ട്.
ആയോധന കലകളില്‍ മികവ് പുലര്‍ത്തുന്നു. ഒരേ സമയം നാലുപേരെ തോല്‍പ്പിച്ചതിന്റെ റെക്കോര്‍ഡ്.
ഉത്തര്‍പ്രദേശിലെ പ്രശസ്ത നീന്തല്‍ താരങ്ങള്‍. പല വലിയ നദികളും കടന്നു.
കമ്പ്യൂട്ടറുകളെ പോലും വെല്ലാന്‍ കഴിവുള്ള ഒരു അക്കൗണ്ടിംഗ് വിദഗ്ധന്‍. പ്രശസ്ത ഗണിതശാസ്ത്രജ്ഞ ശകുന്തള ദേവിയും യോഗിജിയെ പ്രശംസിച്ചു.
രാത്രിയില്‍ നാല് മണിക്കൂര്‍ മാത്രം ഉറങ്ങുന്നു. ദിവസവും പുലര്‍ച്ചെ 3:30ന് അവന്‍ ഉണരും.
യോഗ, ധ്യാനം, കോസലം, ആരതി, പൂജ എന്നിവ ദിനചര്യയാണ്.
ദിവസത്തില്‍ രണ്ടുനേരം മാത്രം കഴിക്കുക.
തികച്ചും സസ്യാഹാരം. ഭക്ഷണത്തില്‍ കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വേരുകള്‍, പഴങ്ങള്‍, നാടന്‍ പശുവിന്റെ പാല്‍ എന്നിവ ഉള്‍പ്പെടുന്നു.
ഇതുവരെ ഒരു കാരണവശാലും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല.
ഏഷ്യയിലെ ഏറ്റവും മികച്ച വന്യജീവി പരിശീലകരില്‍ ഒരാളാണ് യോഗി ആദിത്യനാഥ്. വന്യജീവികളോട് അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്.
എം.പി അല്ലെങ്കില്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പുള്ള അതേ പദവിയില്‍ തന്നെയാണ് യോഗിയുടെ കുടുംബം ഇപ്പോഴും ജീവിക്കുന്നത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് സന്ന്യാസം കഴിച്ചതിന് ശേഷം ഒരിക്കല്‍ മാത്രമേ യോഗി വീട്ടില്‍ വന്നിട്ടുള്ളൂ.
യോഗിക്ക് ഒരു ബാങ്ക് അക്കൗണ്ട് മാത്രമേയുള്ളൂ, അദ്ദേഹത്തിന്റെ പേരില്‍ ഭൂമിയോ വസ്തുവോ ഇല്ല, ചെലവുകളൊന്നുമില്ല.
സ്വന്തം ശമ്പളത്തില്‍ നിന്ന് ഭക്ഷണവും വസ്ത്രവും ചെലവഴിക്കുകയും ബാക്കി പണം ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്നു.
ഇതാണ് യോഗി ആദിത്യനാഥിന്റെ പ്രൊഫൈല്‍.
യോഗി ജി ഉറങ്ങുന്ന മുറിയില്‍ എസിയോ റൂം കൂളറോ ഇല്ല, സീലിംഗ് ഫാന്‍ മാത്രം.
യോഗി ജി ഉറങ്ങുന്നത് മരക്കട്ടിലില്‍ പുതപ്പും പായയും വിരിച്ചു, മുകളില്‍ ഡണ്‍ലോപ്പ് കുഷ്യനും തലയിണയും ഇല്ല.


സന്ദേശത്തിന്റെ വാസ്തവം ഇതാണ്

യോഗി ആദിത്യനാഥ് ഇന്ത്യന്‍ സൈന്യത്തിലെ ഗൂര്‍ഖ റെജിമെന്റിന്റെ ആത്മീയ നേതാവാണെന്നോ ഗണിതശാസ്ത്രത്തില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവാണെന്നോ ഉള്ള വാദത്തെ പിന്തുണയ്ക്കുന്നതിന് തെളിവുകളൊന്നുമില്ല. നേപ്പാളിലെ യോഗി പിന്തുണക്കാരുടെ ഒരു വലിയ കൂട്ടം അദ്ദേഹത്തെ ഗുരുവായി ആരാധിക്കുന്നുണ്ടെന്നോ ഏഷ്യയിലെ ഏറ്റവും മികച്ച വന്യജീവി പരിശീലകനായി അദ്ദേഹം അംഗീകരിക്കപ്പെട്ടെന്നതിനോ തെളിവില്ല. ഇത് ശരിവയ്ക്കുന്ന രേഖകളും ഇല്ല. യോഗി ആദിത്യനാഥിന്റെ ദിനചര്യയെയും ശീലങ്ങളെയും കുറിച്ചുള്ള ചില ഭാഗികമായി വിശദാംശങ്ങള്‍ ശരിയാണെങ്കിലും പോസ്റ്റിലെ ബാക്കി വിവരങ്ങള്‍ തെറ്റാണ്. പോസ്റ്റില്‍ ഉന്നയിച്ച അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാടുഡേയും റിപ്പോര്‍ട്ട്‌ചെയ്തിട്ടുണ്ട്.

 

2025-03-1710:03:07.suprabhaatham-news.png
 
 

യോഗിയുടെ ശരിയായ പേരും ജനനസ്ഥലവും തീയതയും സംബന്ധിച്ച വിവരങ്ങള്‍ ശരിയാണ്. ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍ സര്‍വകലാശാലയില്‍ (എച്ച്.എന്‍.ബി) നിന്നാണ് അദ്ദേഹം ബി.എസ്‌സി മാത്തമാറ്റിക്‌സ് പൂര്‍ത്തിയാക്കിയത് എന്നും ശരിയാണ്. എന്നാല്‍ ഗണിതശാസ്ത്രത്തില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവാണെന്ന അവകാശവാദം ശരിയല്ല. ഇന്ത്യന്‍ ആര്‍മി റെജിമെന്റിന് ആത്മീയ നേതാവുണ്ടെന്നതിനും രേഖകളില്ല. യോഗി ആദിത്യനാഥിന്റെ ജീവിതത്തെക്കുറിച്ച് വിവരിക്കുന്ന അദ്ദേഹത്തിന്റെ ജീവചരിത്രമായ ദി മോങ്ക് ഹു ബികേം ചീഫ് മിനിസ്റ്ററില്‍ (The Monk Who Became Chief Minister) പോലും ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നില്ലെന്നും സുപ്രഭാതം ഫാക്ട് ചെക്കിങ് യൂണിറ്റ് മനസ്സിലാക്കി. ബിജെപിയെക്കുറിച്ച് പുസ്തകങ്ങള്‍ എഴുത്തുകയും സംഘ്പരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ശാന്തനു ഗുപ്തയാണ് ഈ പുസ്തകം എഴുതിയത്. കുറിപ്പില്‍ അവകാശപ്പെടുന്നതുപോലുള്ള വിശേഷണങ്ങളും നേട്ടങ്ങളും യോഗി ആദിത്യനാഥിന് ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും യോഗിയെക്കുറിച്ചുള്ള പുസ്തകത്തില്‍ ശാന്തനു ഗുപ്ത ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. പിന്നീട് യു.പിയെ മാറ്റിമറിച്ച സന്യാസി എന്ന പേരിലും കഴിഞ്ഞവര്‍ഷം 'മോദിക്ക് വോട്ട് ചെയ്യാനുള്ള 101 കാര്യങ്ങള്‍' എന്ന പേരിലും ഗുപ്ത പുസ്തകങ്ങള്‍ എഴുതുകയുണ്ടായി. 2022ല്‍ കോവിഡ് പിടിപെട്ട യോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് പകരം വീട് തന്നെ ചികിത്സാകേന്ദ്രമാക്കി ഐസൊലേഷനില്‍ ആക്കുകയായിരുന്നു.

 

2025-03-1711:03:68.suprabhaatham-news.png
 
 

ഒഴിവുസമയങ്ങളില്‍ ബാഡ്മിന്റണും നീന്തലും ആസ്വദിക്കാറുണ്ടായിരുന്നുവെന്ന് യോഗി ആദിത്യനാഥ് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാലും ആയോധനകല വിദഗ്ദ്ധനാണ് യോഗി എന്ന അവകാശവാദത്തെ പിന്തുണയ്ക്കുന്ന രേഖകളില്ല. 'ദി മോങ്ക് ഹു ബികേം ചീഫ് മിനിസ്റ്റര്‍' എന്ന പുസ്തകത്തില്‍ ദിവസവും യോഗി പുലര്‍ച്ചെ 3 മണിക്ക് ഉണരുകയും യോഗ പരിശീലിക്കുകയും ചെയ്യുമെന്ന് പറയുന്നുണ്ട്. സാധ്യമാകുമ്പോഴെല്ലാം യോഗി പശുവിനെ പരിപാലിക്കുന്നുണ്ടെന്നും പറയുന്നു. എന്നാലും ഏഷ്യയിലെ ഏറ്റവും മികച്ച വന്യജീവി പരിശീലകനായി യോഗി അംഗീകരിക്കപ്പെട്ടെന്നോ അതു വ്യക്തമാക്കുന്ന രേഖകളോ ഇല്ല. യോഗിയെ ഗുരുവായി ആരാധിക്കുന്ന ഒരു വലിയ കൂട്ടം അനുയായികള്‍ നേപ്പാളില്‍ ഉണ്ടെന്ന് സൂചിപ്പിക്കുന്നതിനും തെളിവുകളൊന്നുമില്ല.

 

2025-03-1710:03:69.suprabhaatham-news.png
 
 

യോഗി ആദിത്യനാഥ് മികച്ച അക്കൗണ്ടിങ് വിദഗ്ധന്‍ ആണെന്നതിനും രേഖകളില്ല. മാത്രമല്ല 'മനുഷ്യ കമ്പ്യൂട്ടര്‍' എന്ന പേരില്‍ അറിയപ്പെടുന്ന ശകുന്തളാദേവി, യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുന്നതിന് നാലഞ്ചുവര്‍ഷം മുമ്പ് (2013) മരിച്ചിട്ടുണ്ട്.

ഫാക്ട് ചെക്ക് ഫലം

ചുരുക്കത്തില്‍ യോഗി ആദിത്യനാഥിനെക്കുറിച്ചുള്ള വൈറല്‍ കുറിപ്പില്‍ പറയുന്ന ബഹുഭൂരിഭാഗവും തെറ്റാണ്. ജീവിതരീതിയും ജനനത്തെക്കുറിച്ചുള്ള വിവരങ്ങളും ശരിയാണെങ്കിലും അക്കാദമിക്, ഭൗതികനേട്ടങ്ങളെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ ശരിയല്ല.

നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങളില്‍ വാസ്തവം അറിയുന്നതിനായി അവ സുപ്രഭാതം ഫാക്ട് ചെക്ക് യൂണിറ്റിന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചുതരിക. 
Number: 8547452261

 

Fact Check on viral post about Yogi Adityanath's achievements



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം, മന്ത്രി ആർ. ബിന്ദു

Kerala
  •  10 days ago
No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  11 days ago
No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  11 days ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  11 days ago
No Image

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

Kerala
  •  11 days ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  11 days ago
No Image

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  11 days ago
No Image

അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ

National
  •  11 days ago
No Image

മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം

Kerala
  •  11 days ago
No Image

വയനാട് സ്വദേശി ഇസ്‌റാഈലില്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് 80കാരിയെ കൊലപ്പെടുത്തിയ ശേഷമെന്ന് റിപ്പോര്‍ട്ട്

Kerala
  •  11 days ago